മണിയറയിൽ അവൾ ഒറ്റക്കാണ്
മണിയറ വാതിൽ തുറന്നു കയറും മുൻപ്
ഒന്ന് തിരിഞ്ഞു നോക്കി
കുറെ ചോരപാടുകൾ
നഷ്ടപ്രണയത്തിന്റെ മുള്ളുകൾ
കീറിമുറിച്ച എന്റെ ഹൃദയത്തിന്റെ
ചോരത്തുള്ളികൾ
കീറിയ ഹൃദയം
ദാമ്പത്യത്തിന്റെ സ്വപ്‌നങ്ങൾ കൊണ്ട് മൂടികെട്ടി
അകത്തേക്ക് കയറുമ്പോഴാണ്
വാതിലിൽ അവസാനിക്കുന്ന സമാനമായ
മറ്റൊരു ചോരപാട് കണ്ടത്
പിന്നീടു അറിഞ്ഞു
പലരും നഷ്ടപ്രണയം കീറിമുറിച്ച
ഹൃദയത്തിന്റെ ചോരപാടുകൾ
വാതിൽക്കൽ ബാക്കിയാക്കിയാണ്
ദാമ്പത്യത്തിലേക്ക് കടക്കുന്നത് എന്ന് ....
മണിയറ വാതിൽ തുറന്നു കയറും മുൻപ്
ഒന്ന് തിരിഞ്ഞു നോക്കി
കുറെ ചോരപാടുകൾ
നഷ്ടപ്രണയത്തിന്റെ മുള്ളുകൾ
കീറിമുറിച്ച എന്റെ ഹൃദയത്തിന്റെ
ചോരത്തുള്ളികൾ
കീറിയ ഹൃദയം
ദാമ്പത്യത്തിന്റെ സ്വപ്‌നങ്ങൾ കൊണ്ട് മൂടികെട്ടി
അകത്തേക്ക് കയറുമ്പോഴാണ്
വാതിലിൽ അവസാനിക്കുന്ന സമാനമായ
മറ്റൊരു ചോരപാട് കണ്ടത്
പിന്നീടു അറിഞ്ഞു
പലരും നഷ്ടപ്രണയം കീറിമുറിച്ച
ഹൃദയത്തിന്റെ ചോരപാടുകൾ
വാതിൽക്കൽ ബാക്കിയാക്കിയാണ്
ദാമ്പത്യത്തിലേക്ക് കടക്കുന്നത് എന്ന് ....

