ശീതീകരിച്ച മുറിയിലെ ആഡംബര ജീവിതം ഉപേക്ഷിച്ചു ഒരു കൈ സഹായം ആവശ്യം ഉള്ളവരിലേക്ക് ഇറങ്ങി ചെന്ന് അവർക്ക് വേണ്ടി എന്തും ചെയുന്ന ഷാനവാസ് എന്ന മനുഷ്യസ്നേഹി വിടവാങ്ങിയിരിക്കുന്നു."കല്ലും മുള്ളും ഉള്ള പാതയിലൂടെ നടന്നു നോക്കു അപ്പോൾ നിങ്ങൾക്ക് പ്രതീക്ഷയറ്റ കണ്ണുകൾ കാണാം " എന്നാണ് ഷാനവാസ് പറഞ്ഞത് .ഫേസ് ബൂക്കിലൂടെ ഷാനവാസ് എന്ന ആദിത്യൻ തുടങ്ങി വെച്ചത് അഴിമതിക്ക് എതിരെ ഉള്ള യുദ്ധമാണ്.പക്ഷെ അത് പൂർണതയിൽ എത്തും മുൻപേ ഷാനവാസ് ചുവപ്പ് കാർഡ് വാങ്ങി മടങ്ങി പോയിരിക്കുന്നു.ആദരാഞ്ജലികൾ ...
നീട്ടിയ പൂവ് തട്ടിത്തെറിപ്പിച്ചു
അവൾ നടന്നു
ഒടുവിൽ അവളൊരു പൂവ് നീട്ടിയപ്പോൾ
വാങ്ങാൻ പറ്റാത്തവിധം
കല്ലറ മൂടപെട്ടിരുന്നു
എല്ലാവർക്കും പ്രണയദിന ആശംസകൾ
Friday, 6 February 2015
അസ്തമയം ഇല്ലാത്ത അസ്ഥിത്വമാണ് പിതൃത്വം
അണയാതെ കാക്കേണ്ട തിരിയാണ് മാതൃത്വം
അഞ്ജനത്തിന് അടിയിടും അഴകാണ് സാഹോദര്യത്വം
അകന്നാലും അടുപ്പിക്കുന്ന കാന്തമാണ് സൗഹൃദം
അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന കള്ളത്തരമാണ് പ്രണയം
ഒക്കെയും അറിയാതെ അറിയുന്ന അറിവാണ് ജീവിതം