Friday, 19 December 2014

:ത്വാതികമായ ഒരു അവലോകനമാണ് ഞാൻ ഉദേശിക്കുന്നത്.
ഒന്ന് ബാർ ഓണേയ്സ് അസോസിയേഷനും മന്ത്രിമാരും പ്രഥമ ദ്രിഷ്ട്യ അകൽച്ചയിൽ ആയിരുന്നു എങ്കിലും അവർക്കിടയിലെ പണമിടപാടുകൾ സജീവമായിരുന്നു എന്ന് വേണം കരുതാൻ.ഒന്ന് വാറ്റുകാരും തക്കം പരത് ഇരിക്കുകയായിരുന്നു.അങ്ങനെയാണ് മദ്യനിരോധനം നമുക്ക് പ്രതികൂലമായി ഭവിച്ചത് .അതാണ് പ്രശ്നം.
: മനസിലായില്ല ...??
: അതായതു സമ്പൂർണ മദ്യനിരോധനവും ജനപക്ഷയാത്രയും രാടിക്കൾ ആയുള്ള ഒരു മാറ്റമല്ല ..ഇപ്പോൾ മനസ്സിലായോ ???
: എന്ത് കൊണ്ട് ബാറുകൾ വീണ്ടും തുറന്നു എന്നത് ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ ???അല്ലാതെ സമ്പൂർണ മദ്യനിരോധനം ,ജനപക്ഷയാത്ര എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നത് എന്തിനാ ???
: മിണ്ടാതിരിക്ക്‌ ...ബാർ മുതലാളികളുമായുള്ള മീറ്റിങ്ങുകൾക്ക് ഒന്നും വരാത്തത് കൊണ്ടാണ് നിങ്ങള്ക്ക് ഒന്നും മനസിലാകാത്തത്.സുധീരൻ സർ നമ്മുടെ പ്രസിഡന്റ്‌ ആണ് ..തൽകാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി..
: ഡോ പാർട്ടിക്കാർക്ക് മദ്യപാനം അനുവദിച്ചിട്ടുണ്ട് .അതുകൊണ്ടാണ് നമ്മൾ ഒരുമിച്ചിരുന്നു കുടിക്കുന്നതും തലയ്ക്കു പിടിക്കുമ്പോൾ ഓരോ പുതിയ ആശയങ്ങളുമായി വരുന്നതും!!! എന്ന് കരുതി പാർട്ടിയുടെ പ്രസിഡന്റിനെ ചോദ്യം ചെയ്യരുത് ....

Monday, 1 December 2014

യ ya....


കേരളത്തിൽ വന്നു
കയർ, പയർ എന്നൊക്കെ പറഞ്ഞു
സായിപ്പ് ' യ' പഠിച്ചു
സായിപ്പിന്റെ ആംഗലേയത്തിനു
മറുപടിയായി ഞാനും പഠിച്ചു 'ya'
സായിപ്പ് പഠിച്ചത് മലയാളം ' യ'
ഞാൻ പഠിച്ചത് ഇംഗ്ലീഷ് 'ya'

Wednesday, 29 October 2014

വിപ്ലവം വീട്ടിൽ നിന്ന് തുടങ്ങാം

മാറ് മറയ്ക്കാൻ സമരം നടന്ന നാട്
ഇന്ന് മറയ്ക്കേണ്ടത് ഒന്നും മറയ്ക്കുന്നില്ല
എന്ന് പരാതി
ക്ഷേത്ര പ്രവേശനത്തിന് സമരം നടന്ന നാട്
ഇന്ന് നിരീശ്വരവാദികൾ ആണ് കൂടുതൽ
സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടന്ന നാട്
ഇന്നും അടിമത്വത്തിന്റെ ചങ്ങല പൊട്ടിയിട്ടില്ല
എന്ന് ചിലർ....അങ്ങനെ ഉള്ള നാട്ടിൽ
ചിലരുടെ  കണ്ണുകടി സദാചാരത്തിന് എതിരെ
വിപ്ലവം സൃഷ്ടിക്കാൻ ചുംബന സമരത്തിന്‌ തയ്യാറെടുക്കുന്ന
യുവ മിഥുനങ്ങളോട് ഒരു ചോദ്യം
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ അമ്മയ്ക്ക് മുത്തം കൊടുക്കാറുണ്ടോ ?
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ അച്ഛന് മുത്തം കൊടുക്കാറുണ്ടോ?
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെപിറപ്പിനു ജന്മദിന സമ്മാനമായി ഉമ്മ കൊടുക്കാറുണ്ടോ ?
ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നിങ്ങളെ തടയുന്നത് എന്താണ്...ഈ നാടിൻറെ കപടസദാചാരം ആണോ??എങ്കിൽ നിങ്ങൾ പ്രതികരിക്കേണ്ടത് പൊതുനിരത്തിൽ പരസ്പരം ചുംബിച്ചു കൊണ്ടല്ല...മറിച്ചു വൈകി വീട്ടില് വന്നു കയറുമ്പോഴും ചോറ് വിളമ്പി കാത്തിരിക്കുന്ന അമ്മയ്ക്ക് ഒരു ഉമ്മ നല്കി ,പ്രിയപ്പെട്ട സമ്മാനം വാങ്ങി തരുമ്പോൾ അച്ഛന് കെട്ടിപിടിച്ചു ഒരു ഉമ്മ നല്കി ,അനിയത്തികുട്ടിക്ക് പിറന്നാൾ സമ്മാനം നല്കി കൈക്കുള്ളിൽ ചേർത്ത് നിർത്തി ഒരു ഉമ്മ നല്കി, കൂട്ടുകാരനോട് ഒരുപാടു സ്നേഹം തോന്നുമ്പോൾ അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ നല്കി ..അങ്ങനെ ചുംബനത്തിനു പ്രണയത്തിനും കാമത്തിനും അപ്പുറം  ജീവിതത്തിൽ സ്നേഹത്തിന്റെ ഒരുപാടു അർഥങ്ങൾ ഉണ്ട് എന്ന് മനസിലാക്കി കൊടുത്തു കൊണ്ട് പ്രതികരിക്കണം .അതല്ലേ യഥാർത്ഥ വിപ്ലവം.

Thursday, 23 October 2014

ഉറങ്ങുമ്പോൾ വഴുതി വീഴാനും
ഉണരുമ്പോൾ ഉപേക്ഷിക്കാനും കഴിയുന്ന
സ്വപ്നം മാത്രമായിരുന്നു പ്രണയമെങ്കിൽ
എത്ര നന്നായിരുന്നു 

Thursday, 16 October 2014

സരിതോർജ്ജതിൽ മുങ്ങിയ കേരളം

അപരാഹ്ന്നതിന്റെ അനന്ത പദങ്ങളിലൂടെ അവൾ നടന്നു വന്നു.കെ സിയും അബ്ദുള്ളകുട്ടിയും പുലിവാല്‌ പിടിച്ചു .ഉമ്മൻചാണ്ടിയുടെ മാറ് പിളർന്നു ചോര കുടിച്ചു പ്രതിപക്ഷം.കുഞ്ഞാലികുട്ടിക്ക്  ജലദോഷമയിരുന്നു അന്ന്...വാട്ട്സാപ്പിലെ ചാറ്റുകൾ തെളിയുന്ന സന്ധ്യയിൽ അവർ അവളോട്‌ ചോദിച്ചു " ഇനിയും നീ ഇതുവഴി വരില്ലേ ഏഴാമത്തെ ക്ലിപ്പുമായി..."

ഇന്നലെ വരെ ഉള്ള അഭിസാരികകൾ ചെയ്ത പണി തന്നെ ..ഇത് നായിക അല്പ്പം പോപ്പുലർ ആയതു കൊണ്ടാണ് ഇങ്ങനെ.......  

Sunday, 12 October 2014

തിരനോട്ടം

6 കൊല്ലത്തെ പ്രണയത്തിനും 2 കൊല്ലത്തെ ദാമ്പത്യത്തിനും ഇന്ന് തിരശീല വീഴുകയാണ് .ഒരുമിചൊരു ജീവിതം വേണ്ട എന്നതാണ് ഞങ്ങൾ ഒന്നിച്ചു എടുത്ത അവസാന തീരുമാനം.അത് നടപ്പിലാകാൻ പോകുന്നു.അവളുമായി ഈ നഗരത്തിലേക്ക് ചേക്കേറുമ്പോൾ എടുത്തതാണ് ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റ്.2 പേരുടെയും പേരിലാണ് അത് എടുത്തിരിക്കുന്നത് .ഇന്ന് അത് ഒഴിയണം.അവള് ...ആ ഇനി അവളുടെ കാര്യം ഞാൻ അറിയണ്ട ആവശ്യമില്ലല്ലോ???

സാധന സാമഗ്രികൾ ഒക്കെ പായ്ക്ക് ചെയുന്നതിനിടയിൽ ഒരു പഴയ ബുക്ക്‌ കണ്ണിൽ പെട്ടു.കോളേജിൽ ഉപയോഗിച്ചിരുന്ന ബുക്ക്‌ ആണെന്ന് തോനുന്നു.വെറുതെ മറിച്ചു നോക്കി ,ആദ്യത്തെ താളിൽ തന്നെ ഞങ്ങളുടെ പേരുകൾ..മനസ്സു ആ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു.ഈ ഭൂമിയില എനിക്ക് ഏറ്റവും പ്രിയപെട്ടവൾ,എവിടെയും ഞങ്ങളുടെ പേരുകൾ ഒരുമിച്ചു എഴുതി വെയ്ക്കുന്നത് ഒരു രസമായിരുന്നു,അത് കണ്ടു കൂട്ടുകാർ കളിയാക്കലുകൾ തുടങ്ങിയതിൽ നിന്നാണ് അവൾ കാര്യങ്ങൾ അറിഞ്ഞു തുടങ്ങിയത് .
ഒക്കെ അറിഞ്ഞപ്പോൾ അവൾ പറഞ്ഞു ഒരു പ്രണയത്തിനു താല്പര്യം ഇല്ല..വേണമെങ്കിൽ സൗഹൃദം ആകാം എന്ന് ...എന്റെ സ്നേഹത്തെ അവൾക്കു അങ്ങനെ വിളിക്കാൻ ആണ് ഇഷ്ടമെങ്കിൽ അത് തന്നെയാവട്ടെ എന്ന് ഞാനും കരുതി ...
നല്ല കൂട്ടുകാരിക്കെ നല്ല കാമുകി ആകാൻ കഴിയു എന്നല്ലേ ..അവളുടെ സൗഹൃദം പ്രണയത്തിനു വഴിമാറുന്നത്‌ ഞാൻ കണ്ടു ,എന്റെ മനസ്സ് ഒരുപാടു സന്തോഷിച്ചു.സൗഹൃദത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് അവളുടെ മനസ്സ് പ്രണയത്തിലേക്ക് എത്തിയ ഒരു ദിവസംഅവൾ പറഞ്ഞു "ഐ കാന്റ് ലിവ് വിത്തൌട്ട് യു "..മനസ്സ് വീണ്ടും വർത്തമാനകാലത്തിലേക്ക്...അന്ന് അങ്ങനെ പറഞ്ഞവളാണ് ഇന്ന് ഡിവോഴ്സിനു സമ്മതം മൂളി അപ്പുറത്തെ മുറിയിൽ ഇരിക്കുന്നത് ...

ദീർഖനിശ്വാസത്തോടെ ഞാനും പാക്കിംഗ് തുടർന്നു.തുണികൾ മടക്കി വെയ്ക്കുന്നതിനിടയിലാണ് അവളുടെ ഒരു ഷാൾ ശ്രദ്ധയിൽ പെട്ടത് .പണ്ടൊരു ടൂർ ടൈമിൽ അവൾ പോലും അറിയാതെ അടിച്ചു മാറ്റിയതാണ് .പിന്നീടു എത്രയോ കാലം ആ ഷാളിൽ തല ചേർത്ത് വെച്ച് കിടന്നു ഉറങ്ങിയിട്ടുണ്ട് .ആ ടൂർ കഴിഞ്ഞപ്പോഴാണ് പ്രണയത്തിന്റെ ആഴം കൂടിയത് .

വിവാഹം വരെ പ്രണയത്തിൽ ഇണക്കങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ,അതിനു ശേഷം ആയിരുന്നു പിണക്കങ്ങൾ തുടങ്ങിയത് ,ആദ്യം ആദ്യം ചെറിയ ചെറിയ പിണക്കങ്ങൾ ,പിന്നീടു അത് വലിയ വഴക്കുകൾ ആയി ..ഒടുവിൽ ഇപ്പോൾ ഇതാ ഡിവോഴ്സ്  വരെ എത്തി നില്ക്കുന്നു.കല്യാണശേഷം ഇതാദ്യമായിട്ടാണ് പോയ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം,ആ തിരിഞ്ഞുനോട്ടം നല്കിയത് വലിയ ഒരു തിരിച്ചറിവാണ് ,വിവാഹശേഷം പ്രണയം നഷ്ടപ്പെട്ട് എന്ന തിരിച്ചറിവ് ..മനസുവെച്ചാൽ ഒന്നും നഷ്ടമാകാതെ ജീവിക്കാം  എന്ന് തോന്നി.നേരെ അവളുടെ മുറിയിലേക്ക് ചെന്നു.

അവിടുത്തെ കാഴ്ച എന്നെ ഞെട്ടിച്ചു.പ്രണയിച്ച കാലത്ത് ഞാൻ കൊടുത്തിട്ടുള്ള സമ്മാനങ്ങൾ കട്ടിലിൽ ചിതറി കിടക്കുന്നു.അതിന്റെ അടുത്തായി ഞാൻ കെട്ടിയ താലി ഇറുക്കി പിടിച്ചു തല കുനിച്ചു അവൾ ഇരിക്കുന്നു.ഓടി ചെന്നു അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു " നമുക്ക് പിരിയാണോ ??" കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു " വേണ്ട .."നിസ്വാര്ഥമായ സ്നേഹത്തോടെ ഞാൻ അവളെ കെട്ടിപിടിച്ചു ..ആ സ്നേഹത്തിന്റെ ഇറുക്കത്തിൽ എല്ലാ അഹംഭാവങ്ങളും അലിഞ്ഞു ഇല്ലാതായി ....

ഒരു ഭാവികാലം മാത്രം സ്വപ്നം കാണാതെ ഇടക്കൊക്കെ ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നല്ലതാണു ..നമ്മൾ എന്തായിരുന്നു എന്ന് നമുക്ക് മനസിലാക്കിതരാൻ ഭൂതകാലത്തിനെ കഴിയു .... 

Wednesday, 1 October 2014

കടൽ



ചിലപ്പോൾ ശാന്തമായി ഒഴുകും
അമ്മയെ പോലെ
ചിലപ്പോൾ ആഞ്ഞടിക്കും
അച്ഛനെ പോലെ
മെല്ലെ തഴുകി മറയുന്ന
കാമുകി ആകും ചിലപ്പോൾ
തീരത്ത് കുറിക്കുന്ന വാക്കുകൾ
മായ്ക്കും സോദരി ആകും ചിലപ്പോൾ
ആഴങ്ങളിൽ ആർത്തു രസിക്കുമ്പോൾ
തീരത്തേക്ക് അടുപ്പിക്കുന്ന കൂട്ടുകാരനാകും
കലിപൂണ്ട് സർവവും കവർന്നെടുക്കുന്ന
കാലൻ ആകും ചിലപ്പോൾ
ക്രോധത്തിന്റെ തിരകൾ
സ്നേഹത്തിന്റെ തീരത്ത് അണയുമ്പോൾ
കണ്ണീരിന്റെ ഉപ്പുരസം ബാക്കിയക്കുന്ന
ഈ കടൽ ജീവിതം തന്നെയല്ലേ ???

