പിഞ്ചുകുഞ്ഞുങ്ങളെ വരെ ചുട്ടു കൊല്ലാൻ മനസുള്ള സവർണ മേധാവിത്വം വരുന്നുണ്ട്.തൊലി കറുത്ത് പോകുന്നതും, ജാതിയിൽ താഴെ ആയി പോകുന്നതും ജീവിക്കാനുള്ള അവകാശ നിഷേധം ആകുന്ന കാലം വിദൂരമല്ല.തെരുവ് നായ്ക്കളുടെ ജീവന് വേണ്ടി ആളുകൾ മുറവിളി കൂട്ടുമ്പോൾ,പശുവിനെ അമ്മയായി കണ്ടു ആരാധിക്കാൻ ആളുകൾ വ്യഗ്രത കാട്ടുമ്പോൾ,പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ തെരുവിൽ കൊല്ലപെടുന്നു.പാണനും, പറയനും,പുലയനും മതത്തിൽ ഹിന്ദുവും,ജാതിയിൽ കീഴാളനും ആയി നിലനിർത്തുന്ന തേർവാഴ്ചയുടെ പേരാണോ ഈ വിശാല ഹിന്ദു ഐക്യം???
"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ,
"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ,
നിങ്ങളവരുടെ കുഴിഞ്ഞ കണ്ണുകൾ ചൂഴ്‌ന്നെടുത്തില്ലേ?
നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടീല്ലേ?,
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു്"