ആദ്യമായി കാണുമ്പോൾ ആർക്കും തോനുന്ന ഒരു കൗതുകം തന്നെ ആയിരുന്നു എനിക്കും അവളെ കണ്ടപ്പോൾ തോനിയത് ...ആദ്യം തോനിയത് പരിചയപെടാൻ ആണ് ..അവൾ ഒറ്റയ്ക്ക് വരാന്തയിലൂടെ നടന്നു പോയ ഒരു ദിവസം ഞാൻ അവളെ പരിചയപെട്ടു ...പക്ഷെ അന്നേരം തെക്കൻ കേരളത്തിൽ മാത്രം അടിക്കുന്ന ഒരു കാറ്റും വന്നില്ല ...അവളുടെ കണ്ണുകളിൽ കൗതുകം ആയിരുന്നില്ല പേടി ആയിരുന്നു ....എന്തിനാണെന്ന് എനിക്കറിയില്ല ...അപരിചിതത്വം കൊണ്ടുള്ള പേടി ആയിരിക്കും ....പിന്നീടു അവൾ എന്നെ കണ്ടാൽ അപ്പോൾ തന്നെ ഓടി ഒളിക്കും ... എന്നാൽ ഞാൻ അവളോട് അങ്ങനെ ചെയ്തില്ല ....അല്ലെങ്കിലും നമ്മളോട് ഒരാൾ ചെയുന്നത് തന്നെ നമ്മളും അവരോടു തിരിച്ചു ചെയ്താൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം ...അല്ലെ .. അവൾക്കു എന്നെ കുറിച്ച് എന്ത് അറിയും എന്ന് എനിക്കറിയില്ല ...പക്ഷെ ഞാൻ അവളെ കുറിച്ച് എല്ലാം അറിയുന്നുണ്ട്...ഇപ്പോൾ ആകെ ഉള്ളത് നോട്ടതിനിടയിൽ എപ്പോഴെങ്കിലും കണ്ണുകൾ തമ്മിൽ ഉള്ള ഉടക്കലാണ് ...പക്ഷെ ആ കണ്ണുകളിൽ ഇപ്പോഴും അപരിചിതത്വവും പേടിയും തന്നെയാണ് കാണുന്നത് ....ചിലപ്പോൾ എന്റെ ജീവിതത്തിന്റെ പുസ്തകത്തിൽ ഇല്ലാത്ത ഒരു താൾ ആയിരിക്കും അവൾ ...പക്ഷെ അങ്ങനെ അങ്ങ് ഉപേക്ഷിച്ചു കളയാൻ കഴിയുന്നില്ല ...കുഴപ്പമില്ല ...നാളെ ഏതെങ്കിലും ഒരുത്തന്റെ തണലിൽ അവൾ സന്തോഷത്തോടെ നടന്നു പോകുന്നത് കാണുമ്പോൾ എനിക്ക് അവളോട് തോനിയ കൗതുകം അനാവശ്യമായിരുന്നു എന്ന് ഞാൻ മനസിലാക്കും ...അത് വരെ ഇത് ഇങ്ങനെ പോട്ടെ ....അല്ലേ ......
Thursday, 31 October 2013
Monday, 21 October 2013
തൂലിക
ഇന്നും അവളുടെ അരയിൽ ചുറ്റിപിടിച്ചു
അങ്ങനെ ഇരുന്നു
പുറത്തേക്കു തുളുമ്പാൻ വിതുമ്പി അവളും
അവളെ ഉപയോഗിക്കനമെന്നുണ്ട്
പക്ഷെ കഴിയുന്നില്ല
അവളെ ഉപയോഗിച്ച്
ഉന്നതിയിൽ എത്തിയവർ എത്രയോ
അവളെ ഊറ്റി ജീവിതം
നയിക്കുന്നവർ അനേകം
എന്നിട്ടും അവൾ ഇന്നും വിശുദ്ധയാണ് ..
അവളിലൂടെ പിറക്കുന്നത്
എന്തും സൃഷ്ടികളാണ്
ഞാനും അവളെ കയ്യിൽ എടുത്തു ഇരിക്കുകയാണ്
ഒരു പുതിയ സൃഷ്ടിക്കായി
അവൾ തയ്യാർ ആയികഴിഞ്ഞു
പക്ഷെ എനിക്ക് കഴിയുന്നില്ല
എന്റെ ചിന്തകൾ വികലമാണ്
അവസാനം ഒന്നും എഴുതാൻ കഴിയാതെ
ആ മൂടി അടച്ചു
അവളെ ....
ആ തൂലികയെ ഞാൻ അവിടെ ഉപേക്ഷിച്ചു
പുത്തൻ ചിന്തകളുമായി
പുതിയ സൃഷ്ടികൾക്ക് വേണ്ടി
അവളുടെ അരയിൽ ചുറ്റിപിടിക്കാൻ
ഞാൻ വരുന്നതും കാത്തു
അവൾ ഇപ്പോഴും ആ മേശയിൽ കിടക്കുന്നു ...
അങ്ങനെ ഇരുന്നു
പുറത്തേക്കു തുളുമ്പാൻ വിതുമ്പി അവളും
അവളെ ഉപയോഗിക്കനമെന്നുണ്ട്
പക്ഷെ കഴിയുന്നില്ല
അവളെ ഉപയോഗിച്ച്
ഉന്നതിയിൽ എത്തിയവർ എത്രയോ
അവളെ ഊറ്റി ജീവിതം
നയിക്കുന്നവർ അനേകം
എന്നിട്ടും അവൾ ഇന്നും വിശുദ്ധയാണ് ..
അവളിലൂടെ പിറക്കുന്നത്
എന്തും സൃഷ്ടികളാണ്
ഞാനും അവളെ കയ്യിൽ എടുത്തു ഇരിക്കുകയാണ്
ഒരു പുതിയ സൃഷ്ടിക്കായി
അവൾ തയ്യാർ ആയികഴിഞ്ഞു
പക്ഷെ എനിക്ക് കഴിയുന്നില്ല
എന്റെ ചിന്തകൾ വികലമാണ്
അവസാനം ഒന്നും എഴുതാൻ കഴിയാതെ
ആ മൂടി അടച്ചു
അവളെ ....
ആ തൂലികയെ ഞാൻ അവിടെ ഉപേക്ഷിച്ചു
പുത്തൻ ചിന്തകളുമായി
പുതിയ സൃഷ്ടികൾക്ക് വേണ്ടി
അവളുടെ അരയിൽ ചുറ്റിപിടിക്കാൻ
ഞാൻ വരുന്നതും കാത്തു
അവൾ ഇപ്പോഴും ആ മേശയിൽ കിടക്കുന്നു ...
Wednesday, 16 October 2013
മിസ്സിംഗ്
എന്നും അവളെ കാണാറുണ്ടായിരുന്നു
പക്ഷേ മിണ്ടാൻ കഴിയില്ലായിരുന്നു
കാരണം അവൾക്കു അത് ഇഷ്ടമല്ലായിരുന്നു
പക്ഷേ കുറച്ചു നാളുകൾ അവളെ കാണാൻ
കഴിയാതെ വന്നപ്പോൾ
എന്തോ ഒരു വേദന
കൂട്ടുകാരിയാവാതെ അവൾ അകന്നു നില്ക്കുമ്പോഴും
കണ്‍വെട്ടത് അവൾ ഉള്ളത് കൊണ്ട്
ആ വേദന അറിഞ്ഞില്ല ....
പക്ഷേ ഇപ്പോൾ .....
ഇത് പ്രണയമല്ല .....
പക്ഷേ ഉറപ്പായും സ്നേഹമാണ് ....
കളങ്കം ഇല്ലാത്ത സ്നേഹം ....
കാണുമ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ചു
പക്ഷേ കാണാതിരുന്നപ്പോൾ മനസ്സ് പിടച്ചു
കാണാൻ കൊതിച്ചു
ഇത് തന്നെയല്ലേ സ്നേഹം .....
പക്ഷേ മിണ്ടാൻ കഴിയില്ലായിരുന്നു
കാരണം അവൾക്കു അത് ഇഷ്ടമല്ലായിരുന്നു
പക്ഷേ കുറച്ചു നാളുകൾ അവളെ കാണാൻ
കഴിയാതെ വന്നപ്പോൾ
എന്തോ ഒരു വേദന
കൂട്ടുകാരിയാവാതെ അവൾ അകന്നു നില്ക്കുമ്പോഴും
കണ്‍വെട്ടത് അവൾ ഉള്ളത് കൊണ്ട്
ആ വേദന അറിഞ്ഞില്ല ....
പക്ഷേ ഇപ്പോൾ .....
ഇത് പ്രണയമല്ല .....
പക്ഷേ ഉറപ്പായും സ്നേഹമാണ് ....
കളങ്കം ഇല്ലാത്ത സ്നേഹം ....
കാണുമ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ചു
പക്ഷേ കാണാതിരുന്നപ്പോൾ മനസ്സ് പിടച്ചു
കാണാൻ കൊതിച്ചു
ഇത് തന്നെയല്ലേ സ്നേഹം .....
Tuesday, 8 October 2013
ജനിമൃതി
അവരുടെ കാത്തിരിപ്പിനൊടുവിൽ
ഇതുവരെ ഞാൻ കണ്ടിട്ടിലാത്ത
ഈ ലോകത്തേക്ക് ഞാൻ എത്തി
ചുറ്റും സ്നേഹം മാത്രമായിരുന്നു
ഞാൻ കരയുമ്പോഴും
അവർ ചിരിക്കുകയായിരുന്നു
വളരും തോറും
അക്ഷരങ്ങളെ അറിഞ്ഞു
ആളുകളെ അറിഞ്ഞു
ഓരോ ദിവസവും പുതിയ അറിവുകൾ
നല്ലത് മാത്രം കണ്ടിരുന്ന നാളുകളിൽ
നാണയത്തിന്റെ രണ്ടാം വശം തേടി
കണ്ടത് കളവിന്റെ കൊലയുടെ
അഴിമതിയുടെ വ്യഭിജാരത്തിന്റെ മുഖങ്ങൾ
ചിലത് കണ്ടറിഞ്ഞു
പ്രായത്തിന്റെ തിളപ്പിൽ
ചിലത് ചെയ്തറിഞ്ഞു
ഇടക്കെപ്പോഴോ ജീവിതത്തിന്റെ തുലാസിൽ
സ്ഥിരതയില്ലാത്ത പ്രണയത്തിൽ പെട്ടു
തുലാസിൽ പ്രണയം
ചതിയുടെ തട്ടിൽ ഇടം തേടി
ദാമ്പത്യതിലൂടെ മറ്റൊരുവളുടെ പ്രണയം
ജീവിതത്തിന്റെ തട്ടിൽ നിലകൊണ്ടു
പുത്തൻ തലമുറയുടെ
നാമ്പുകൾ വിരിഞ്ഞു
ഇപ്പോൾ അറിയുന്നു
ജീവിതത്തിന്റെ പാതി കഴിഞ്ഞെന്നു
ഇനി കൊടുത്തതെല്ലാം നേടി
പിന്നോട്ട് തന്നെ അല്ലേ യാത്ര ...
അച്ഛനും അമ്മയ്ക്കും കൊടുത്തത്
മക്കളിലൂടെ നേടി
വീണ്ടും വാർധക്യം എന്ന ബാല്യത്തിലേക്ക് ...
എന്റെ ജനിയിൽ ചിരിച്ചവർ
എന്റെ മൃതിയിൽ കരയുന്നു
ഒന്നുമറിയാതെ ഞാൻ മണ്ണിന്റെ
മാറിലേക്ക് അലിഞ്ഞു ചേർന്നു
അപരനെ അറിയാതെ
തനിക്കായി ഓടുന്ന മർത്യ
നീ ഒന്നറിയുക
ജനിമ്രിതിക്കിടയിൽ നീ നേടിയതെല്ലാം
മണ്ണിൽ ബാക്കി
ജീവിതത്തിൽ നന്മ ചെയ്തെങ്കിൽ
ചിലരുടെ ഓർമകളിൽ നീയും ബാക്കി
ജനിക്കുമ്പോൾ ജീവിതം ഒരുപാടെന്നു തോന്നും
മ്രിതിയോടടുക്കുമ്പോൾ അറിയുന്നു
അത് എത്ര ചെറുത് എന്ന് .......
Monday, 7 October 2013
ആദ്യമായി അവളെ കണ്ട ദിവസം
അന്ന് മുതൽ തുടങ്ങിയതാണ് അവളുടെ
ഒരു ചിരിക്കു വേണ്ടി ഉള്ള കാത്തിരിപ്പ്
ആദ്യം ആദ്യം അവൾ ഓടി ഒളിച്ചു
പിന്നീടു കണ്ടില്ലെന്നു നടിച്ചു
ഇടക്കൊക്കെ എപ്പോഴോ കണ്ണുകൾ തമ്മിൽ
ഉടക്കി പിരിഞ്ഞു
ഇന്ന് അവളെ നോക്കി ഞാൻ ചിരിച്ചു
അവളും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു
ഒരു അകൽച്ചയും ഇല്ലാത്ത ചിരി
ഒരുപാടു ഇഷ്ടത്തോടെ ഉള്ള ചിരി
ആ ചിരിയുടെ കാരണം കേട്ടാൽ
നിങ്ങളും ചിരിക്കും
അവൾ പ്രൊഫൈൽ പിച്ടുറിനു
പോസ് ചെയ്യുകയായിരുന്നു
തല്ക്കാലം ഫോട്ടോയിലെ ചിരി
കണ്ടു ആസ്വദിക്കാം ....
നേരിട്ടുള്ള ഒരു പുഞ്ചിരി
അതുണ്ടാകുമോ ????
അന്ന് മുതൽ തുടങ്ങിയതാണ് അവളുടെ
ഒരു ചിരിക്കു വേണ്ടി ഉള്ള കാത്തിരിപ്പ്
ആദ്യം ആദ്യം അവൾ ഓടി ഒളിച്ചു
പിന്നീടു കണ്ടില്ലെന്നു നടിച്ചു
ഇടക്കൊക്കെ എപ്പോഴോ കണ്ണുകൾ തമ്മിൽ
ഉടക്കി പിരിഞ്ഞു
ഇന്ന് അവളെ നോക്കി ഞാൻ ചിരിച്ചു
അവളും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു
ഒരു അകൽച്ചയും ഇല്ലാത്ത ചിരി
ഒരുപാടു ഇഷ്ടത്തോടെ ഉള്ള ചിരി
ആ ചിരിയുടെ കാരണം കേട്ടാൽ
നിങ്ങളും ചിരിക്കും
അവൾ പ്രൊഫൈൽ പിച്ടുറിനു
പോസ് ചെയ്യുകയായിരുന്നു
തല്ക്കാലം ഫോട്ടോയിലെ ചിരി
കണ്ടു ആസ്വദിക്കാം ....
നേരിട്ടുള്ള ഒരു പുഞ്ചിരി
അതുണ്ടാകുമോ ????
Thursday, 3 October 2013
രക്തസാക്ഷി
എന്നോ ഒരിക്കൽ തമ്മിൽ കണ്ടു
എങ്ങനെ എന്ന് അറിയില്ല
ഒന്നായി തീർന്നു
പിന്നീടെന്നോ ഒന്നും ചൊല്ലാതെ
അവൾ അകന്നപ്പോൾ
പാതി മുറിഞ്ഞ മനസ്സുമായി
ജീവിക്കാൻ അവൻ പാടുപെട്ടു
അവൾ അരികത്തു നിന്നപ്പോൾ
അവൻ അമരത്വം ആഗ്രഹിച്ചു
അവൾ അകന്നു പോയപ്പോൾ
അവൻ ആത്മഹത്യയിൽ
അഭയം പ്രാപിച്ചു ...
ആരും അറിയാത്ത പ്രണയത്തിന്റെ
രക്തസാക്ഷികളിൽ ഒരാളായി അവനും ...
എങ്ങനെ എന്ന് അറിയില്ല
ഒന്നായി തീർന്നു
പിന്നീടെന്നോ ഒന്നും ചൊല്ലാതെ
അവൾ അകന്നപ്പോൾ
പാതി മുറിഞ്ഞ മനസ്സുമായി
ജീവിക്കാൻ അവൻ പാടുപെട്ടു
അവൾ അരികത്തു നിന്നപ്പോൾ
അവൻ അമരത്വം ആഗ്രഹിച്ചു
അവൾ അകന്നു പോയപ്പോൾ
അവൻ ആത്മഹത്യയിൽ
അഭയം പ്രാപിച്ചു ...
ആരും അറിയാത്ത പ്രണയത്തിന്റെ
രക്തസാക്ഷികളിൽ ഒരാളായി അവനും ...
Wednesday, 2 October 2013
അഞ്ജാത സുന്ദരി
നേരം രാത്രി ആയി ...വളരെ വൈകി ആണ് അവൾ വന്നത് ...അവളെ കണ്ടതും എന്റെ സന്തോഷം കൂടി ...ഞാൻ മറ്റെല്ലാം മറന്നു ...ഞങ്ങൾ സംസാരിച്ചു തുടങ്ങി ...ആദ്യം സൗഹൃദ സംഭാഷണം ആയിരുന്നു ...എത്ര പെട്ടെന്നാണ് അത് പ്രണയത്തിനു വഴിമാറിയത് ...മാത്രമല്ല എന്നോടുള്ള അവളുടെ പ്രണയത്തിലും സൌഹൃദത്തിലും ഒക്കെ മറ്റു പെണ്‍കുട്ടികളിൽ കണ്ടിട്ടില്ലാത്ത ഒരു ആത്മാർഥത ഞാൻ കണ്ടു ...അവളോട് ഉള്ള എന്റെ ഇഷ്ടം കൂടി കൂടി വന്നു ....ഈ ലോകത്ത് ഇവൾക്ക് തുല്യം ഇവൾ മാത്രമാനെന്നു എനിക്ക് തോന്നി ...ഒടുവിൽ പിരിയുന്നതിനു മുൻപ് എന്റെ ഉള്ളിലെ എല്ലാ സ്നേഹത്തോടും കൂടി ഞാൻ അവളെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു ...അതിൽ കാമം ഇല്ലായിരുന്നു .....പ്രണയം ഇല്ലായിരുന്നു ...സ്നേഹവും കരുതലും ആയിരുന്നു ആ ചുംബനത്തിൽ നിറയെ ....ഒടുവിൽ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു " അരുത് കണ്ണ് തുറക്കരുത് , നമ്മുടെ പ്രണയം വെറും സ്വപ്നം മാത്രം ആയി പോകും "...പക്ഷെ സ്വപ്നത്തിനും അപ്പുറം ജീവിതം യാത്ര ചെയുമ്പോൾ എനിക്ക് എത്ര നേരം കണ്ണടച്ച് കിടക്കാനാകും....എന്നോടുള്ള ദേഷ്യം കൊണ്ടാകാം പിന്നീടു ഒരിക്കലും അവൾ എന്റെ സ്വപ്നങ്ങളിൽ വന്നിട്ടില്ല ...ഇന്നും സ്വപ്നത്തിലും ജീവിതത്തിലും ഞാൻ തേടുന്നത് അവളെ ആണ് ....ആ അഞ്ജാത സുന്ദരിയെ .....
Tuesday, 1 October 2013
ലോക വയോജന ദിനം
ഒക്ടോബർ 1 .....ലോക വയോജന ദിനം ...ജീവിതത്തിന്റെ റിലേയിലെ അവസാന ലാപ്പിലേക്ക് ഓടിയെത്തിയ എല്ലാ യോധാക്കൾക്കും അഭിവാദ്യങ്ങൾ .......ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സമ്പാദ്യവും വരും തലമുറയ്ക്ക് വേണ്ടി മാറ്റിവെച്ചു അവർ ഒതുങ്ങുമ്പോൾ ഒരിക്കലും നമ്മൾ അവരെ മറക്കരുത് , വെറുക്കരുത് ...നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം ...വൃധസധനങ്ങളെ ഇല്ലാതാക്കാൻ ...പകരം വീടുകളിൽ പേരകുട്ടികളെ താലോലിക്കുന്ന മുത്തശൻ മാരെയും മുത്തശ്ശി മാരെയും മതി നമുക്ക് ........
Subscribe to:
Comments (Atom)