Saturday, 13 September 2014

ഒരു കള്ള പ്രണയത്തിന്റെ ബാക്കി

അവൾ പുറത്തേക്കു ഒഴുക്കിയ കണ്ണീരും
ഞാൻ അകത്തേക്ക് ഒഴുക്കിയ കള്ളും
ഒരു കള്ള പ്രണയത്തിന്റെ ബാക്കിയാണ്
വാക്കുകളിൽ കുന്നോളം സ്നേഹം നിറക്കുമ്പോഴും
മനസ്സുകൾ അകന്നു പോയ
ഒരു കള്ള പ്രണയത്തിന്റെ ബാക്കി

Tuesday, 5 August 2014

sanju samson

സഞ്ജു വിശ്വനാഥ് സാംസൺ (ജനനം: 11 നവംബർ 1994, വിഴിഞ്ഞത്തെ പുല്ലുവിള, തിരുവനന്തപുരം, കേരളം) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്.ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി..2012ലെ ഐ.പി.എൽ. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൺ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.
കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ്‌ മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ കമൻറെറ്ററായ ഹർഷ ഭോഗ്ലെ ഒരിക്കൽ ട്വിറ്റെർ ഇൽ പരാമർശിക്കുകയുണ്ടായി.

പിതാവ് ഡൽഹിയിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ്‌ ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.

ഏഷ്യാ കപ്പിലെ പ്രകടനം നിരാശാജനകമായിരുന്നു. 3 ഇന്നിംഗ്സിൽ നിന്നുമായി 14 റൺസ് നെടാനെ കഴിഞ്ഞുള്ളൂ.മങ്ങിയ പ്രകടനം വേൾഡ് കപ്പിനുള്ള അണ്ടർ 19 ടീമിൽ സ്ഥാനം നേടി കൊടുത്തില്ല.എന്നാലും സ്ഥിരധതയാർന്ന ബാറ്റിങ്ങും വിക്കെറ്റിനു പിന്നിലെ മികവും സഞ്ജുവിന് ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു.തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി 'നയാ സോച്' എന്നാ പുരസ്കാരത്തിന് അർഹനായി.ഓൺലൈൻ പോളിംഗിലൂടെ 2013 ഐ.പി.എൽ ഇലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു സ്വന്തമാക്കി.

ഇന്നിതാ സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടിരിക്കുന്നു.ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഒരു മലയാളി കൂടി ഇന്ത്യൻ ടീമിലേക്ക് ...അഭിനന്ദനങൾ സഞ്ജു ...ഒപ്പം ശ്രീശാന്തിനെ പോലെ കെണികളിൽ ചാടാതിരിക്കുക എന്നൊരു ചെറിയ ഉപദേശവും ....

 സഞ്ജു സാംസണ്‍ എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ കണ്ട ഈ ഒരു സംഭവം കണ്ടപ്പോൾ ഒരേ സമയം അഭിമാനവും അപമാനവും തോന്നി  ..ആര് പറഞ്ഞു ഈ നാട്ടിൽ മതപ്രീണനം ഉണ്ടെന്നൊക്കെ ???കഴിവ് നോക്കിയല്ല , മറിച്ചു മതവും ജാതിയും ഒക്കെ നോക്കി ആളുകളെ വിലയിരുതുന്നവർ ഉള്ള ഒരു മതേതര ലോകത്താണ് നമ്മൾ ജീവിക്കുന്നത് ??

Thursday, 31 July 2014

സമരമുറ

ഉറക്കെ ചിരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം; പൊട്ടിച്ചിരിച്ച് ടര്‍ക്കിഷ് സ്ത്രീകളുടെ പ്രതിഷേധം.
ഈ നിര്‍ദേശം കേരളത്തിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ലയിരുന്നു പ്രതിഷേധം.നിർദേശം വന്നു കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്ത ശ്രദ്ധിക്കാം ആദ്യം.
മാതൃഭൂമി : “ചിരിക്കു സര്ക്കാരിന്റെ വിലക്ക് ”
മനോരമ : “ചിരി ആരോഗ്യത്തിനു ഹാനീകരമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തൽ ” ദേശാഭിമാനി : “ചിരിക്കെതിരെ ശബ്ദം ഉയര്ത്തിയ മുഖ്യമന്ത്രി രാജി വെക്കുക” ….അങ്ങനെ പോകുന്നു പത്രവാർത്തകൾ!!
ഇനി ചാനലുകളിൽ വരുന്ന കലാപരുപാടികൾ:::
ഒന്നിൽ രാഹുൽ ഈശ്വരും സംഘവും
ഒന്നിൽ അപ്പുകുട്ടൻ വള്ളികുന്നിന്റെ 1 മാൻ ഷോ
ചിലതിൽ ചര്ച്ചക്കു വിളിച്ചവരെ ഒന്നും പറയാൻ അനുവദിക്കാതെ അവതാരകൻ തന്നെ നിഗമനങ്ങളിൽ എത്തുന്നു.
ഇനി ഈ നാട്ടിൽ അരങ്ങേറാൻ പോകുന്ന റോഡ്‌ഷോസിലേക്ക് വരാം..

സർക്കാരിനെതിരെ ഉള്ള എല്ലാ യുദ്ധങ്ങളുടെയും കളം അനന്തപുരി ആണല്ലോ ? വിദ്യാർഥി സംഘടനകൾ മുതൽ ആരോഗ്യ സംഘടനകൾ വരെ സെക്രട്ടറിയേറ്റിലേക്ക് ധർണ നടത്തി …ചിലതൊക്കെ അക്രമം ആയി മാറി …അക്രമങ്ങൾ തടയാൻ പോലീസ് ലാത്തി മുതൽ ജലപീരങ്കി വരെ ഉപയോഗിച്ചു…പക്ഷേ അടുത്ത ദിവസം മുതൽ പത്ര വാര്ത്തകളും ചര്ച്ചകളും ഒക്കെ പോലീസ് അക്രമങ്ങളെ കുറിച്ച് ആയിരുന്നു … അപ്പോഴും അവിടെ ആരും ഉറക്കെ ചിരിച്ചിട്ടില്ല എന്നതാണ് സത്യം …ചിലപ്പോള ചില മാറ്റങ്ങള്ക്ക് ഒരു പൊട്ടിചിരിയോ ഉറച്ചുള്ള ഒരു വാക്കോ മതിയായേക്കാം .

 നമ്മുടെ പ്രതിഷേധങ്ങളെയും രീതികളെയും കുറ്റപെടുത്തുക അല്ല ഒരിക്കലും..ചില നയങ്ങളെയും രീതികളെയും മാറ്റാൻ യുദ്ധം തന്നെ വേണ്ടി വന്നേക്കാം പക്ഷേ,ചിലപ്പോഴൊക്കെ നമ്മുടെ പ്രതിഷേധം അതിര് കടക്കുന്നു … ചന്ദ്രശേഖരന്റെ മകന് അച്ഛൻ ഇല്ലാതാക്കിയവർ ഗാസയിലെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി കരഞ്ഞ നാടാണിത് … മതിൽകെട്ടുകൾക്കു ഉള്ളിൽ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാൻ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങൾ ഉള്ള നാടാണിത്…കഴിവുള്ളവർ മാത്രം നിലനില്ക്കുന്ന കലാ മേഖലകിൽ പോലും കലാകാരന്മാര്ക്ക് വിലക്ക് എർപെടുത്തിയ പ്രമാണിമാർ ഉള്ള നാടാണിത് ….ഇങ്ങനെ ഒക്കെ ആണെങ്കിലും കൂട്ടുകാരന് വേണ്ടി വീട് കെട്ടാൻ സഹായിക്കുന്ന ,മണ്ണിനെയും മരങ്ങളെയും പരിപാലിക്കുന്ന,വിശന്നിരിക്കുന്നവന് അന്നം വിളമ്പുന്ന,എന്തിനേറെ പറയുന്നു കൂട്ടുകാരന്റെ ഇഷ്ടം നിറവേറ്റാൻ കാതിലെ കടുക്കൻ വരെ വിലക്കാൻ തയ്യാറായിട്ടുള്ള സ്നേഹം നിറഞ്ഞ എത്രയോ സുമനസ്സുകൾ ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് തന്നെയാണ് ഇപ്പോഴും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടക്കുന്നത് .

Tuesday, 22 July 2014

ത്രിവർണ പതാക

നമ്മുടെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി, നമ്മുടെ അഭിമാനമായി , ഭാരതത്തിന്റെ ഓരോ വിജയങ്ങളിലും ഉയരങ്ങളിൽ പാറിപറന്നു നില്ക്കുന്ന ഈ ത്രിവർണപതാക നമ്മുടെ ദേശിയ പതാകയായി മാറിയിട്ട് ഇന്നേക്ക് 67 വര്ഷം.രാജ്യം ജാതിയുടെയും മതത്തിന്റെയും വര്ഗതിന്റെയും പാർട്ടിയുടെയും ഭാഷയുടെയും ഒക്കെ പേരില് വേർതിരിക്കപെടുമ്പോഴും എല്ലാ അതിർവരമ്പുകൾക്കും അപ്പുറത്ത് നമ്മൾ ഇന്ത്യക്കാർ എന്ന് നമ്മളെ ഓർമിപ്പിക്കുന്നുണ്ട് ഈ
ത്രിവർണ പതാക .

പലതായി ജനതയെ വേർതിരിച്ചോരാ
കൊടികൾ പലതു പാറുന്നോരി നാട്ടിൽ
ഒന്നാണ് നാമെന്നു ഓതികൊണ്ടൊരു  
ത്രിവർണകൊടി പാറുന്നുണ്ട് .

ജയ് ഹിന്ദ്‌

Thursday, 17 July 2014

indian foot ball team

2014 ലെ ഫിഫ റാങ്കിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ജെർമനിക്കു വേണ്ടിയും രണ്ടാം സ്ഥാനം നേടിയ അർജന്റീനക്ക്കു വേണ്ടിയും എന്തിനു എഴാം സ്ഥാനം നേടിയ ബ്രസീലിനു വേണ്ടിയും ഒക്കെ വാദിക്കുകയും പരസ്പരം പഴിചാരുകയും ഒക്കെ ചെയുന്ന 151 ആം സ്ഥാനക്കാരാണ് നമ്മൾ ഇന്ത്യക്കാർ ....അതൊക്കെ നമുക്ക് ഫുട്ബോൾ കളിയോടുള്ള സ്നേഹം തന്നെയാണ് ...പക്ഷെ എന്നാണ് വേൾഡ് കപ്പിൽ നമ്മുടെ ഇന്ത്യൻ ടീം പന്ത് തട്ടുന്നത് നമുക്ക് കാണാൻ കഴിയുക ....

അങ്ങനെ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിനെ കുറിച്ച് അറിയാൻ വിക്കിപീഡിയയിൽ തിരഞ്ഞപ്പോഴാണ് ഒരുപാടു കാര്യങ്ങൾ അറിയുന്നത്. 1951 മുതൽ 1962 വരെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം ആയിരുന്നു.സയിദ് അബ്ദുൽ റഹിം എന്ന അമരക്കാരൻ ഇന്ത്യയെ ഏഷ്യയിലെ മികച്ച ടീം ആക്കിയ കാലം. 1956 ലെ സമ്മർ ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യൻ പ്ലയെർ മഹാരാഷ്ട്രക്കാരൻ ആയ Neville D'Souza  ഉൾപെടെ ഉള്ളവർ അടങ്ങിയ ടീം.പിന്നീട് ഒരുപാടു പുരസ്കാരങ്ങൾ നേടിയ ടീം ,1950 ലെ ഫിഫ വേൾഡ് കപ്പിൽ യോഗ്യത നേടിയ ടീം....

അങ്ങനെ ഒരു ടീം ഇവിടെ ഉണ്ടായിട്ടും വേൾഡ് കപ്പ്‌ ഫുട്ബോൾ വരുമ്പോൾ മറ്റു രാജ്യങ്ങൾക്ക് വേണ്ടി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിക്കാനും ,അവിടുത്തെ കളിക്കാരന് വേണ്ടി ഒപ്പം നില്ക്കുന്നവനോട് തര്ക്കിക്കാനും ഒക്കെയാണ് നമ്മുടെ വിധി ..അങ്ങനെ ഒരു വിധി മാറേണ്ട കാലമായി ...അധികാരികളുടെ കണ്ണ് തുറക്കട്ടെ ...

അടുത്ത വേൾഡ് കപ്പിൽ ഈ മണ്ണിൽ ഒരു ഇന്ത്യൻ ടീമിന്റെ ഫ്ലെക്സ് വെക്കാൻ ,അവര്ക്ക് വേണ്ടി കയ്യടിക്കാൻ,മെസ്സിയെയും നെയ്മരെയും സ്നേഹിച്ച പോലെ സുനിൽ ചേത്രിയെയും,സയിദ് അബ്ദുൽ രഹിമ്നെയും ഒക്കെ സ്നേഹിക്കാൻ ,പിന്നെ ഒരുനാൾ ഫിഫയുടെ വേൾഡ് കപ്പിൽ ഇന്ത്യക്കാരൻ മുത്തമിടുന്ന ആ ദിവസം എല്ലാം മറന്നു ആരത് ഉല്ലസിക്കാൻ, നമ്മളും ആഗ്രഹിക്കുന്നു ...

Friday, 11 July 2014

യാത്ര



നീണ്ടു നിവർന്നു കിടക്കുന്ന
ആ ഏകാന്തമായ വഴിയിലൂടെ
ഒരുമിച്ചാണ് യാത്ര തുടങ്ങിയത്
കണ്ട കാഴ്ചകൾ ഒക്കെയും
സുന്ദരമായിരുന്നു

വഴിയുടെ ഇരുവശത്തും
മഞ്ഞുതുള്ളിയുമായി പ്രണയിച്ചു
നില്ക്കുന്ന പുൽകൊടികൾ
വിരിഞ്ഞ പൂവുകൾ
അതിലെ തേൻ നുകരുന്ന വണ്ടുകൾ
തണൽ വിരിച്ചു മരങ്ങൾ
ശാന്തമായി ഒഴുകുന്ന പുഴ
ആമ്പൽ കുളങ്ങൾ
ദൂത് പോകുന്ന അരയന്നങ്ങൾ
ഒക്കെയും കണ്ടു രസിച്ചു
ചാറ്റൽ മഴയിൽ ഒരു കുടകീഴിൽ
അങ്ങനെ നടക്കുമ്പോൾ
എപ്പഴോ പതറിയ അവളുടെ
മനസിന്റെ തീരുമാനമായിരുന്നു
വഴിപിരിഞ്ഞു രണ്ടാകാൻ

എത്രയോ ചൊല്ലി ഞാൻ
കഴിയില്ല നീ ഇല്ലാതെ
ഇനിയുള്ള വഴികൾ താണ്ടുവാൻ
വാശിയിൽ ഉറച്ചു ഒറ്റക്കവൾ
മുന്നോട്ടുള്ള വഴിയെ
തനിയെ നടന്നു

ഒറ്റയ്ക്ക് പുതുവഴിയെ നടക്കാൻ
കരുത്തു കുറഞ്ഞിട്ടോ എന്തോ
വന്ന വഴിയെ തിരികെ നടന്നു
പക്ഷെ കാഴ്ചകൾ ഒക്കെയും
പാടെ മാറി

മഞ്ഞു തുള്ളിയുമായി പ്രണയം നടിച്ച
പുൽകൊടികൾ ഒക്കെയും
വാടികരിഞ്ഞിരുന്നു
വണ്ടുകൾ ഉപേക്ഷിച്ച പൂവുകൾ
ഒക്കെയും കൊഴിഞ്ഞു വീണിരുന്നു
തണൽ മരങ്ങൾ ഒക്കെയും തകര്ന്നു വീണിരുന്നു
പുഴകൾ ഒക്കെയും വറ്റിയിരുന്നു

അവൾക്കു ഒപ്പമുള്ള  യാത്രയിൽ കണ്ടതാണോ
തനിച്ചുള്ള യാത്രയിൽ കണ്ടതാണോ യാഥാർത്ഥ്യം
തിരിച്ചറിയുന്നത്‌ ഒന്ന് മാത്രം
ഒത്തുചേരലുകളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുക
വേർപെടെലുകൾ ജീവിതത്തെ വികൃതമാക്കും  

Thursday, 10 July 2014

കേന്ദ്ര ബജ്ജറ്റ് 2014



ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി  മോഡി സര്ക്കാരിന്റെ ആദ്യ കേന്ദ്ര ബജ്ജറ്റ് അവതരിപ്പിച്ചു .എല്ലാ മേഖലകളിലെയും അത്യാവശ്യങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള ഒരു ബജ്ജറ്റ് ആണ് ഇതെന്ന് തോനുന്നു ...

