ഞായറാഴ്ച അല്ലെ !!! എഴുനേറ്റു വന്നപ്പോൾ പത്തു മണിയായി.ഉണർന്നാൽ ആദ്യം നോക്കുന്നത് ഫേസ് ബുക്കും, വാട്ട്സ്ആപ്പും ഒക്കെ ആണല്ലോ !!അപ്പോഴാണ് അറിയുന്നത് ഇന്ന് Mother's Day ആണെന്ന് ..ഒരു അടിപ്പൻ സ്റ്റാറ്റസ് ഇടാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ ഇരുന്നു അമ്മയുടെ മൊഴി " മോനെ സമയം 10 ആയി എഴുനേറ്റ് വല്ലതും കഴിക്കു എന്ന് ".അപ്പോഴാണ് ഓർത്തത് വിഷസ് ആദ്യം പറയേണ്ടത് അമ്മയോടല്ലേ???നേരെ അടുക്കളയിലേക്കു ചെന്ന് അമ്മയെ കെട്ടിപിടിച്ചു ഒരു വിഷ് അങ്ങോട്ട് കാച്ചി ഗമയിൽ നിൽക്കുമ്പോൾ അമ്മ ആദ്യം പറഞ്ഞത് ഇങ്ങനെ ആണെങ്കിൽ എല്ലാ ദിവസവും Mother's Day ആയാൽ മതിയായിരുന്നു.അടുക്കളയിൽ ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആകെ വിയർത്തു നില്ക്കുന്ന അമ്മയെ കണ്ടപ്പോൾ ഒരു കാര്യം മനസിലായി ,ഒരിക്കൽ പോലും ചോദിക്കുന്നില്ലെങ്കിലും മക്കളിൽ നിന്നും വലിയ തോതിൽ സ്നേഹവും കരുതലും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു എന്ന് ...ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സ്നേഹകൂടുതൽ കൊണ്ട് ഒരിക്കൽ കൂടി അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു പുറത്തേക്കു വരുമ്പോൾ ദേ ഉമ്മറത്ത് പത്രം വായനയിൽ മുഴുകി ഇരിക്കുകയാണ് അച്ഛൻ.അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ Father's Day വരെ കാത്തിരിക്കണ്ട കാര്യം ഇല്ല എന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് ഞാൻ അച്ഛനെ സ്നേഹത്തോടെ കെട്ടിപിടിച്ചു.ഗൗരവം വിടാതെ അച്ഛൻ ചോദിച്ചു എന്ത് പറ്റി പതിവില്ലാത്ത കാര്യങ്ങൾ ഒക്കെ ?????ഞാൻ പറഞ്ഞു ഇപ്പോഴാണ് തിരിച്ചറിവ് ഉണ്ടായതു ..ഇനിയങ്ങോട്ട് ഇതൊരു പതിവാക്കിയേക്കാം.നോക്കിയൊരു ചിരി ചിരിച്ചു അച്ഛൻ വീണ്ടും പത്രം വായന തുടർന്നു.അപ്പോൾ അകത്തു നിന്ന് വീണ്ടും ആ വിളി വന്നു "മോനെ വന്നു ആഹാരം കഴിക്കെടാ ..."
പരിധികളും പരിമിധികളും ഇല്ലാതെ നമ്മളെ സ്നേഹിക്കുന്നവർ ആണ് മാതാപിതാക്കൾ.എല്ലാവർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ.