Friday, 30 August 2013

അവൾക്കു വേണ്ടി എഴുതിയ കവിതകളും കളഞ്ഞ സമയവും വേസ്റ്റ് ....

ആദ്യം കണ്ട നിമിഷം തന്നെ പിന്നെയും കാണാൻമനസു കൊതിച്ചു കൊണ്ടിരുന്നു, പിന്നെയും പിന്നെയും കണ്ട സുന്ദര നിമിഷങ്ങളി ഇനിയൊരിക്കലും കാണാതിരിക്കരുതെന്ന് മനസു പറഞ്ഞു, എന്റെ കൈകൾക്ക് എത്തിപ്പിടിക്കാവുന്നതിനും വളരെ അകലെയാണ് നീയെന്നറിഞ്ഞിട്ടും എന്തോ ... ഞാൻനിന്നെ കൊതിച്ചു, പ്രണയിച്ചു.മനസ്സില്‍ നിന്നെകുറിച്ചുള്ള മധുര സ്വപ്നങ്ങൾക്ക് മെല്ലെ മെല്ലെ ചിറകു മുളച്ചു.!!!!!!!


***********************************************



കഴിഞ്ഞ ജന്മം നീ എനിക്ക് ആരായിരുന്നു....അറിയില്ല .... അടുത്ത ജന്മം നീ എനിക്ക് ആരായിരിക്കും ....അതും അറിയില്ല .... പക്ഷെ ഈ ജന്മം നിന്നെ കൂടാതെ ഒരു ജീവിതം ഇല്ല ...... കൊഴിഞ്ഞു പോയ ഇലകളെയും പൂക്കാന്‍ ഇരിക്കുന്ന പൂവുകളെയും നമുക്ക് മറക്കാം ....എന്നിട്ട് ജീവിതത്തിന്‍റെ ചില്ലയില്‍ ഇന്ന് നമുക്ക് ഒരു കൂട് കൂട്ടാം....... എന്നും എന്നും ഒന്നായിരുന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു കൂട് .....



******************************************************




പലരും ചോദിച്ചു എനിക്ക് നിന്നില്‍ എന്താണ് ഇഷ്ടപെട്ടതെന്നു .... സത്യത്തില്‍ അപ്പോഴാണ് ഞാനും അതിനെ കുറിച്ച് ചിന്തിച്ചത് ..... നിന്‍റെ സൗന്ദര്യമാനൊ....എങ്കില്‍ അതെ സൗന്ദര്യം ഉള്ള വേറെ പെണ്‍കുട്ടികള്‍ ഉണ്ടല്ലോ ...... പിന്നെ സ്വഭാവമാണോ .......എങ്കില്‍ ഇതേ സ്വഭാവം ഉള്ള വേറെയും പെണ്‍കുട്ടികള്‍ ഉണ്ടല്ലോ .... ഒടുവില്‍ എന്‍റെ മനസാക്ഷി എനിക്ക് ആ ഉത്തരം തന്നു ... ഗുണങ്ങളും ദോഷങ്ങളും നന്മയും തിന്മയും ശരിയും തെറ്റും ഒക്കെ ചേര്‍ന്ന് അത് നീ ആകുമ്പോള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ....ഏറ്റവും പ്രണയം ....

*********************************************************




നീ എന്‍റെ വെളിച്ചമായിരുന്നെങ്കില്‍ നിന്‍റെ നിഴലായി ഞാന്‍ ഉണ്ടാകുമായിരുന്നു ..... നീ എന്‍റെ കണ്ണുകള്‍ ആയിരുന്നെങ്കില്‍ നിന്‍റെ മിഴിനീര്‍ തുള്ളിയായി ഞാന്‍ ഉണ്ടാകുമായിരുന്നു .... നീ എന്‍റെ സംഗീതം ആയിരുന്നെങ്കില്‍ നിന്‍റെ സ്വരങ്ങള്‍ ആയി ഞാന്‍ ഉണ്ടാകുമായിരുന്നു ...... പക്ഷെ നീ ..........


കണ്ടുമുട്ടെണ്ടിയിരുന്നില്ല ........

30-8-2012

ഈ സായ്ഹാന്നം ഞാൻ ഓർത്ത് വെക്കും ....ഒരുപാടു ചിരിച്ച കുറച്ചു നാളുകളെ കുറിച്ച് ഇനിയുള്ള ഒരുപാടു കാലം ഓർത്ത് കരയാൻ , വിഷമിക്കാൻ .......

Thursday, 29 August 2013

സാധാരണക്കാരൻ

ശമ്പളം കിട്ടിയിട്ട് ആദ്യ സണ്‍‌ഡേ ...രമേശ്‌ പ്ലാനിങ്ങിൽ  ആണ് ..ഫാമിലിയുമായി ഒരു ഔട്ടിംഗ് ...വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണണം...പിന്നെ ഫ്രെണ്ട്സുമായി  അല്ലറ ചില്ലറ കലാപരിപാടികൾ .....
     അങ്ങനെ രാവിലെ 10.00 മണിക്ക് കുടുംബസമേതം ഷോപ്പിംഗ്‌ മാളിലേക്ക് ....മാളിലെതിയെതും ഭാര്യയും മക്കളും ഷോപ്പിംഗ്‌ തുടങ്ങി ...നല്ല രീതിയിലുള്ള ഷോപ്പിംഗ്‌ ...അവിടെ നിന്ന് തന്നെ ഫുഡും കഴിച്ചു ...നല്ല ഒരു തുക തീര്ന്നു ...പക്ഷെ അയാള്ക്ക് സങ്കടം ഒന്നും തോന്നിയില്ല ...കാരണം മാസം നല്ല ഒരു തുക ശമ്പളമായി കയ്യിൽ വരുന്നുണ്ട് ...

അങ്ങനെ അച്ഛനെയും അമ്മയെയും ഒക്കെ കണ്ടു ....ഭാര്യയെയും മക്കളെയും തിരിച്ചു വീട്ടിലാക്കി   നേരെ ബാറിലേക്ക്  വെച്ച് പിടിച്ചു ...കൂട്ടുകാരുമായി മുന്തിയ മദ്യവും കഴിച്ചു ഒരുവിധം മൂടായി വീടിലേക്ക്‌ വരുന്ന സായ്ഹാന്നതിൽ വെറുതെ ഒന്ന് ബീച്ചിൽ പോയി കാറ്റുകൊണ്ടു ഇരിക്കുമ്പോൾ ദേ വരുന്നു ഒരു കപ്പലണ്ടി കച്ചവടക്കാരൻ പയ്യൻ....അയാൾ ഒരു പൊതി വാങ്ങി ...പയ്യൻ പറഞ്ഞു .."സർ 5 രൂപ "...അത്ഭുതഭാവത്തോടെ രമേശ്‌ ചോദിച്ചു ഒരു ചെറിയ പൊതിക്കു 5 രൂപയോ ...സാധാരണകാർക്ക്‌ ഇനി അങ്ങോട്ട്‌ കപ്പലണ്ടി കഴിക്കാൻ പറ്റില്ലല്ലോ "...ഒരു പൊതി വിറ്റ ആശ്വാസത്തിൽ രമേശ്‌ പറഞ്ഞത് കേട്ടിലെന്നു നടിച്ചു അവൻ അടുത്ത ആളെ ലക്ഷ്യമാക്കി നടന്നു ..."കാരണം ആ പൊതികൾ അവനു അന്നത്തെ ആഹാരമാണ് ...അല്ലാതെ ആസ്വാദനമല്ല ...."

കവിത : അമ്മ

അക്ഷര മുറ്റത്ത്‌ അധ്യാപകൻ 
പകർന്ന അറിവിനെകാൾ വലുതാണ് 
അമ്മിഞ്ഞ പാലിലൂടെ
അമ്മ പകർന്ന അറിവ് 
മാതാ പിതാ ഗുരു ദൈവം 
എന്ന അറിവ്....
അമ്മയും നന്മയും 
ഒന്നെന്ന അറിവ് ...... 

തകരുന്ന മൂല്യവും ഉയരുന്ന വിലയും ....

ഈ അടുത്ത കാലങ്ങളിലായി നമ്മൾ മാധ്യമങ്ങളിളുടെയും സോഷ്യൽ മീടിയയിലൂടെയും ഒക്കെ കേൾക്കുന്ന രോധനങ്ങളും പ്രതിഷേദങ്ങളും ചര്ച്ചകളും ഒക്കെ രൂപയുടെ മൂല്യ തകര്ച്ചയെ കുറിച്ചാണ് ....
     രൂപയുടെ മൂല്യം കുറഞ്ഞതും കൂടിയതും അറിയാതെ തന്റെ ചുറ്റുപാടുകളിൽ ഞെരിങ്ങി ജീവിക്കുന്നവർ ഇപ്പോഴും ഉണ്ട് ...അത് വേറെ കാര്യം...ഇനി മാസ ശമ്പളം ഡോളർ ആയിട്ടി കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട് ....
    കയ്യിൽ കുന്നു കൂടി കിടക്കുന്ന ഡിഗ്രിയും കുറെ സാമ്പത്തിക തത്വ ശാസ്ത്രങ്ങളും ആയി കുറെ പേർ ദിവസങ്ങളായി മേശക്കു ചുറ്റും ഇരുന്നു ചര്ച്ച ചെയുംബോഴും ഇതൊന്നും അറിയാതെ രൂപ തകര്ച്ചയിലേക്ക് കൂപ്പു കുത്തുകയാണ് .....
   ഇനി ഇന്നത്തെ ചുറ്റുപാടിലെ ജീവിതങ്ങളിൽ ഓരോ സാധനങ്ങളുടെ വില കേൾക്കുമ്പോൾ ,സ്വന്തം ജീവിതം കൂട്ടിമുട്ടിക്കാൻ വേണ്ടി മാത്രം അദ്വാനിക്കുന്ന ചിലർ ചോദിക്കുന്നു ..."സാധനങ്ങള്ക്ക് എല്ലാം നല്ല വിലയാണല്ലോ ....പിന്നെങ്ങനെയാ രൂപയുടെ മൂല്യം കുറഞ്ഞത്‌ ...നിത്യ ജീവിതത്തിന്റെ കഷ്ടപാടിനിടയിൽ   ലോകത്തിന്റെ മാറ്റങ്ങൾ അറിയാൻ മറന്നുപോയവരാന്....പക്ഷെ അങ്ങനെ ഉള്ളവുരുടെ കഷ്ടാപടുകൾക്കിടയിൽ ആണ്   യഥാര്ത മൂല്യ തകര്ച്ച ....രൂപയുടെ അല്ല ...നാടിൻറെ സാമ്പത്തിക സ്ഥിതിയുടെ , ഇവിടുത്തെ ഡെമോക്രെസിയുടെ ...ഇവിടുത്തെ ഭരണത്തിന്റെ ...ഒക്കെ  തകര്ച്ച .....

   നാളെ ഇതിലും വലിയ ഒരു വാർത്ത‍ ഉണ്ടായാൽ അന്ന് തീരും രൂപയുടെ തകര്ച്ച ....കാരണം പിന്നീടു ചര്ച്ച ആ വിഷയത്തെ കുറിചായിരികുമല്ലോ...അപ്പോഴും പ്രശ്നങ്ങളും ദുരിതങ്ങളുമായി വോട്ട് ചെയ്യാൻ വേണ്ടി ഒരു ജനത ബാക്കിയാവുന്നു ...........         

Tuesday, 27 August 2013

അയാളും ഞാനും തമ്മിൽ ..........

25 വര്ഷത്തെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാള്ക്ക് സ്വന്തമെന്നു പറയാൻ ഉണ്ടായിരുന്നത് , മറ്റുള്ളവര്ക്ക് നിസാരമെന്നു തോനുന്ന ,എന്നാൽ അയാള്ക്ക് വിലമതിക്കാനാവാത്ത ചില ബന്ധങ്ങൾ  ആയിരുന്നു ...അതുവരെ ഉള്ള ജീവിതത്തിൽ അയാൾ നല്ലൊരു മകനയിരുന്നോ , സഹോദരനായിരുന്നോ,നല്ലൊരു കൂട്ടുകരനായിരുന്നോ , അതിനെ കുറിച്ചൊന്നും ഒരിക്കലും അയാൾ ചിന്തിച്ചിട്ടില്ല ...
   ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആ ഇഷ്ടം തിരിച്ചു നല്കാൻ നിബന്ധനകൾ വെച്ച പെണ്‍കുട്ടി ..നിബന്ധനകളും ചട്ടങ്ങളും വെച്ച് നേടെണ്ടാതാണോ സ്നേഹം ..... അയാള്ക്ക് അതുവരെ പരിചയമില്ലാത്ത ഒരു സ്നേഹത്തിന്റെ തലം ആയിരുന്നു അത് .....അവൾ പറഞ്ഞ മാറ്റങ്ങളെ ഉൽകൊള്ളാതെ മാറാത്ത മനസുമായി അയാൾ കാത്തിരുന്നു....അവളുടെ സ്നേഹത്തിനായി  .....
   മാറി നിന്ന് അയാളുടെ ചുറ്റുപാടുകളെ വീക്ഷിക്കുമ്പോൾ അയാള്ക്കും തോന്നി ...എല്ലാവരും മാറി ...ഞാനും മാറിയാലോ ?////
   
  നിനക്ക് ഒരു മാറ്റം ആയികൂടെ ?  എന്ന് ചോദിക്കുന്നവരുടെ ഉപദേശങ്ങളെ  അയാൾ കണ്ടില്ലെന്നു നടിച്ചു ...നീ ആകെ മാറിപോയി എന്ന് ആരും പറയാതിരിക്കാൻ അയാൾ ആ പഴയ ജീവിതം തുടര്ന്നു///....


കാരണം അയാളുടെ വിധി അയാളുടെ തീരുമാനങ്ങൾ ആണ് .....
എല്ലാവര്ക്കും സ്വാഗതം ..............