ബജറ്റിലെ 10 ഓർമപെടുത്തലുകൾ ...

1) മദ്യത്തെകാൾ വിഷമാണ് സിഗരറ്റ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി, മദ്യത്തിന്റെ വില കുറച്ചു ).

2) കർഷകർ ഇപ്പോഴും ഭൂരഹിതർ ആണ്, വായ്പ എടുക്കാതെ അവര്ക്ക് കൃഷി ചെയ്യാൻ സാധിക്കില്ല്ല  എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ വായ്പ, കാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ).

3) യുദ്ധത്തിൽ ബാക്കിയാകുന്നത് സ്മാരകങ്ങളും മ്യുസിയത്തിൽ സൂക്ഷിക്കേണ്ട ചിലതും     ആണെന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (യുദ്ധ സ്മാരകത്തിനും യുദ്ധ മ്യൂസിയത്തിനും 1000 കോടി).

4) നഗരങ്ങളിലെ യുവാക്കൾ എല്ലാം തന്നെ ബിസ്സിനെസ്സ്മാൻമാരാണ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (ഗ്രാമീണയുവാക്കള്‍ക്കായി ബിസിനസ് സ്റ്റാര്‍ട്ടപ് പദ്ധതി).

5) നിരവധി പേരുടെ പാപങ്ങൾ ഏറ്റുവാങ്ങി മുക്തി നല്കുമ്പോഴും സ്വയം മാലിന്യമുക്തം ആകാൻ ഗംഗക്കു കഴിയുന്നില്ല എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി).

6) ഗോവയിലെ നിശാക്ലബ്ബുകളിൽ ഇനി തിരക്ക് കുറയും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗോവയില്‍ ലോക നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍).

7) സുരക്ഷ ആവശ്യമുള്ള സ്ത്രീകള് വൻ നഗരങ്ങളിലേക്ക് കൂട്മാറ്റണം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി).

8) ഉരുക്ക് മനുഷ്യരുടെ പ്രതിമകൾ സൃഷ്ടിക്കാൻ കോടികൾ വേണ്ടി വരും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി).

9) പുതിയ ഒരു സരിത നായർ ജനിച്ചേക്കാം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി).

10) വജ്രം എപ്പോഴും വിലപിടിപ്പുള്ള വസ്തു ആയിരിക്കും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വജ്രത്തിന് വില കൂടും).

എന്തൊക്കെയായാലും ഇസ്ലാം വിരുദ്ധൻ എന്ന് വിളിപേര് കേട്ടിട്ടും തന്റെ ആദ്യ ബജ്ജറ്റിൽ തന്നെ മദ്രസ വികസനത്തിന്‌ 100 കോടി മാറ്റിവെച്ച ഒരു പ്രധാന മന്ത്രി ഭരിച്ച നാട്ടിൽ ജീവിക്കാൻ കഴിഞ്ഞല്ലോ (ഇപ്പോഴാണ്‌ ശരിക്കും ഉള്ള മതേതരത്വം നടപ്പിലായത് ).
 ഈ ബജ്ജറ്റിൽ പറഞ്ഞ പോലെയുള്ള കാര്യങ്ങളിൽ ചിലതെങ്കിലും നടപ്പിലായാൽ അത് നല്ലതാണു...അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം...

Thursday, 26 June 2014

ഒരു തുറന്ന കത്ത്



അപ്രിയനായ അബ്ദുറബ്ബ് അറിയുന്നതിന് ,

        അധ്യയനം മുടക്കികൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരായി ശബ്ദം ഉയര്തിയതിന്റെ പേരിൽ സ്ഥലംമാറ്റത്തിന് വിധേയയായ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രഥമാധ്യാപിക ഊര്‍മിളാദേവി
ചെയ്ത തെറ്റ് എന്താണ് എന്ന് നിങ്ങൾ ഒന്ന് പറഞ്ഞാൽ കൊള്ളാം.

മസ്തിഷ്‌ക്കത്തില്‍ ഫംഗസ് ബാധിച്ചതിനാല്‍ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ് ടീച്ചർ. എന്നിട്ടും എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് സ്‌കൂളിലെത്തി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. തിരികെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ പല ദിവസവും രാത്രിയാകും. അത്രയേറെ കഷ്ടപ്പെട്ടാണ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി പരിശ്രമിക്കുന്നത്. അതിനിടെ കുട്ടികളുടെ അധ്യയനം മുടങ്ങേണ്ടി വരുന്നതില്‍ ഉള്ള ദുഖമാണ് ഇങ്ങനെ പ്രതികരിക്കാൻ ടീച്ചറെ പ്രേരിപ്പിച്ചത് .അധ്യാപനരംഗത്ത് മുപ്പത് വര്‍ഷം പിന്നിടുകയാണ് ഇവര്‍. ഇതിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥലം മാറ്റം. 3465 കുട്ടികള്‍ പഠിക്കുന്നതാണ് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇവിടെ നാലുവര്‍ഷം മുന്‍പാണ് അഡീഷണല്‍ എച്ച്.എമ്മായി എത്തുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ജൂണ്‍ അവസാനവാരം പ്രത്യേക ക്ലാസ് ടെസ്റ്റുകള്‍ നടത്തി. ഈ ടെസ്റ്റില്‍ നിലവാരം മോശമായ കുട്ടികളെ കണ്ടെത്തി വൈകിട്ട് മൂന്നരയ്ക്ക് ശേഷം പ്രത്യേക ക്ലാസ്സ് നല്‍കുന്നു.

മാത്രമല്ല പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തും. ഇതില്‍ തോറ്റ് പോകും എന്ന് തോന്നുന്ന കുട്ടികളെ കണ്ടെത്തും. ഇത്തരത്തിലുള്ള അഞ്ച് കുട്ടികളെ വീതം ഒരധ്യാപികയ്ക്ക് കീഴില്‍ പ്രത്യേകപരിശീലനത്തിനായി വിടും. എന്നിട്ട് ഇവരുടെ പഠന നിലവാരം പ്രത്യേകമായി നിരീക്ഷിക്കും. ഇത്രയേറെ കഷ്ടപ്പെട്ടതിന് ഊര്‍മിളാദേവിക്ക് ഫലവും കിട്ടി. അവര്‍ അഡീഷണല്‍ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷയില്‍ സ്‌കൂളിന്റെ വിജയശതമാനം 92 ആയി. രണ്ടാം വര്‍ഷമായപ്പോള്‍ ഇത് 93 ശതമാനമായി ഉയര്‍ന്നു. മാത്രവുമല്ല 18 എ പ്ലസ്സും നേടി. ഈ വര്‍ഷം വിജയശതമാനം 98 ആയി. ഇതില്‍ 34 എ പ്ലസ്സും ഉണ്ട്. സ്‌കൂളിലെ എല്ലാ അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ് .ഇങ്ങനെ ഒക്കെയുള്ള നല്ല അധ്യാപകർ ഉള്ളത് കൊണ്ടാണ് നമുക്ക് ഇപ്പോഴും പുതുതലമുറയിൽ പ്രതീക്ഷ അർപ്പിക്കാൻ സാധിക്കുന്നത്‌ .

നിങ്ങളെ പോലെയുള്ള മന്ത്രിമാർക്ക് പൊതുപരിപാടികൾ എന്നത് വിഡ്ഢിത്തം വിളമ്പാനും വീരവാദം പറയാനും , പരസ്പരം പഴി ചാരനും ഒക്കെയുള്ള വെറും വേദികളാണ്.സമയം തെറ്റി എത്തി നിങ്ങൾ കാണിക്കുന്ന ഈ കോപ്രായങ്ങൾ തുടർന്നോളു....പക്ഷെ അതൊക്കെ നിങ്ങൾ എത്രയൊക്കെ പറഞ്ഞു പറ്റിച്ചാലും പിന്നെയും നിങ്ങള്ക്ക് വേണ്ടി കൊല്ലാനും ചാവാനും കൊടി പിടിക്കാനും നടക്കുന്ന പാവം പാവം അണികളുടെ മുൻപിൽ മാത്രമായി ഒതുക്കുക .നാളെയുടെ വാഗ്ദാനങ്ങൾ ആയേക്കാവുന്ന ആ കുരുന്നുകളെ ഒഴിവാക്കുക ...

കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറിയത് ഈ നാടിൻറെ വിദ്യാഭ്യാസ മന്ത്രി ആണ് എന്നത്  തീര്ത്തും അപമാനകരമാണ് എന്ന് കൂടി പറഞ്ഞു കൊണ്ട് കത്ത് ചുരുക്കുന്നു .

Thursday, 19 June 2014

വായനശീലവും വായനശാലയും

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്  തുടക്കം കുറിച്ച പി എൻ പണിക്കരോടുള്ള ആദരസൂചകമായി അദ്ധേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 ലോക വായനദിനമായി ആചരിക്കുന്നു.നാട്ടിലെങ്ങും വായനശാലകൾക്ക്  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ദിനത്തിന് പ്രസക്തി ഏറെയാണ്‌ .എഴുത്തും വായനയും എന്ന് പറയുന്നത് മനുഷ്യന്റെ വിദ്യാഭ്യാസത്തിന്റെ അളവുകോലാണ് . അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ നാൾ മുതൽ വായന ശീലമാക്കിയവർ ഉണ്ട് .അറിവിന്‌ വേണ്ടി വായനശീലം തുടങ്ങിയവർ ഉണ്ട് ,വായനശീലം സാമൂഹിക ബുദ്ധിജീവികൾക്ക് മുന്നിൽ കാട്ടാനുള്ള ഒരു ശീലമായി കൊണ്ടുനടക്കുന്നവർ ഉണ്ട് ..പക്ഷെ എന്ത് തന്നെ ആയാലും നമ്മൾ മനസിലാക്കി വായിക്കുന്ന ഏതൊരു കാര്യവും ചുട്ടയിലെ  ശീലം പോലെയാണ്,ചുടല വരെ അത് പിന്തുടരും.വായന നമ്മുടെ സംസ്കാരം കൂടിയാണ് ,അത് മനസിലാക്കിയാണ് പണ്ടുള്ളവർ വായനശാലകളെ വളർത്തികൊണ്ടു വന്നത് . പക്ഷെ ലോകം പൂര്ണമായും സാങ്കേതികതയിലേക്ക് മരിതുടങ്ങിയതിന്റെ ഭാഗമായി വായനശാലകൾ ഇല്ലാതായി തുടങ്ങി.എന്ത് അറിവും സമ്പാദിക്കാൻ നമ്മള്ക്ക് കമ്പ്യുട്ടറും ഇന്റെർനെറ്റും ഒക്കെ ഉണ്ടായി ,അതൊക്കെ നമ്മുടെ വായനശീലത്തെ വളർത്തിയിട്ടുണ്ടാകം, പക്ഷെ നമ്മുടെ വായനശാലകളെ തളർത്തി.എഴുത്തുകാരന്റെ കൃതികളെ ആദ്യം പുസ്തകമായി വായനക്കാരന്റെ കയ്യിലേക്കും പിന്നീടു വാക്കുകളായി അവന്റെ മനസിലേക്കും കുടിയിരിത്തിയത്തിനു പിന്നിൽ വായനശാലകളുടെ പങ്കു ചെറുതല്ല.അതുകൊണ്ട് നമുക്ക് ആ പഴയ വായനശാലകളെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കാം.ഗ്രന്ഥശാലകളാണ് ഒരു നാടിൻറെ സംസ്കാരത്തെയും, അറിവിനെയും ആത്മാവിനെയും  ഉയർത്തികാട്ടുന്നത്  എന്ന് ഓര്മിപ്പിച്ചു കൊണ്ട് എല്ലാവര്ക്കും ഒരു നല്ല വായനശീലം നേരുന്നു ....

Saturday, 7 June 2014

ഒരു കവിത

ഒരു കവിത എഴുതാം എന്ന് കരുതി
പക്ഷെ എന്തിനെ കുറിച്ച് എഴുതും
അച്ഛന്റെയും അമ്മയുടെയും
സ്നേഹത്തെ കുറിച്ചെഴുതാം
പക്ഷെ ആ സ്നേഹത്തിന്റെ കടലിനെ
വർണിക്കാൻ ഉള്ള തൂലിക ഇല്ലല്ലോ
എങ്കിൽ കൂടെപിറപ്പിനെ കുറിച്ചെഴുതാം
വേണ്ട ,നന്നായില്ലെങ്കിൽ അവൾ കളിയാക്കും
എങ്കിൽ സൗഹൃദത്തെ കുറിച്ചെഴുതാം
പക്ഷെ എഴുതി തുടങ്ങും മുൻപേ
അവർ ചുറ്റും കൂടി
കവിതയെന്നതെ മറന്നു
എങ്കിൽ ലഹരിയെ  കുറിച്ചെഴുതാം
വേണ്ട ചിലപ്പോൾ ഞാനും നന്നായാലോ?!!
എങ്കിൽ പ്രണയത്തെ കുറിച്ചെഴുതാം
അതെ എഴുതാൻ പ്രണയം ആണ്
എപ്പോഴും നല്ലത്
കാരണം ഒറ്റ പുറംതോടിൽ
 ഒളിപ്പിച്ചു വെച്ച ഒരായിരം കണികയാണ് പ്രണയം
അതിൽ ഓരോ കണികയും കവിതകളാണ്
ചിലർ അതിലെ വിരഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്നേഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ വഞ്ചനയെ കുറിച്ചെഴുതുന്നു
ചിലർ അതിലെ നഷ്ടത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്വപ്നത്തെ കുറിച്ചെഴുതുന്നു
പക്ഷെ എനിക്ക് കുറിക്കാൻ ഈ  രണ്ടു വരികൾ മാത്രം
"നനയാൻ കൊതിച്ചു ഞാൻ നിന്നിട്ടും
പെയ്യാൻ നിനക്ക് മടിയെന്തേ "... 

Sunday, 25 May 2014

മാറ്റം

കേന്ദ്രത്തിൽ വിജയം നേടിയപ്പോൾ കേരളത്തിലെ അണികൾക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു മോഡി.അങ്ങനെ വിജയം നേടി മോഡി സർക്കാർ കേന്ദ്രത്തിൽ ഭരണം തുടങ്ങാൻ പോകുമ്പോൾ ഇങ്ങു ഇവിടെ കൊച്ചു കേരളത്തിൽ അവസാന റൗണ്ടിൽ എലിമിനെറ്റ്  ആയി പോയ രാജേട്ടൻ പറഞ്ഞത് ഇങ്ങനെയാണ് ."നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്നപ്രതീക്ഷയില്ല . അയിത്തപാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിയെ നല്കുന്നത്. "
കാര്യം പുണ്യാളൻ പറഞ്ഞത് പോലെ തന്നെ "തോറ്റവന്റെ വേദന തോറ്റവനെ അറിയൂ "പക്ഷെ നമ്മൾ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് ..ഇലക്ഷന് പലരും തോറ്റു,തോറ്റവർ ഒക്കെ കാരണം തിരയലും പരസ്പരം പഴിചാരലുമായി അടുത്ത തിരഞ്ഞെടുപ്പിനെ വരവേല്ക്കാൻ കാത്തിരിക്കുമ്പോൾ,രാജേട്ടന് തോറ്റതിന്റെ ദേഷ്യം മൊത്തം കേരളത്തിനോടാണ്.അതായതു രാജേട്ടൻ പറയുന്നത് ജയിപ്പിച്ചാൽ മാത്രമേ കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയു എന്നാണ്.
പക്ഷെ എനിക്ക് രാജേട്ടന്റെ അഭിപ്രായത്തോട് യോജിപ്പാണ് ,കാരണം ഇന്നത്തെ കാലത്ത് ഒരു മന്ത്രി ഉണ്ടാകുക എന്നുള്ളതിൽ കവിഞ്ഞു ഒരു നഷ്ടം ഒരു നാടിനും സംഭവിക്കാനില്ല,കാരണം കാറിൽ 100-150 സ്പീഡിൽ നാട് ചുറ്റിയും,നിത്യേന ഓരോ ഉൽഘാടനങ്ങൾ നടത്തിയും,ഖജനാവിലെ   പണം കൊണ്ട് വിദേശ യാത്ര നടത്തിയും,പിന്നെ പുട്ടിനു തേങ്ങ പോലെ ഇടയ്ക്കു ഇടയ്ക്കു ചില പ്രസ്താവനകൾ നടത്തിയും,വിവാദങ്ങളിൽ പെട്ടും,ഒടുവിൽ മത്സരിക്കാൻ സമയമാകുമ്പോൾ ആരോടെങ്കിലും അന്നേക്ഷിച്ചു സ്വന്തം മണ്ഡലം കണ്ടെത്തി അവിടെക്കി ഓടിവരുകയും ചെയ്തു ഇങ്ങനെ ജീവിച്ചു പോകുന്ന മന്ത്രിമാരുടെ സമൂഹത്തെ ഇനി സൃഷ്ടിക്കാതിരിക്കാൻ വേണ്ടിയാകും രാജേട്ടൻ ഇങ്ങനെ പറഞ്ഞത് .എന്താ ചെയുക , ഈ രാജേട്ടന്റെ ഒരു സ്നേഹം !!!!!!

എന്തായാലും ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും ഒക്കെ ചെയ്തപോലെ തോറ്റപ്പോൾ പാർട്ടിയെ തള്ളി കളഞ്ഞില്ലല്ലോ രാജേട്ടൻ.
എന്തായാലും നമോയുഗം ഇന്ത്യയുടെ മാറ്റത്തിന്റെ യുഗമാണോ എന്ന് കണ്ടറിയാം.എന്തായാലും എല്ലാ മേഖലകളിലും മാറ്റത്തിന്റെ കാറ്റു ആണ് വീശുന്നത്.ബാറുകൾ ഓരോന്നായി അടപ്പിച്ചു വലിയ മാറ്റത്തിനു തുടക്കം കുറിച്ച് സുധീരൻ,ആദ്യമായി ഒരു u സര്ടിഫിക്കെറ്റ് സിനിമയിൽ അഭിനയിച്ചു സണ്ണി ലിയോണ്‍....ഇങ്ങനെ ഇങ്ങനെ....എന്തായാലും മാറ്റം എന്ന വാക്ക് ഒഴികെ മറ്റുള്ളതെല്ലാം മാറട്ടെ .......

Friday, 16 May 2014

election 2014

അങ്ങനെ ഇനി ഉള്ള 5 കൊല്ലത്തേക്ക് ഉള്ള കാര്യങ്ങൾ ഒക്കെ തീരുമാനമായി .തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവര്ക്കും ആശംസകൾ.കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ടവർ നിരാശപെട്ടെങ്കിലും  മോഡി തരംഗത്തിലൂടെ bjp കേന്ദ്രത്തിൽ  വിജയകൊടി പാറിക്കുമ്പോൾ അവർ വാഗ്ദാന ചെയ്ത രാമരാജ്യം അകലെ അല്ല ....ഇനി വിശുദ്ധിയിൽ സംശയിക്കപെടുന്ന  സ്ത്രീകള്ക്ക് ചിതയിൽ ചാടേണ്ടി വന്നേക്കാം ..യുവരാജക്കന്മാർക്ക് വനവാസം അനുഭവിക്കേണ്ടി വന്നേക്കാം. ലങ്കകൾ കത്തി ചാമ്പൽ ആയേക്കാം.

ഇനി കേരളിതിന്റെ കാര്യം പറയുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്  രാജഗോപാൽ ശശി ആയപ്പോൾ ശശി രാജാവായി. ജനങ്ങൾ ശശി ആകാതിരിക്കട്ടെ //ആറ്റിങ്ങലിൽ പ്രവര്ത്തനസമ്പത്ത് വിജയം നേടി.കൊല്ലത്തെ കുട്ടികളികൾ അവസാനിച്ചു ചന്ദ്രകല തെളിഞ്ഞു.മാവേലിക്കരയും ആലപ്പുഴയും ശാലുവിനെ ഇത്രയേറെ സ്നേഹിച്ചിരുന്നോ?പത്തനംതിട്ട ആന്റോ ആന്റണിയെ തുണയ്ക്കുമ്പോൾ കോട്ടയത്തെ മാണി സാറിന്റെ കൂറ്മാറ്റ നയങ്ങളുടെ തുടക്കം വിജയം കണ്ടിരിക്കുന്നു.ഇടുക്കിയുടെ കുന്നുകളിൽ ചെങ്കൊടി പാറുമ്പോൾ എറണാകുളം കൈപത്തിക്കുള്ളിൽ സുരക്ഷിതമാകുന്നു.ചാലക്കുടിയും തൃശ്ശൂരും ഇന്നസെന്റ് ആയ ജയദേവന്മാർ വാഴാൻ ഒരുങ്ങുമ്പോൾ പാലക്കാടും ആലത്തൂരും ഇപ്പോഴും തൊഴിലാളി പ്രസ്ഥാനത്തെ അടിയുറച്ചു വിശ്വസിക്കുന്നു.വയനാടാൻ ചുരങ്ങളും കോഴികോടും വടകരയും കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ പൊന്നാനി ബഷീറിന്റെ സ്വന്തം മണ്ഡലം ആകുന്നു.മലപ്പുറം പുതുമയെകാൾ പഴമയുടെ ദാര്ഷ്ട്യത്തെ ആണ് ആരാധിക്കുന്നത് എന്ന് വ്യക്തം.കണ്നുരിനു ശ്രീയും കാസര്ഗോടിനു കരുണയും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ഇനി അടുത്ത തിരഞ്ഞെടുപ്പിന് കാണാം എന്നാ ഉറപ്പോടെ ജയിച്ചവർ ഡൽഹിക്ക് വണ്ടി കയറുമ്പോൾ തോറ്റവർ പുതിയകരുക്കൾ നീക്കുകയാണ് .എല്ലാം കണ്ടു കൊണ്ട് മാറ്റം സ്വപ്നം കണ്ടു നമ്മള്ക്ക് വീണ്ടും വിലകയറ്റത്തിലും വറുതിയിലും ജീവിതം തുടരാം അടുത്ത തിരഞ്ഞെടുപ്പ് വരെ ......... 

Thursday, 8 May 2014

മഴ



കൂറ്റൻ കെട്ടിടത്തിന്റെ നാലാം നിലയിൽ തന്റെ  അധ്വാനം കൊണ്ട് സ്വന്തമാക്കിയ ഫ്ലാറ്റിന്റെ വരാന്തയിൽ  ഇരുന്നു അയാൾ മഴ ആസ്വദിക്കുകയാണ് .മഴ അയാളെ പലതും ഓർമിപ്പിച്ചു,അയാളുടെ ബാല്യത്തെ, അയാളിലെ പ്രണയത്തെ,അനുഭവിച്ച വിരഹത്തെ,കണ്ടു കൊതിച്ച സ്വപ്നങ്ങളെ...അങ്ങനെ ഓര്മകളുടെ തീരത്തേക്ക് അയാളെ കൂട്ടികൊണ്ട് പോകുന്ന ആ മഴയ്ക്ക് മധുരമാണ് എന്ന് അയാള്ക്ക് തോന്നി .

ആ മഴ തന്നെ നനയുന്ന മറ്റൊരാളുണ്ട്  താഴെ.ചോർന്നൊലിക്കുന്ന വീട്ടിൽ കുടുംബത്തിനു സുരക്ഷിതത്വം നല്കാൻ കഴിയാതെ, മഴകെടുതിയിൽ നശിച്ചുപോയ കൃഷിയെ നോക്കി മഴയെ ശപിക്കണോ, സ്വന്തം വിധിയെ പഴിക്കണോ എന്നറിയാതെ പകച്ചു നില്ക്കുന്ന ഒരു കർഷകൻ.അയാൾ നനഞ്ഞ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പായിരുന്നു.

പെയ്തത് ഒരേ വെള്ള തുള്ളികൾ തന്നെയാണ് പക്ഷെ ആ മഴ നല്കിയ അനുഭവങ്ങൾ രണ്ടായിരുന്നു.ചോർന്നൊലിക്കാത്ത ഒരു കൂരയും ആഹാരത്തിന് വഴിയും ഉണ്ടെങ്കിൽ മഴയുടെയും മഞ്ഞിന്റെയും ഒക്കെ  സൗന്ദര്യം കാണാൻ കഴിയും.മഴയുടെ സൗന്ദര്യത്തെ എഴുതുകയും വരക്കുകയും ദ്രിശ്യവൽക്കരിക്കുകയും ഒക്കെ ചെയ്ത ഒരുപാടു കലാകാരൻമാർ ഉണ്ടായിരുന്നു.മഴ നല്കിയ ദുരന്തങ്ങൾ പത്രവാര്തകളിൽ മാത്രം ഒതുങ്ങി.മഴയ്ക്ക് സൗന്ദര്യം ഇല്ല എന്ന് ഞാൻ ഒരിക്കലും പറയില്ല ,പക്ഷെ അത് കാണാൻ അവസരം  കഴിയുന്നവർ ചുരുക്കമാണ് ...

Tuesday, 29 April 2014

റോസ്ലിക് പനി.വൈകുന്നേരം അവളെ ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടില് വന്നപ്പോൾ ടി വിയിൽ   വൈദീകൻ 9 വയസുകാരിയെ പീഡിപ്പിച്ച വാർത്ത‍ കേട്ട് തോമസ്‌ ഞെട്ടി.മറ്റെന്തിനോടൊക്കെ മുഖം തിരിച്ചു കാണിച്ചാലും ദൈവത്തോടും അവന്റെ ബിനാമികളോടും എന്നും വിശ്വാസം പുലർത്തിയിരുന്ന ഒരു ഇടത്തരം കുടുംബം ആയിരുന്നു തോമസിന്റെത്.അയാൾ അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു ;
എടിയെ നീ അറിഞ്ഞോ ? തൃശൂർ ഒരു വൈദീകൻ 9 വയസുകാരി കൊച്ചിനെ പീഡിപ്പിചെന്നു...
ഗുളിക കഴിച്ച കിടക്കയിൽ വിശ്രമിച്ചുകൊണ്ട് കുടുംബനന്മാക്കായി ജപമാല  പ്രാർത്ഥിക്കുന്ന റോസ്ലി പറഞ്ഞു ..
നിങ്ങളൊന്നു പതുക്കെ പറ മനുഷ്യാ പിള്ളേര് അപ്പുറത്ത് ഉണ്ട് .ഇങ്ങനെയുല്ലവന്മാർക്ക് കർത്താവു കൊടുക്കും.നിങ്ങൾ അത്താഴം കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക് ...

പുറംലോകവുമായി ഇടപെഴകുന്ന ഒരാൾ എന്ന നിലയിൽ റോസ്ലിയുടെ അഭിപ്രായവും ആയി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും സമാധാനം ആഗ്രഹിക്കുന്ന ഒരു ഗൃഹനാഥൻ  എന്ന നിലയിൽ അയാൾ ഒരക്ഷരം തിരിച്ചു പറയാതെ അത്താഴം കഴിക്കാനായി നടന്നു.

അമ്മച്ചിക്ക് പനിയായത് കൊണ്ട്  മക്കൾ 2 പേരും രാവിലെ തന്നെ കുളിചൊരുങ്ങി ഞായറാഴ്ച കുർബാനയ്ക്ക് പോകാൻ ഇറങ്ങുമ്പോൾ തോമസ്‌ പറഞ്ഞു ഇന്ന് നിങ്ങൾ പോകണ്ട.അപ്പന് ഒരു സ്ഥലം വരെ പോകാൻ ഉണ്ട് .അമ്മച്ചിയുടെ കൂടെ ആരുമില്ല.നമുക്ക് ഒരുമിച്ചു അടുത്ത ഞായറാഴ്ച പോകാം.2 പേരും തലയാട്ടി അകത്തേക്ക് നടന്നു.

തോമസിന്റെ വാക്കുകൾ കേട്ട് പുറത്തേക്കു വന്ന റോസ്ലി കാര്യം തിരക്കിയപ്പോൾ തോമസ്‌ പറഞ്ഞു.
നീയും കേട്ടതല്ലേ ഇന്നലത്തെ വാർത്ത‍ ?

"തകർന്നു പോയാൽ പിന്നീടു നേടിയെടുക്കാൻ പാട് ഉള്ള ഒന്ന് തന്നെയാണ് വിശ്വാസം "

ഏപ്രിൽ 29 : ലോക നൃത്തദിനം



ആടിയ കാലും പാടിയ വായും ഒരിക്കലും വെറുതെ ഇരിക്കില്ല എന്നാണ് ചൊല്ല്.കാരണം നൃതത്തിനും പാട്ടിനും മനുഷ്യനെ അത്രയേറെ സ്വാധീനിക്കാൻ കഴിയും. ഭരതനാട്യവും,കഥകളിയും,ഒടിസ്സിയും തുടങ്ങി റോക്ക് വരെ എത്തിനില്ക്കുന്ന നൃത്ത രൂപങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.കൂടുതൽ ആളുകള് നൃത്തത്തിൽ പാലിച്ചിരുന്ന ശാസ്ത്രം ഭരതമുനിയുടെ നാട്യശാസ്ത്രം ആയിരുന്നു.പ്രശസ്തമായ നൃത്തങ്ങളിൽ ഒന്നാണ് ശിവന്റെ താണ്ഡവനൃത്തം,എന്നിട്ടും നൃത്തം പെണ്ണിന്റെ കുത്തകയായിരുന്നു..പുരുഷന്മാർ ഒട്ടും ഉണ്ടായില്ല എന്നല്ല...

നൃത്തം കൊണ്ട് ലോകത്തെ ഞെട്ടിച്ചവരും,നൃത്തത്തിന്റെ മൂരധന്യവസ്ഥയിൽ സ്വയം മറന്നവരും,നൃത്തം കൊണ്ട് മറ്റുള്ളവരെ ആകര്ഷിച്ചവരും,വൈകല്യങ്ങളെ പോലും മറന്നു നൃത്തത്തെ സ്വായതമാക്കിയവരെയും ഒക്കെ നമുക്ക് അറിയാം.നാട്യകലയെ   ഹൃദയത്തോട്  ചേർത്ത്  വെച്ച് ജീവിക്കുന്ന എല്ലാ നര്ത്തകി നര്തകന്മാര്ക്കും ആശംസകളും, ഒപ്പം നൃത്തത്തിൽ ഭാവി സ്വപ്നം കാണുന്നവർക്കുള്ള പ്രര്തനകളും നേരുന്നു ഈ ലോക നൃത്തദിനത്തിൽ. 

Friday, 25 April 2014

കൊച്ചാപ്പി കണ്ട ചൊവ്വ.

ഒരിക്കൽ ചൊവ്വയിൽ എത്തിപെട്ട കൊച്ചാപ്പി അവിടെ ഒരുപാടു പേരെ കണ്ടു .അതിൽ മൂന്നു പേരുമായി കൊച്ചാപ്പി സൗഹൃദത്തിലായി.

അതിൽ ഒരാൾ കൃഷ്ണൻ.നാട്ടിലെ പല അമ്പലങ്ങളിലും ഇരുന്നു വെണ്ണയും പാലും കഴിക്കുന്നു എന്ന് വിശ്വാസികൾ അവകാശപെടുന്ന അതെ കൃഷ്ണൻ.അമ്പലമുറ്റത്ത്‌ നിന്ന് അനാചാരങ്ങളുടെ പേരില് പടിയിറക്കപെട്ടവരുടെ വേദന ഇപ്പോഴും അദ്ധേഹത്തെ അസ്വസ്തമാക്കുന്നുണ്ട് .കാവിമുണ്ട്‌ ഉടുത്തു കുറിയിട്ടവരുടെ അക്രമങ്ങൾ കണ്ടു ഭയന്നാണത്രെ പുള്ളി ഇവിടെ എത്തിയത് .ശശികല ടീച്ചർ എന്ന് കേട്ടതും പുള്ളിയുടെ ബോധം പോയി.

ഇനി ഒരാൾ യേശു .തന്റെ വചനങ്ങൾ പിന്തുടർന്ന് വന്ന കുഞ്ഞാടുകളുടെ പ്രവർത്തി കണ്ടു പണ്ട് തന്റെ കുരിശിന്റെ ഇരുവശങ്ങളിൽ കിടന്ന കള്ളന്മാരെ  നമിച്ചുപോയ വ്യക്തി. നേർച്ചപണ്ടമായി വികാരിയായവരുടെ വൈകൃതങ്ങൾ കണ്ടു നാട് വിട്ടതാണ് . വിദ്യാഭ്യാസം കച്ചവടമാക്കാൻ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പുള്ളി ഇപ്പോൾ തിരയുന്നത്  .

ഇനി ഒരാൾ നബി.പ്രവാചകൻ എന്ന് വിളിക്കുകയും തന്റെ വാക്യങ്ങളെ സ്വാർത്ഥതക്കു വേണ്ടി വളച്ചൊടിക്കുകയും ചെയ്ത വിശ്വാസികളെ കാരണം നാട് വിട്ട ആൾ. അണികൾ ആയുധം എടുക്കുന്നതുകണ്ട് തോറ്റു മടങ്ങിയ ഒരു നേതാവാണ്‌ നബി എന്ന് കൊച്ചാപ്പിക്കു തോന്നി .

അവിടെ ഉള്ളവരെല്ലാം തന്നെ മതവിശ്വാസികളുടെ ചേഷ്ടകൾ കണ്ടു നാട് വിട്ട ദൈവങ്ങൾ ആണ്എന്ന് കൊച്ചാപ്പിക്കു മനസിലായി.എല്ലാവരും എന്ത് കൊണ്ട് ചൊവ്വയിൽ എത്തി എന്ന കൊച്ചാപ്പിയുടെ ചോദ്യത്തിന് മറുപടിയായി എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ."ആക്രമകാരിയായ മനുഷ്യന്റെ അടുത്ത വരവ് ചൊവ്വയിലേക്ക് ആണെന്ന് അറിഞ്ഞു.ചൊവ്വയിലെങ്കിലും മതവും ജാതിയും വർഗീയതയും ഒന്നും ഇല്ലാത്ത ഒരു സുന്ദരമായ നാട് നേടിയെടുക്കാൻ വേണ്ടി മനുഷ്യനുമായി ഒരു യുദ്ധത്തിനു തയ്യാറെടുക്കുകയാണ് ഞങ്ങൾ ".

വിശ്വാസിയുടെ ക്രൂരതകളിൽ മനം മടുത്തു നാട് വിട്ടവരോടായി കൊച്ചാപ്പി പറഞ്ഞു .നാട്ടിൽ പോയാൽ ഞാൻ അവിശ്വാസിയായി ജീവിക്കും.
അപ്പോൾ കൃഷ്ണൻ പറഞ്ഞു : ലോക സമസ്ത സുഖിനോ ഭവന്തു. 
യേശു പറഞ്ഞു : നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
നബി പറഞ്ഞു :പരസ്പരം സ്നേഹത്തോടെ നോക്കുക .

വിശ്വാസി ആയാലും അവിശ്വാസി ആയാലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യനാകാനാണ് അവർ പറഞ്ഞതെന്ന് മനസിലാക്കി മടങ്ങിയ കൊച്ചാപ്പിയുടെ ഉള്ളിൽ കാരണം അറിയാതെ പരസ്പരം കലഹിക്കുന്ന വിഡ്ഢികളെ കുറിച്ചുള്ള ദുഃഖം മാത്രമായിരുന്നു ബാക്കി...     

Wednesday, 23 April 2014

ഓം ശാന്തി ഓശാന



സ്നേഹം മറച്ചുവെച്ച ഒരു ആണ്‍കുട്ടിയെ സ്നേഹം തുറന്നു പറഞ്ഞു സ്വന്തമാക്കിയ ഒരു പെണ്ണിന്റെ കഥ.ഒപ്പം മറ്റൊരുപാട് സ്നേഹങ്ങളും സൗഹൃദങ്ങളും കൂടി വരച്ചു കാട്ടുന്നുണ്ട് ചിത്രം ...എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു നല്ല ചിത്രം തന്നെയാണ് ഓം ശാന്തി ഓശാന .

"മറ്റുള്ളവരുടെ സ്വപ്നങ്ങള്ക്ക് വേണ്ടി ജീവിക്കാൻ കഴിയുക എന്നത് വളരെ പാടാണ് ,കാരണം അതിനു മനസ്സില് ഒരുപാടു സ്നേഹം വേണം "...

Monday, 21 April 2014

കാണാകാഴ്ചകൾ


അർദ്ധരാത്രിയിൽ അബദ്ധത്തിൽ  ഉദിച്ച സൂര്യൻ
ചില കാഴ്ചകൾ കണ്ടു
പകൽ മുഴുവൻ സമരം ചെയ്ത
മദ്യവിരുദ്ധ  നേതാവിന്റെ
നല്ല സ്കോച്ചടി കണ്ടു
വെള്ളിവെളിച്ചത്തിൽ സദാചാരം
വിളമ്പിയ ചിലർ
വേശ്യയുമായി സമരസപെടുന്നത് കണ്ടു
കൈകുഞ്ഞിനു അന്നമൂട്ടുന്ന
അഭിസാരികയെ കണ്ടു
അന്നത്തിനു വേണ്ടി കക്കുന്നവനെ കണ്ടു
കർമനിരതർ  എന്ന് പറയുന്ന
കദർധാരികൽ നാടിനെ തീറെഴുതുന്നത് കണ്ടു
അഹിംസവാദികൾ  ആയുധം എടുക്കുന്നതും
അഞ്ജർ എന്ന് ആക്ഷേപിക്കപെട്ടവർ
അറിവ്  നേടുന്നത് കണ്ടു
മാതാവിന്റെ ക്രൂരതയും
അമ്മയുടെ വാത്സല്യവും കണ്ടു
പിതാവിന്റെ പീഡനവും
അച്ഛന്റെ സ്നേഹവും കണ്ടു
പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും
ചതിയും സ്നേഹവും കണ്ടു
നിരീശ്വരവാദിയുടെ പ്രാര്ത്ഥന കണ്ടു
ആൾ ദൈവങ്ങളുടെ കാടത്വം കണ്ടു
പുഴകൾ മലിനമാക്കപെടുന്നത് കണ്ടു
റോഡുകളിൽ ജീവന് വേണ്ടി കേഴുന്നവരെ കണ്ടു
നാളെയുടെ സ്വപ്‌നങ്ങൾ കണ്ടു
ഉറങ്ങുന്നവരെ കണ്ടു
ഒക്കെയും കണ്ടു അസ്തമിച്ചു മടങ്ങിയ
സൂര്യൻ ചന്ദ്രനോട് ഇതൊക്കെ പറഞ്ഞു
അങ്ങനെ പരസ്പരകൾ കാഴ്ചകൾ കൈമാറിയ
സൂര്യനും ചന്ദ്രനും
ഒരു ഞെട്ടലോടെ ഇപ്പോഴും
ഉദിക്കുകയും അസ്തമിക്കുകയും ചെയുന്നു
ശീലമായിപോയ കാണാകാഴ്ചകളുമായി   .......

Friday, 18 April 2014

ആധുനികലോകത്തിലെ അടിമയുടെ പേരോ പെണ്ണ് ?

സ്ത്രീകൾക്ക് എതിരായിട്ടുള്ള അക്രമങ്ങൾ കൂടി കൊണ്ട് ഇരിക്കുന്ന ഒരു സാഹചര്യത്തിൽ അതിന്റെ കാരണങ്ങളെ തിരയാനാണ് ഞാൻ ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത് .
പുരാതന കാലങ്ങളിലേക്കും ചരിത്രത്തിലേക്കും ഒക്കെ തിരിഞ്ഞു നോക്കിയാൽ തന്റെതായ കർമ മണ്ടലത്തിൽ ഒക്കെ തന്നെ പുരുഷന് മേലേ  നിന്ന ഒരുപാടു സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയും.വിഷക്കനി കഴിച്ച ആദത്തിന്റെ കഴുത്തിൽ കയറി പിടിച്ച ഹവ്വ ,രാവണന്റെ തടങ്കലിൽ കഴിയുമ്പോഴും രാമനായുള്ള  തന്റെ കാത്തിരിപ്പു കൊണ്ട് അശോകവനത്തെ പ്രസിദ്ധമാക്കിയ സീത ,ഝാൻസി റാണി,മദർ തെരേസ്സ ,എന്തിനു തപസ്സിന്റെ ഉന്നതിയിൽ നിന്ന വിശ്വാമിത്രന്റെ തപസിളക്കിയ നർത്തകിമാർ വരെ ആണിന്റെ കരുത്തിനെ തോല്പ്പിച്ചവർ അല്ലേ?എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ ചൂഷണം ചെയ്യപെടുന്നത്.

പുരുഷൻ സ്ത്രീക്ക് മേൽ നേടിയ ആധിപത്യം ആണോ ഇതിനു കാരണം...പൂർണമായും അങ്ങനെ  അല്ലെങ്കിലും ഈ ചൂഷണത്തിന്റെ  ഒരു തുടക്കം അവിടെ നിന്ന് തന്നെയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്‌ . തുടക്കം പുരുഷനെയും പിന്നീടു അവന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെയും സൃഷ്ടിച്ചത് മുതല്ക്കേ സ്ത്രീ ഒരു രണ്ടാം സമൂഹം ആയി മാറി തുടങ്ങി .പിന്നീടു പുരുഷനെ ജയിച്ച ന്യൂനപക്ഷ സ്ത്രീ സമൂഹം അറിയപെടുമ്പോഴും അകത്തളങ്ങളിൽ ബന്ധിക്കപെട്ട ഭൂരിപക്ഷ സ്ത്രീ സമൂഹത്തെ ആരും അറിഞ്ഞില്ല ,ക്രമേണ ആ ഭൂരിപക്ഷത്തിന്റെ സ്വഭാവത്തെ സ്ത്രീയുടെ അടിസ്ഥാന സ്വഭാവമായി മാറ്റി എഴുതപെടുകയായിരുന്നു .

പാചകകലയിൽ നളനെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു ,എന്നിട്ടും വര്തമാനകാലഘട്ടത്തിൽ  സ്ത്രീകൾ പാചകത്തിന്റെ അമരക്കാരായി ,ഒരുപക്ഷെ പാചകകലയിൽ പുരുഷന് മേൽ സ്ത്രീ സ്ഥാപിച്ച ആധിപത്യം ആകാം അവരെ അടുക്കളയിൽ തളച്ചിട്ടത് ,നളന്റെ പിന്മുറക്കാരാരും   സ്ത്രീയെ ജയിക്കാൻ ശ്രമിക്കാതതുകൊണ്ട് ഇപ്പോഴും അവർ അടുക്കളയിൽ തന്നെ .അതിന്റെ ബാക്കിപത്രമായിരുന്നു അരമനയുടെയും അന്തപുരങ്ങളുടെയും നാലുകെട്ടുകൽക്കുള്ളിലെ സ്ത്രീ ജീവിതങ്ങൾ.

സ്ത്രീയുടെ ശരീരവും സൗന്ദര്യവും അവർ ചൂഷണം ചെയപെടുന്നതിന്റെ മുഖ്യ കാരണങ്ങൾ ആണ് .സ്ത്രീ തന്റെ ശരീരം മറച്ചു വെച്ച് ജീവിച്ചു തുടങ്ങിയത് എന്നാണോ അന്ന് തുടങ്ങിയതാണ് പുരുഷന് അതിനോടുള്ള അഭിനിവേശം ,അതിന്റെ തുടര്ച്ചയാണ് ഇനത്തെ ബലാൽസംഘങ്ങളും ,പീഡനവും ഒക്കെ .പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകൾ രഹസ്യഭാഷ ശൈലി പഠിക്കണമെന്നാണ് വാത്സ്യായനൻ കാമസുത്രത്തിൽ പറയുന്നത് .. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വർണ്ണത്തിൽ പൊതിഞ്ഞ് വലത്തെ കൈയ്യിൽ കെട്ടിയാൽ ഏതു സ്ത്രീയെയും കീഴടക്കാൻ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ഇതിനാലോക്കെ തന്നെ കിടക്കയിലും സ്ത്രീയെ കീഴടക്കേണ്ടത് പുരുഷന്റെ ധർമമായും ,അതിനു കഴിഞ്ഞില്ലെങ്കിൽ അത് അവന്റെ പരജായമായും ഒക്കെ അവൻ കാണാൻ തുടങ്ങി .പുരുഷന്റെ ഇത്തരം കാഴ്ചപാടുകളും അതിന്റെ വിജയങ്ങളും സ്ത്രീയെ ഒരു  അടിച്ചമര്തപെട്ട സമൂഹം ആക്കി മാറ്റി.സ്ത്രീ ശരീരത്തിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന സുഖത്തെ തേടിയുള്ള പുരുഷന്റെ യാത്രയാണ്‌ ഇന്നത്തെ അവർ അനുഭവിക്കുന്ന കൂടുതൽ ചൂഷണങ്ങളും .

ഈ ഒരു കാരണം കൊണ്ടാകാം പല സ്ത്രീശാക്തീകരണ സംഘടനകളും ഉയർത്തിപിടിച്ച ആവശ്യം സ്ത്രീക്കും പുരുഷനും സമത്വം എന്നതായിരുന്നു,പക്ഷെ അതുകൊണ്ട് പുരുഷനെ പീഡിപ്പിക്കാൻ  പോന്ന ഒരു സ്ത്രീ സമൂഹത്തെ സൃഷ്ട്ടിക്കാം എന്നെ ഉള്ളു , നമുക്ക് ആവശ്യം പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയുന്ന സ്ത്രീയെയും പുരുഷനെയും ആണ് ,അങ്ങനെ ഉള്ളവർ കൂടി ഉള്ള നാടാണ് ഇത് .

പെണ്‍ശരീരങ്ങളോട് ഉള്ള ആർത്തിയുമായി നടക്കുന്ന ആളുകള് ഉള്ളടുത്തോളം കാലം സ്ത്രീകൾക്ക് പൂർണസുരക്ഷ എന്നത് ഒരു വിമോചന  സമരത്തിന്‌ ശേഷമുള്ള സ്വപ്നം ആയിരിക്കും.
ഇവിടെ നടക്കുന്ന ഏതൊരു പീഡനവും ബലാൽസംഘവും  പരിശോധിച്ചാലും അതിന്റെ പിന്നിൽ ഒരു പെണ്ണിന്റെ ഒത്താശ കൂടി ഉണ്ടായിരിക്കും എന്നതാണ്  ഒരു വിചിത്ര സത്യം.ഇന്ന് നാട്ടിൽ അഴിഞ്ഞാടുന്ന പല വമ്പൻ സെക്സ് റാക്കറ്റിന്റെയും തലപ്പത്ത് ആൻറിമാരാണ്.രാപ്പകൽ വ്യത്യാസം ഇല്ലാതെ സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുന്ന ഒരു നാട് സ്വപ്നം മാത്രമായിരിക്കും,കാരണം പിഞ്ചുകുഞ്ഞു മുതൽ പ്രായമായവർ വരെ ഉള്ളവർക്ക് അങ്ങനെ ഒരു സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു നാട്ടിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് .പകൽ വെളിച്ചത്തിലും ഇരുട്ടിന്റെ മറവിലും എപ്പോഴും നമുക്ക് പിന്നിൽ ആക്രമണത്തിന്റെ കരങ്ങൾ ഉണ്ട് .കാമത്തിന്റെ മൂർധന്യാവസ്ഥയിൽ മക്കളെ കൊല്ലുകയും പീഡിപ്പിക്കുകയും വരെ ചെയ്ത അച്ഛനമ്മമാർ ഉള്ള നാടാണ് ഇത് . ഇനി ചെയ്യാൻ കഴിയുന്നത്‌ ഓരോ സ്ത്രീയും അവരവരുടെ സുരക്ഷ ഏറ്റെടുക്കുക,ഒപ്പം മറ്റുള്ളവരുടെയും നിയമം അനുശാസിക്കുന്ന സാധ്യതകളെ ദുരുപയോഗപെടുതാതെ ഉപയോഗിക്കുക .സ്ത്രീയെ മാനിക്കുന്ന ഒരു പുരുഷ സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുക .

 തെറ്റ് ചെയുന്നവർ ഭയക്കുന്ന ഒരു നിയമസംവിധാനം നമുക്ക് ഇല്ല എന്നത് തന്നെയാണ് പ്രധാന കാരണം."ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും  ഒരു നിരപരാധിപോലും ശിക്ഷിക്കപെടാൻ പാടില്ല "എന്ന തത്വം പറഞ്ഞു വെറുതെ വിട്ട കുറ്റവാളികളെ കൊണ്ട് ഈ നാട് നിറഞ്ഞു .ചേർക്കുന്ന സ്കൂളിന്റെ പ്രസിദ്ധി നോക്കി കുട്ടികളെ പഠിപ്പിക്കാൻ മത്സരിക്കുന്നതിന് പകരം "അമ്മ " എന്ന വാക്കിന്റെ അർത്ഥവും സ്നേഹവും,അത് എല്ലാ സ്ത്രീകളിലും നിറഞ്ഞു നില്ക്കുന്ന ദൈവീകത ആണെന്നും അവരെ  പറഞ്ഞു പഠിപ്പിക്കാൻ കഴിഞ്ഞാൽ സ്വഭാവ വൈകല്യം ഇല്ലാത്ത ഒരു തലമുറയെ എങ്കിലും നമുക്ക് വാർത്തെടുക്കാൻ കഴിയും എന്ന് ഓർമിപ്പിച്ചുകൊണ്ടു നിർത്തുന്നു.

പ്രണയം

താല്ക്കാലിക സുഖങ്ങൾക്ക്  വേണ്ടി അണിയുന്ന
മേലങ്കി ആകരുത് പ്രണയം
അത് നിങ്ങളുടെ മാംസത്തോട്  ചേർന്ന് നില്ക്കുന്ന തൊലിയാകണം
അത് നിങ്ങളോട് ചേർത്ത് കാണാൻ കഴിയുന്നതാകണം
അതിനു വേദനിക്കുമ്പോൾ നിങ്ങൾക്കും വേദനിക്കണം
ആരൊക്കെ എതിർത്താലും
നിങ്ങൾക്ക് അതിനെ സ്നേഹിക്കാൻ കഴിയണം
ചുക്കിച്ചുളിയുംപോഴും  നിങ്ങൾക്ക് അതിനോട്
വെറുപ്പ്‌ തോന്നരുത്
ഒടുവിൽ നിങ്ങൾ ഇല്ലാതാകുമ്പോൾ
അതും ഇല്ലാതാകണം ..
  

മുന്നറിയിപ്പ്

കരളു തകര്ക്കുന്ന മദ്യത്തിന്റെ മുന്നറിയിപ്പ്
"ഇത് ആരോഗ്യത്തിനു ഹാനീകരം"
ശ്വാസകോശം തകര്ക്കുന്ന സിഗരറ്റിന്റെ മുന്നറിയിപ്പ്
"ഇത് ആരോഗ്യത്തിനു ഹാനീകരം"
മനസ്സുകൾ  കീറിമുറിക്കുന്ന പ്രണയത്തിന്റെ മുന്നറിയിപ്പ് എന്താണ് ???


വാൽ കഷ്ണം : പ്രണയം ലഹരി അല്ല
                             ലഹരികൾ തകര്ച്ചയുടെ മുന്നറിയിപ്പുമായാണ് വരുന്നത് ..

Thursday, 17 April 2014

പെസഹ വ്യാഴം മുതൽ ഈസ്റ്റർ ഞായർ വരെ

കര്ത്താവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമയിൽ വിശ്വാസികൾ പെസഹ വ്യാഴം കൊണ്ടാടുന്നു...ഒരുപാടു തിരിച്ചറിവുകളുടെ ഒരു വ്യാഴം ആണ് ഈ പെസഹ വ്യാഴം ....ശിഷ്യന്മാരുമോത്തുള്ള ഈ അത്താഴം ഒരുമയുടെ ഓർമപെടുത്തലാണ്...ഗുരുവെന്നും കർത്താവെന്നും വിളിച്ചു  ശീലിച്ചവരുടെ പാദങ്ങൾ കഴുകിയതിലൂടെ വിനയവും എളിമയും ഉള്ളവരുമായി ജീവിക്കാൻ കർത്താവു നിങ്ങളോട് പറയുന്നു ....ഒറ്റുകാരനെ തിരിച്ചറിഞ്ഞ രാത്രി .....പക്ഷേ ഒറ്റുകാരന് അപ്പം മുറിച്ചു നല്കിയ വിശാലമനസ്സ് ശീലമാക്കാൻ ശ്രമിക്കണം ....ഇങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു ഒടുവിൽ കുരിശിലേറി കർത്താവു പോയപ്പോൾ കൂടുതലും യൂദാസുകൾ ആണ് സ്രിഷ്ടിക്കപെട്ടത്‌  ....നന്മയുടെ സന്ദേശകൻ  ഉയര്തെഴുനെൽക്കുന്നതും കാത്തു  ജീവിതം തള്ളി നീക്കാതെ ഒരാളുടെ ജീവിതത്തിൽ എങ്കിലും നന്മ വിതറാൻ കഴിഞ്ഞാൽ  നിങ്ങളാകും അവിടുത്തെ പ്രിയ ശിഷ്യൻ....

എല്ലാ വിശ്വാസികൾക്കും നന്മയുടെയും പ്രതീക്ഷയുടെയും നാലു വിശുദ്ധ നാളുകൾ ആശംസിക്കുന്നു......  

Wednesday, 16 April 2014

ദേശീയ ചലച്ചിത്ര പുരസ്‌കാരം 2014

പേരറിയാത്തവരിലൂടെ പേരറിയിച്ചവൻ

മലയാള സിനിമയുടെ പ്രൗഡി ദേശിയതലം വരെ ഉയര്തിയവരിൽ സുരാജ്‌ വെഞ്ഞാറുമൂട് എന്ന നടനും .... അഭിനന്ദനങൾ സുരാജ്‌, ഒപ്പം   അതിനു കാരണക്കാരനായ ബിജുവിനും കൂട്ടര്ക്കും അഭിനന്ദനങൾ...ഓരോ കലാകാരനിലും അയാളുടെ ഒരു മികച്ച സൃഷ്ടി ഉണ്ട് ...ഇത് സുരാജിന്റെ മികച്ചതാണോ എന്നത് നമ്മള്ക്ക് കൂടി തോന്നാൻ "പേരറിയാത്തവർ" എന്ന പടം കാണുക തന്നെ വേണം...അതിനായി കാത്തിരിക്കാം ...ഒപ്പം ഒരു പ്രത്യേക ശൈലിയിൽ മാത്രം കോമഡിയുമായി ഒതുങ്ങി കൂടാതെ പരീക്ഷണാർത്ഥം പുതിയ വേഷങ്ങളിലേക്കുള്ള സുരാജിന്റെ ചുവടുമാറ്റത്തിനു ഉള്ള ഒരു അംഗീകാരം  കൂടിയാണ് ഈ അവാർഡ്‌ ...ഈ വാർത്ത‍ അറിഞ്ഞ തിരോന്തോരാതെ ഉൾനാട്ടിലെ വീട്ടുമുറ്റത്ത്‌ ഇരുന്നു ഒരു അമ്മച്ചി ഇങ്ങനെ പറഞ്ഞു "അങ്ങനെ നമ്മുടെ പയലും സിനിമയിലെ വലിയ ഭരതൻ ആയി ..."അപ്പോൾ പിന്നണിയിൽ എവിടെയോ റേഡിയോയിൽ   ഒരു പാട്ട് ....

"തിരോന്തോരം പയലുകളെ കാണണാ
അവർ അവാർഡും മറ്റും വാങ്ങനത്  കാണണാ
കാണണോങ്കി വാ
വെഞ്ഞാറമൂടേക്ക് വാ ...."

ഒപ്പം അവാർഡിന് അർഹരായ ഗീതു മോഹൻദാസ്‌ ഉൾപെടെ ഉള്ള എല്ലാ പ്രതിഭകൾക്കും, നോർത്ത് 24 കാതം ഉൾപ്പെടെ ഉള്ള കലാസ്ര്യിഷ്ടികൾക്കും    അഭിനന്ദനങൾ...... 

Tuesday, 15 April 2014

പറയാൻ മറന്ന വാക്കുകളിൽ കുരുങ്ങി കിടക്കുക്കുന്നു
ഇപ്പോഴും പലരുടെയും സ്നേഹം
പക്ഷെ പറഞ്ഞ വാക്കുകളെ പഴിചാരി
ജീവിതം തള്ളി നീക്കുന്നവരും  ഉണ്ട് ഇവിടെ ....

Monday, 14 April 2014

വിഷുകണി

കൊന്നമരകൊമ്പിൽ എവിടെയോ
ബാല്യത്തിലെ നല്ല ഒരു വിഷുകാലം
ഒളിച്ചുകിടക്കുന്നുണ്ട്
കണി ഒരുക്കി , രാവിലെ കണ്ണുപൊത്തി
അമ്മ വിഷുകണി കാണിച്ചപ്പോഴോക്കെയും
അമ്മ കണ്ട വിഷുകണി എന്തായിരുന്നു
എന്ന് ചിന്തിച്ചിട്ടില്ല
വിഷു സദ്യയുടെ രുചിയും
അച്ഛൻ നല്കിയ
വിഷുകൈനീട്ടം കൊണ്ട്  വാങ്ങിയ
മിട്ടായിയുടെ മധുരവും
നാവിലെ കൊതിയൂറുന്ന ഓർമകളാണ്
പടക്കവും പൂത്തിരിയും കത്തിക്കുമ്പോൾ
"കൈ പൊള്ളാതെ നോക്കണേ"
എന്ന് പറഞ്ഞ ഒരു മുത്തശ്സനും മുത്തശിയും
ഇന്ന് ഓർമ്മകൾ മാത്രമാണ്
കാലത്തിന്റെ കുത്തൊഴുക്കിൽ
അനാഥമായ ഓർമകൾക്കിടയിൽ 
ഇപ്പോഴും ഒരു കൊന്നപൂ
വാടാതെ നില്ക്കുന്നു
പ്രതീക്ഷകളുടെ നല്കണിയായി...

ഓർമയിലെ വിഷു

അങ്ങനെ വീണ്ടും ഒരു വിഷു കാലം കൂടി വന്നെത്തിയിരിക്കുന്നു ...കേരളത്തിന്റെ കാര്ഷിക   ഉത്സവം ആയാണ്  വിഷുവിനെ കണക്കാക്കുന്നത് ..ഇന്ന് നമുക്ക് വിഷുവിനെ അങ്ങനെ കാണാൻ കഴിയുമോ എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ് ....നമ്മൾ കുറച്ചു കാലം പിന്നിലേക്ക്‌ സഞ്ചരിച്ചു നോക്കിയാൽ ഇന്ന് നമ്മൾ പേരിനു വേണ്ടി മാത്രം ആഘോഷിക്കുന്ന  പലതിന്റെയും നഷ്ടപെട്ട പൈതൃകവും സംസ്കാരവും കാണാം.

    അങ്ങനെ ഒരു പൈതൃകവും സംസ്കാരവും വിഷുവിനും ഉണ്ടായിരുന്നു ...പണ്ട് കാലങ്ങളിൽ ഒക്കെ വിഷു തലേന്ന് ഒട്ടുമിക്ക കൊന്നമരങ്ങളിലും കുട്ടികളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു...വീട്ടിലേക്കു കൈനിറയെ കൊന്ന പൂവുമായി കയറിവരുന്ന കുട്ടിയെ സ്നേഹത്തോടെ ശ്വാസിച്ച അമ്മമാരിൽ ചിലര് എങ്കിലും ഇപ്പോഴും എവിടെയൊക്കെയോ ഉണ്ട് ...ഇന്ന് എത്ര വീടുകളിൽ ഉണ്ട് കൊന്ന മരം ...ഉണ്ടെങ്കിൽ തന്നെ എത്ര കുട്ടികൾ പോകുന്നുണ്ട് കണികൊന്ന പറിയ്ക്കാൻ ...ഇന്നത്തെ കുട്ടികൾ കമ്പ്യൂട്ടറിൽ കാർ റയ്സിനും ഫ്യ്റ്റിനും സമയം കിട്ടാതെ വിഷമിക്കുകയാണ് ....

   ഇനി കണി ഒരുക്കിയിരുന്ന വീട്ടമ്മമാരിലേക്ക് വരാം,ഒരു ഉണ്ണികണ്ണന്റെ  രൂപമോ ചിത്രമോ, അതിനു മുൻപിൽ ഒരു ഉരുളിയിൽ അരിയും ചില പച്ചകറികളും കൊന്നപൂവുമൊക്കെ വെച്ച് കത്തിച്ചു വെച്ച ഒരു നിലവിളക്കിന്റെ അകമ്പടിയോടെ ആണ് വിഷുകണി ഒരുക്കുന്നത് .അതിലെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ആ ഉരുളിയിൽ നമ്മൾ കൃഷി ചെയ്തു എടുത്ത ഏതെങ്കിലും ഒരു കാര്ഷിക ഉല്പ്പന്നം ഉണ്ടായിരിക്കണം എന്നത് അന്നത്തെ ആളുകള്ക്ക് നിർബന്ധമായിരുന്നു..വയലുകളും വിലകളും നിരത്തി ഫ്ളാറ്റുകൾ പണിയുന്ന ഈ കാലഘട്ടത്തിൽ എവിടെയാണ് കൃഷി.അന്യനാട്ടിൽ നിന്നും പച്ചകറി വണ്ടി വരുന്നതും കാത്തുള്ള ഇരിപ്പ് നമുക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു...

  ഇനി വിഷു സദ്യ...സ്വന്തം അധ്വാനം കൊണ്ട് വിളയിച്ചെടുത്ത പുത്തരിയുടെ ചോറിൽ വിഷു സദ്യ ഉണ്ട ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു,അവനവന്റെ അന്നത്തിനു വേണ്ടിയുള്ളത് ഒക്കെ കൃഷി ചെയ്തു ഉണ്ടാക്കിയിരുന്നവര്ക്ക് ആരോഗ്യം ഉണ്ടായിരുന്നു ...അന്ന് ഫിട്നെസ്സ് സെന്റെരുകളും  ജിമ്മും ഒന്നും ഇല്ലായിരുന്നു..ഇന്ന് നമ്മൾ കഴിക്കുന്നതിൽ പകുതിയിലേറെയും വിഷമാണ് ..പിന്നെ വിഷു സദ്യയാലും ഓണസദ്യ ആയാലും ഇൻസ്റ്റന്റ് ആയി നല്കാൻ ആളുകൾ മത്സരമാണ്‌ ഇവിടെ...അന്ന് വിഷു കുടുംബങ്ങളുടെ ഒത്തുചേരലുകൾ ആയിരുന്നു ...ഇന്ന് എത്രകുടുംബങ്ങളിൽ ഉണ്ട് ഈ ഒത്തു ചേരൽ ...

  ഇനി വിഷു കൈനീട്ടം ...കാരണവന്മാർ കുട്ടികള്ക്ക് നല്കുന്ന പണം എന്നതിലുപരി അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപെടുന്ന ഒരു ദാനശീലം കൂടി ആണ് ...പടക്കങ്ങളുടെ ഒച്ചയും പൂത്തിരികളുടെ വെട്ടവും ഒക്കെയായി ഒരു വിഷു അവസാനിക്കുമ്പോൾ അന്ന് തന്നെ തുടങ്ങിയിട്ടുണ്ടാകും പലരും അടുത്ത വിഷുവിനായുള്ള കാത്തിരിപ്പു ....ഇതൊക്കെ വെറും ശീലങ്ങൾ മാത്രം അല്ല ..

   ഇന്നിന്റെ കാലത്തേ പഴിച്ചുകൊണ്ട് ഒരു ഭൂതകാലത്തെ വാഴ്തുകയല്ല...ഇന്ന് നമ്മള്ക്ക് ഇങ്ങനെ ഒക്കെ ആകാൻ കഴിയുന്നുള്ളൂ എന്നത് സത്യമാണ് ..പക്ഷെ നമ്മൾ മനസ്സ് വെച്ചാൽ ആ സുവർണകാലം നമുക്ക് തിരിച്ചുപിടിക്കാം ...അടുത്ത വിഷുവിനു നിങ്ങൾ അധ്വാനിച്ചു കൃഷി ചെയ്ത ഏതെങ്കിലും ഒരു കാര്ഷിക ഉല്പ്പന്നം കൂടി ഉരുളിയിൽ വെച്ചേ കണികാണു എന്നൊരു തീരുമാനം എടുക്കാം ..അതിനായി ഈ വിഷുദിനം തൊട്ടു തന്നെ പ്രവര്ത്തിച്ചു തുടങ്ങാം..അതിലൂടെ നമുക്ക് നഷ്ടപെട്ട പലതും നമുക്ക് തിരിച്ചുപിടിക്കാൻ കഴിയും ...

  എന്റെ എല്ലാ പ്രിയപെട്ടവര്ക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നല്ല ഒരു വിഷുകാലം ആശംസിക്കുന്നു........

Saturday, 5 April 2014

ചുവപ്പ്

ആദ്യമായി പ്രണയത്തിന്റെ ചുവന്ന റോസാപൂ നല്കിയതും
നെറുകയിൽ സിന്ദൂരത്തിന്റെ ചുവപ്പ് പടര്ത്തിയതും
കിടക്കയിൽ ചാരിത്രിയതിന്റെ ചുവപ്പ് കവർന്നതും
ഒരാൾ തന്നെ ആയിരുന്നു
അതായിരുന്നു അവളുടെ പ്രണയത്തിന്റെ ഉറപ്പ്
ഇന്ന് പല പ്രണയങ്ങൾക്കും ഇല്ലാതാകുന്നത്
ഈ ചുവപ്പിന്റെ ഉറപ്പാണ്‌ ...

Tuesday, 1 April 2014

ലഹരി

ചുണ്ടുകൾക്കിടയിൽ ഇരുന്നു
എനിക്കുവേണ്ടി കത്തിയമരുമ്പോഴും
എനിക്ക് നിന്നോട് വെറുപ്പില്ല
ചിരിച്ചു ചതിച്ചവരുടെയും
പറഞ്ഞു വഞ്ചിച്ചവരുടെയും ഇടയിൽ
എന്റെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും ഒപ്പം
കത്തിയമരുമ്പോഴും
നീ പറയാതെ പറയുന്നുണ്ട്
നീ വിഷമാണെന്നും
ആരോഗ്യത്തിനു ഹാനീകരമാനെന്നും
ഒരുപക്ഷെ ഈ സത്യസന്ധത
ആയിരിക്കും നിന്നെ
മറ്റുള്ളവരുടെ ലഹരിയാക്കിയത്.....    

Friday, 28 March 2014

പ്രണയത്തിന്റെ ചോരപാട്

മണിയറയിൽ അവൾ ഒറ്റക്കാണ്
മണിയറ വാതിൽ തുറന്നു കയറും മുൻപ്
ഒന്ന് തിരിഞ്ഞു നോക്കി
കുറെ ചോരപാടുകൾ
നഷ്ടപ്രണയത്തിന്റെ മുള്ളുകൾ
കീറിമുറിച്ച എന്റെ ഹൃദയത്തിന്റെ
ചോരത്തുള്ളികൾ
കീറിയ ഹൃദയം
ദാമ്പത്യത്തിന്റെ സ്വപ്‌നങ്ങൾ കൊണ്ട് മൂടികെട്ടി
അകത്തേക്ക് കയറുമ്പോഴാണ്
വാതിലിൽ അവസാനിക്കുന്ന സമാനമായ
മറ്റൊരു ചോരപാട് കണ്ടത്
പിന്നീടു അറിഞ്ഞു
പലരും നഷ്ടപ്രണയം കീറിമുറിച്ച
ഹൃദയത്തിന്റെ ചോരപാടുകൾ
വാതിൽക്കൽ ബാക്കിയാക്കിയാണ്
ദാമ്പത്യത്തിലേക്ക് കടക്കുന്നത്‌ എന്ന് ....

Thursday, 20 March 2014

മഴ

വരണ്ട മണ്ണിൽ
സ്നേഹത്തിന്റെ നനവ്‌ പടർത്തി
മഴ തിമിര്ത്തു പെയ്യുമ്പോഴും
ഞാൻ ഒറ്റയ്ക്ക് നനയുകയാണ്‌

മഴ ഒരു ഓർമയാണ്
കുടകീഴിൽ പാതി നനഞ്ഞു
സ്കൂളിലേക്ക് നടന്ന ,
കുത്തിഒഴുകുന്ന പുഴകളിൽ
നീന്തി നടന്ന ,
മഴവെള്ള കെട്ടുകളിൽ
കളിവള്ളം തുഴഞ്ഞ
അച്ഛനും അമ്മയ്ക്കും ഒപ്പം
മൂടിപുതച്ചു ഉറങ്ങിയ
നല്ല രാത്രികളുടെ ,
നല്ല ബാല്യത്തിന്റെ ഓർമ

കൌമാരത്തിന്റെ പ്രണയ സ്വപ്നങ്ങളിൽ
ചാറ്റൽമഴയിൽ കുടചൂടി വരുന്ന
ഒരു പട്ടുപാവാടക്കാരിയായിരുന്നു
ചിലപ്പോഴൊക്കെ നമ്മുടെ കണ്ണുനീരിനെ
നമ്മൾപോലും അറിയാതെ
കൊണ്ടുപോയിട്ടുണ്ടാകം ഈ മഴ

ഒപ്പം നനയാൻ ആൾ ഇല്ലെങ്കിലും
എന്റെ വാടിയ സ്വപ്നങ്ങള്ക്ക് മേൽ
പെയുന്ന പ്രതീക്ഷ കൂടിയാണ്
ഈ മഴ ...      

Tuesday, 18 March 2014

ഇഷ്ടമാണ് എന്ന ഒറ്റ വാക്കിൽ
ഞാൻ തുറന്നു കാട്ടിയ
സ്നേഹത്തെക്കാൾ വലുതായിരുന്നു
ഇഷ്ടമല്ല എന്ന വാക്കിൽ
അവൾ ഒളിപ്പിച്ചു വെച്ച സ്നേഹം
ചിലപ്പോഴൊക്കെ വാക്കുകള്ക്ക് പിന്നിൽ
മറഞ്ഞിരുന്നു സ്നേഹം നമ്മളെ അളക്കും
ആത്മാർതമായ മനസുകളുടെ തുലാസിൽ
സ്നേഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 

Tuesday, 11 March 2014

പ്രതീക്ഷ

ഭൂമിദേവി എന്ന് പാഠപുസ്തകത്തിൽ  പലതവണ ചൊല്ലി പഠിച്ചിട്ടും മരം മുറിച്ചപ്പോഴും,വയൽ നികത്തിയപ്പോഴും ,പുഴകൾ മലിനമാക്കിയപ്പോഴും
നമ്മൾ അത്  സൗകര്യപൂർവ്വം മറന്നു."എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് ഒരിക്കൽ എങ്കിലും ചൊല്ലാത്ത ഒരു കുട്ടികാലം നമ്മള്ക്ക് ഇല്ല ..എന്നിട്ടും തെരുവിൽ സഹോദരങ്ങൾ പീഡിപ്പിക്കപെടുമ്പോഴും  മരിച്ചു വീഴുമ്പോഴും നമ്മൾ മൗനത്തിൽ ആയിരുന്നു."മത പിതാ ഗുരു ദൈവം " എന്ന് ചൊല്ലി പഠിച്ചിട്ടും മാതാവിനെയും പിതാവിനെയും ഗുരുവിനെയും മറന്നു നമ്മൾ ആൾദൈവങ്ങളെ സൃഷ്ടിച്ചു ..."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞ ആൾ ജാതിയുടെ വക്താവ് ആയി ...വിഗ്രഹാരാധന തെറ്റാണെന്ന് പറഞ്ഞവർ വഴിയോരങ്ങളിൽ മൗനം പാലിച്ചിരിക്കുന്ന പ്രതിമകളായി...കൃഷിയിലൂടെ നാട് സമ്പന്നമാകുന്ന സ്വപ്നം കണ്ട മഹാത്മാവിന്റെ ചിത്രത്തിന് മുന്നില് വെച്ച് പണം വാങ്ങി പലരും പാടങ്ങൾ  തീറെഴുതി ..
ജനാധിപത്യ രാജ്യത്തു ജീവിക്കുമ്പോഴും സ്വന്തം പാർട്ടിയെ ജയിപ്പിക്കാനുള്ള ഒരിറ്റ് മഷി മാത്രമായി പലർക്കും വോട്ട് ...ഇങ്ങനെ ഒക്കെ ആണെങ്കിലും അങ്ങിങ്ങായി നടക്കുന്ന നന്മകളുടെ ഒരു കൂട്ടം ആണ് നമ്മുടെ നാടിനെ നമുക്ക് പ്രിയപെട്ടതാക്കുന്നത്...അങ്ങനെ സംഭവിക്കുന്ന നന്മകളുടെ വക്താക്കൾ ആകാൻ കഴിയട്ടെ നമ്മൾ ഓരോര്തര്ക്കും ....

Monday, 10 March 2014

നഷ്ട പ്രണയം ...

നഷ്ട പ്രണയത്തിന്റെ വേദനയിൽ
ഒരുവള്ളി കയറിൽ അവൻ
തൂങ്ങി ആടിയപ്പോൾ
പാതി പാൽ കുടിച്ചു അവൾ
പട്ടുമെത്തയിൽ ശയിക്കുകയായിരുന്നു

നഷ്ട പ്രണയത്തിന്റെ ആഴകടലിൽ
അവൾ മുങ്ങി താണപ്പോൾ
അടുത്ത ഇരക്കായി
അവൻ വല വിരിച്ചു കഴിഞ്ഞിരുന്നു

Thursday, 27 February 2014

ആക്ഷേപം അല്ല അനുഭവ ഹാസ്യം

കാലങ്ങളായി കോഴിയും മുട്ടയും തമ്മിൽ നടന്ന തർക്കത്തിനു ശാസ്ത്രജ്ഞര്‍ പരിഹാരം കണ്ടെത്തുകയും കോഴിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു...വിജയം പങ്കുവയ്ക്കാൻ കോഴി ഒരു പരിജയവുമില്ലാത്ത പൂച്ചയെ   കാണാൻ അതിന്റെ മടയിൽ ചെന്നെങ്കിലും മുഖം കാണിക്കാൻ പൂച്ച മനസ്സ് കാണിച്ചില്ല ...
പൂച്ചകളും പൂച്ച സന്യാസിമാരും ഒക്കെ പിടിക്കപെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ കോഴി ഈ പണി കാണിച്ചത്‌ മോശമായി എന്നാണ് മുട്ടക്കിള്ളിൽ ഇരുന്നു കോഴികുഞ്ഞുങ്ങൾ പറയുന്നത്...എന്തായാലും ഇതൊക്കെ വകതിരിവ് ഇല്ലാത്ത മൃഗങ്ങളുടെ കാര്യം അല്ലെ???നമ്മൾ മനുഷ്യന്മാർക്ക് ഇതിൽ എന്ത് കാര്യം ????

Tuesday, 25 February 2014

കുതിരവട്ടം പപ്പു

പദ്മദലാക്ഷൻ എന്ന ഈ കോഴികോടുകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഹാസ്യത്തിന്റെ വക്താവ് ആയത് കുതിരവട്ടം പപ്പു എന്ന പേരിലാണ് .സിനിമ അവസാനിച്ചു മടങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ തനതു കോഴികോടൻ സ്റ്റ്യ്ലിലെ ഒരു ഡയലോഗ് എങ്കിലും നിലനിർത്താൻ പപ്പുവിന് കഴിഞ്ഞു എന്നതും അദേഹത്തിന്റെ നേട്ടമാണ്.."ടാസ്കി വിളിയെടാ ","ഒരു ചെറിയ സ്പാന്നർ കിട്ടുമോ ","നമ്മുടെ താമരശേരി   ചുരം"...ഇങ്ങനെ എത്ര എത്ര ഡയലോഗുകൾ ...കൂടാതെ ഒരു ചെറിയ സ്പേസിൽ പോലും തന്റെതായ വ്യക്തിമുദ്ര  പതിപ്പിക്കുന്ന ചന്ദ്രലേഖയിലെ അകൗന്ടന്റും , ദി കിംഗ്‌ ലെ കൃഷ്ണേട്ടനും ഒക്കെ പപ്പു എന്ന നടനെ കൂടുതൽ മനസിലാക്കിത്തരുന്നു ....നിഷ്കളങ്കമായ  അഭിനയം കൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്ത ഈ അഭിനയ പ്രതിഭ 2000 ഫെബ്രുവരി 25 നു നമ്മെ വിട്ടു പിരിഞ്ഞു ....14 വർഷങ്ങൾ പിന്നിടുമ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ പപ്പു ഇപ്പോഴും തലമുറകളെ മാറി മാറി ചിരിപ്പിക്കുകയാണ്,ചിന്തിപ്പികുകയാണ്.........ഓർമകൾക്ക് മുൻപിൽ  ഒരു കോടി പ്രണാമം......

Friday, 21 February 2014

പ്രണയത്തിന്റെ തെങ്ങുകളിൽ
മണ്ടരി പടരുമ്പോഴും
സൗഹൃദത്തിന്റെ കാറ്റിൽ
സ്നേഹത്തിന്റെ ചെന്തെങ്ങിൻ
കുലകൾ ആടുന്നു
അങ്ങനെ ജീവിതത്തിന്റെ
കേരനിരകൾ സുന്ദരമാകുന്നു ....

Thursday, 20 February 2014

ഞാൻ ഒരു gecian

ഒരു gecian എന്ന നിലയിൽ വളരെ സന്തോഷവും അതിലേറെ അഭിമാനവും തോനിയ നിമിഷങ്ങളാണ് ഇന്ന് .ത്രുടി 2014 അഭിമാനാർഹമായ നിമിഷങ്ങളാണ് geci ക്ക് സമ്മാനിച്ചത്‌ .
നമ്മൾ  സ്ഥിരമായി കണ്ടു വരുന്ന കോളേജ് യുണിയൻ ഇനാഗുരേഷൻ എന്നത് എപ്പോഴും താരങ്ങളെ കൊണ്ട് സമ്പന്നമായിരിക്കും.അതിന്റെ കാരണം അത് ഒരു പകുതി കലയും പകുതി മോടിപിടിപ്പിക്കലും ആണ് .പക്ഷെ geci  യുടെ 2014 ലെ യുണിയൻ ഉത്ഘാടനം ചെയ്തത് കളക്ടർ ആണ് .ചെറിയ ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം കോളേജിന്റെ അരങ്ങിൽ വിരിഞ്ഞ കലയിൽ കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരി ആയിരുന്നു.അമൽ ജ്യോതി സ്കൂളിലെ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തെകാൾ വലിയ ഒരു അങ്ങികാരവും കിട്ടാനില്ല ത്രുടി 2014 നു .ഇങ്ങനെ ഒരു ആശയം കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത സംഘാടകർക്കും ഇതിനു എല്ലാവിധ പ്രോത്സാഹനവും നല്കിയ എല്ലാ വിദ്യാർത്ഥികൾക്കും എന്റെ അഭിവാദ്യങ്ങൾ ....

രാഷ്ട്രീയപരമായ ചേരിതിരിവുകളും അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ഉണ്ടെങ്കിലും എന്റെ കോളേജിന്റെ നന്മ വറ്റിപോയിട്ടില്ല എന്ന് ത്രുടി 2014 വ്യക്തമാക്കുന്നു ...   

Wednesday, 19 February 2014

എഴുത്തും ജീവിതവും

അറവുകാരന്റെ കാടത്വം എന്ന കവിത
എഴുതി പൂർത്തിയാകും മുൻപേ അയാൾ
ആശുപത്രിയിലായി
അന്നേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്
രാത്രിയിൽ കഴിച്ച ബീഫ്
വയറിനു പ്രശ്നമുണ്ടാക്കി എന്നാണ് ....

എഴുത്തും ജീവിതവും
രണ്ടായിപോയാൽ പിന്നെ വാക്കുകൾ
കൊണ്ട് ഒരു മാറ്റതിന്റെയും
വിപ്ലവം സൃഷ്ടിക്കാൻ കഴിയില്ല

Monday, 17 February 2014

പറയാൻ മടിച്ച വാക്കുകൾക്ക് പിന്നിൽ
അലയടിക്കുന്ന സ്നേഹത്തിന്റെ കടൽ
നീ കണ്ടില്ലല്ലോ ...
കത്തിയെരിഞ്ഞ സ്നേഹത്തിന്റെ
പുകമറ ആയിരുന്നു
നിന്നോട് കാട്ടിയ വെറുപ്പ്‌
ഒടുവിൽ പിൻവിളിക്ക്  കാതോർക്കാതെ
കലങ്ങിയ കണ്ണുകളുമായി
നീ നടന്നു അകലുമ്പോൾ
എന്നിലെ അവസാനത്തെ സ്നേഹവും
വേദനയായി മാറിയിരുന്നു

ഇന്ന് തിരിച്ചറിയുന്നു
ആവശ്യക്കാരന് ആഗ്രഹിക്കുന്ന രീതിയിൽ
കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ
സ്നേഹത്തിനു അർത്ഥമില്ല എന്ന് ...
  

Tuesday, 11 February 2014

ബലികാക്കകൾ കൊത്തിവലിക്കുന്ന ഒരു ഉരുള ചോറിൽ ഒരു ആയുസിന്റെ മുഴുവൻ പാപവും  തീർന്നു ആത്മാവ് ശാന്തിയിലേക്ക്  പ്രവേശിക്കുമെങ്കിൽ ഈ കാക്കകൾ നിസാരക്കാരല്ല...
പക്ഷെ ഒരു ഒറ്റ മുങ്ങലിൽ മനുഷ്യന്റെ എല്ലാ പാപങ്ങളും ഏറ്റു വാങ്ങി ഒടുവിൽ മലിനമായി പോയ ഗംഗ നദിയുടെ അവസ്ഥയാകുമോ ഈ ബലികാക്കകൾക്കും......    

Thursday, 30 January 2014

പാഠപുസ്തകം

ഒറ്റയ്ക്ക് ജനിച്ചു ഒറ്റയ്ക്ക് മരിക്കുന്നതിനിടയിൽ ജീവിതത്തിന്റെ പുസ്തകത്തിലെ ഓരോ പാഠവും   നമുക്ക് പഠിപ്പിച്ചു തരുന്നത് മറ്റുള്ളവരാണ് ...
വാത്സല്യത്തിന്റെ പാഠം പഠിപ്പിച്ചു മാതാപിതാക്കൾ
സ്നേഹത്തിന്റെ  പാഠം പഠിപ്പിച്ചു കൂടെപിറപ്പുകൾ
സൗഹൃദത്തിന്റെ പാഠം പഠിപ്പിച്ചു കൂട്ടുകാർ
പ്രണയത്തിന്റെ പാഠം പഠിപ്പിച്ച കാമുകി
പങ്കുവെക്കലിന്റെ പാഠം പഠിപ്പിച്ചു ഭാര്യ
കടമകളെ കുറിച്ച് പഠിപ്പിച്ചു മക്കൾ
പിന്നെയും പഠിക്കുന്നു പാഠങ്ങൾ
ദേഷ്യതിനുള്ളിലെ കരുതലും
സ്നേഹത്തിനുള്ളിലെ വഞ്ചനയും
ബന്ധങ്ങൾക്കുള്ളിലെ പരിധിയും
ചിരിക്കു പിന്നിലെ കണ്ണിരും
മൗനതിനു പിന്നിലെ വാക്കുകളും
അറിയാൻ പഠിക്കുന്നു
ഒടുവിൽ മരണമെന്ന അവസാന പാഠവും
പഠിച്ചു പുസ്തകം ഉപേക്ഷിച്ചു യാത്രയാകുന്നു
പിന്നീടുള്ള ഓർമ്മകൾ എല്ലാം കർമഫലം....
 

Friday, 24 January 2014

കാലമെന്ന കടത്തുതോണി തുഴഞ്ഞുപോകും യാത്രക്കാർ നാം
തുഴകൾ കൊണ്ടെറിഞ്ഞു എറിഞ്ഞു കുതിക്കുന്ന നേരത്തും
മറക്കല്ലേ മാനവ മരണമെന്ന കടവിനെ ....

കിടാവായി തുടങ്ങി നാം
വളർന്നിട്ടും തുഴഞ്ഞു നാം
തളർന്നീടും നേരത്ത്
കടവിനോട് അടുക്കും നാം

Monday, 20 January 2014

അങ്ങനെ ദൈവവും പടിയിറങ്ങി

കലാകാരനെ ജാതിയുടെ പേരിൽ
പടിയിറക്കി വിട്ടതുകണ്ട്
ഒന്നും മിണ്ടാൻ ആകാതെ
ഒരു വിഗ്രഹം ഗുരുവായൂർ വിട്ടിറങ്ങി
തിരിച്ചിറങ്ങി വരും വഴി കണ്ട
"അഹിന്ദുക്കൾക്ക് പ്രവേശനമില്ല "
എന്ന ബോർഡ് എടുത്തുമാറ്റി
പകരം ഈ ബോർഡ് വെച്ചു
"മനുഷ്യർക്ക്‌ പ്രവേശനമില്ല "
വെറി പിടിച്ചവരുടെ മതഭ്രാന്തിന് മുൻപിൽ
തോറ്റു ദൈവങ്ങൾ ആരാധനാലയങ്ങൾ
വിട്ടുതുടങ്ങി എന്നതാണ് പുതിയ വാർത്ത‍ ......  

Saturday, 11 January 2014

തൊട്ടറിയാൻ കഴിയുന്നില്ലേ
ഇത്രനാൾ നിനക്കായി തുടിച്ച ഹൃദയത്തെ
തണുത്ത് തുടങ്ങിയോ നിന്റെ കരങ്ങൾ
കാരണം നിന്റെ സ്പർശനമേറ്റ്
പൊട്ടി ഒഴുകി തുടങ്ങി
എന്നിലെ സ്നേഹത്തിന്റെ നീരുറവ
ഇനി അത് എന്റെ ഹൃദയത്തിൽ നിന്നും
കരങ്ങളിലൂടെ നിന്റെ ഹൃദയത്തിലേക്കും
അങ്ങനെ ഒരു ഹൃദയമായി നമുക്ക് യാത്ര തുടരാം

Friday, 10 January 2014

കനലും കുളിരും

പറഞ്ഞും  എഴുതിയും
വാക്കുകൾ തേഞ്ഞുപോയ ഒരു
പ്രണയകാവ്യം ഉണ്ട് എന്റെ കയ്യിൽ
ചെറിയ വാക്കുകളിലൂടെ ഹൃദയത്തിലെ
വലിയ സ്നേഹത്തെ കാണിക്കാൻ
കഴിയാതെ പോയെനിക്ക് ...

ഇഷ്ടമാണ് എന്ന വാക്കിന്
എന്നോട് തന്നെ ഇഷ്ടക്കേട്
തോന്നിയിട്ടുണ്ടാകാം
കാരണം, കേട്ടപ്പോഴൊക്കെ
അവൾ അതിനെ പരിഹസിചിട്ടെ ഉള്ളു ...

ഇന്ന് ആ പ്രണയകാവ്യം
ഞാൻ വില്പനയ്ക്ക് വെച്ചു
എണ്ണിതിട്ടപെടുത്താൻ കഴിയാത്ത അത്ര
സ്നേഹം നല്കി എന്റെ കൂട്ടുകാർ
അത് വാങ്ങി  കത്തിച്ചു കളഞ്ഞു
ഇന്നെന്റെ പ്രണയം ഒരുപിടി ചാരം
ഇടക്കെപ്പോഴോ ഓർമകളെ ചികഞ്ഞപ്പോൾ
ചാരമാകാത്ത പഴയ പ്രണയത്തിന്റെ കനൽ
അത് നീറി തുടങ്ങിയിരിക്കുന്നു
പക്ഷെ എനിക്ക് പേടി ഇല്ല
എത്ര നീറിയാലും
എന്നെ നശിപ്പിക്കാൻ കഴിയില്ല ഈ കനലുകൾക്ക്
കാരണം എന്നെ പൊതിഞ്ഞു പിടിക്കുന്ന
സൗഹൃദത്തിന്റെ കുളിരുണ്ട് എനിക്ക് ....

Thursday, 9 January 2014

ഒരു കഥ

പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ അവർ തമ്മിൽ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.ഒരിക്കൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ കടലിനെ ചുവപ്പിച്ചു തുടങ്ങിയ സായാഹ്നത്തിൽ മഞ്ഞ ദാവണി ഉടുത്ത് എത്തിയ അവളെ നോക്കി അവൻ ചോദിച്ചു .."അല്ല ആരിത്  ശ്രീനാരായണ ഗുരുവിന്റെ മകളോ ??"

അപ്പോൾ അവൾ പറഞ്ഞു "എന്തായാലും നിന്നെ പോലെ കർത്താവിനെ ചതിച്ച യുദാസ്  അല്ല .."
അപ്പോഴേക്ക് സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു ....അവരുടെ പ്രണയത്തിനു മുകളിൽ മതത്തിന്റെ കറുപ്പ് പടർന്നു കഴിഞ്ഞിരുന്നു....പിന്നീടുള്ള പ്രഭാതങ്ങളും സായ്ഹനങ്ങളും അവർ ഒരുമിച്ചു കണ്ടിട്ടില്ല .....

Tuesday, 7 January 2014

ശില്പിയുടെ ആയുധം കൊണ്ട്
ചാരിത്ര്യം നഷ്ടപ്പെട്ട്
ശിൽപങ്ങൾക്ക്‌ പിറവിനല്കുന്ന കല്ലുകൾ
പെരുംതച്ചനെ ശപിക്കുന്നുണ്ടാകാം ...  

Friday, 3 January 2014

മരം എന്ന വരം

അധ്വാനം കൊണ്ട് വാങ്ങിയ മണ്ണിൽ
തന്റെ  വിയർപ്പേറ്റു വളർന്ന മാംവിറകിനിടയിൽ
ചേതനയറ്റു കിടന്നപ്പോൾ
സ്വപ്നം കണ്ടും സ്നേഹം കൊടുത്തും
വളർത്തിയ മകന്റെ കയ്യിലെ പന്തം
അയാളുടെ  ചിതക്ക്‌ തീകൊളുത്തി

എരിഞ്ഞു തീരുന്ന ആ പഴയ തലമുറ പറയുന്നു
മാംവിറകിനിടയിലെ ചൂടിൽ
പ്രകൃതിയുടെ തലോടൽ ഉണ്ട്
സ്വന്തം വിയർപ്പിന്റെ തണുപ്പുണ്ട്
കരുതിവെക്കുക ഒരു മരമെങ്കിലും
ഒടുവിൽ ഈ ഭൂമിതൻ വിരിമാറിൽ എരിഞ്ഞടങ്ങാൻ ....

Thursday, 2 January 2014

ഒരു ശവത്തിന്റെ സ്വപ്നം

മൂടിവെച്ച ശവപെട്ടിക്കുള്ളിൽ
മനസ്സ് നഷ്ടപ്പെട്ട്
മാംസം അഴുകി ഞാൻ ഉറങ്ങുമ്പോൾ
നിങ്ങൾക്ക് ഞാൻ ഒരു നല്ല മനുഷനാകും

അന്നെന്റെ ചെറിയ നന്മകൾ
നിങ്ങൾ ഓർക്കും
വലിയ തെറ്റുകൾ പോലും
നിങ്ങൾ ക്ഷമിക്കും
കൂടി നിന്ന് സഹതപിക്കും

വിശന്നു വലഞ്ഞ എനിക്ക് തരാൻ മടിച്ച അന്നം
കാക്കയ്ക്ക് വെച്ച് വിളമ്പും
എന്നിട്ട് ആത്മാവിൻ ശാന്തിക്ക് എന്നോതും
മറക്കാതിരിക്കുക , മരകൊമ്പിലിരുന്നു ബലികാക്കകൾ വിശപ്പകറ്റാൻ
ഇനിയും മാനവന്റെ മരണത്തിനായി കൊതിക്കും

സ്നേഹം മറച്ചുവെച്ചവരുടെ കുമ്പസാരം തുടങ്ങിയിട്ടുണ്ടാകും
പക്ഷെ സ്നേഹിച്ചു കൊതി തീരാതവർക്കു വേണ്ടി
ഒരു പുനർജ്ജന്മം ഉണ്ടായിരുന്നെങ്കിൽ ......