Friday, 27 March 2015

കല-കായികം

"ഇന്ത്യ തോറ്റതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ക്രിക്കറ്റിനേക്കാള്‍ അതിനെ സ്‌നേഹിക്കുന്ന ആളുകളെയും വെറുക്കുന്നു. എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ട് ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ഇന്ത്യക്കാര്‍ ക്രിക്കറ്റെറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ്. മദ്യത്തോടും പുകവിലയോടുമുള്ള ആസക്തി അത് ഉപയോഗിക്കുന്ന ജനങ്ങള്‍ക്കേ ദോഷം ചെയ്യൂ. എന്നാല്‍, ക്രിക്കറ്റിനോടുള്ള ആസക്തി രാജ്യത്തിന് മൊത്തം ദോഷം ചെയ്യും. അത് ഈ രാജ്യത്തെ ജനങ്ങളെ നിഷ്‌ക്രിയരാക്കും. ക്രിക്കറ്റ് ഉണ്ടാക്കുന്ന ദോഷങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണെ എന്നാണ് എന്റെ പ്രാര്‍ഥന. അതുകൊണ്ട് ഇന്ത്യക്കാര്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തി ജോലിയെടുക്കുന്നതുവരെ ഇന്ത്യന്‍ ടീമിനെ തോല്‍പിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ മറ്റ് രാജ്യക്കാരോട് അഭ്യര്‍ഥിക്കുകയാണ്.-രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു."
അങ്ങനെ ആണെങ്കിൽ സിനിമയും ജനങ്ങളെ നിഷ്ക്രിയരാക്കുകയല്ലേ ??ആരാധകരുടെ ആവേശം ആണ് ക്രിക്കറ്റ് എങ്കിൽ ആരാധകരെ ആസ്വദിപ്പിക്കുന്നതാണ് സിനിമ. പാടത്തും പറമ്പിലും കളിക്കാരെ നിരത്തി ക്രിക്കറ്റും ഇരുണ്ട 4 ചുവരുകൾക്ക് അകത്തു ആസ്വാദകരെ പിടിച്ചിരുത്തി സിനിമയും ജനതയെ നിഷ്ക്രിയരാക്കുകയല്ലേ ചെയ്തത്.കലയും കായികവും ഒരേ തുലാസ്സിൽ കിടക്കുന്നവരാണ്.അല്ലാതെ ക്രിക്കറ്റ് നിഷ്ക്രിയരാക്കിയ ജനതയെ സിനിമ കർമ്മനിരതർ ആക്കുകയോന്നും ഇല്ല !!!വ്യക്തിപരമായി ക്രിക്കറ്റിനോടും സിനിമയോടും വെറുപ്പ്‌ ഇല്ല,സിനിമയോടാണ് സ്നേഹം കൂടുതലും !!!!

ഇന്ത്യയ്ക്ക് ഒരു കായിക സംസ്‌കാരമില്ലെന്ന് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.ഡിവില്ലിയെർസിന്റെ കണ്ണീരിനോടു കനിവ്  തോനിയവരും,ഓസ്ട്രേലിയയുടെ കായികക്ഷമതയെ അഭിനന്ദിക്കുന്നവർക്കും വലിയ പ്രതീക്ഷകളില്ലാതെ വന്ന് തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച് സെമിയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നേട്ടത്തെ അംഗീകരിക്കാൻ കഴിയാത്തതും ഒരു കായിക സംസ്കാരത്തിന്റെ പോരായ്മ തന്നെയാണ്.

Wednesday, 25 March 2015

സ്വപ്നം

ഇത് എന്റെ മരണമല്ല
ഉറക്കത്തിന്റെ യാമങ്ങളിൽ എപ്പോഴോ
നീയെന്റെ സ്വന്തമായി
യാഥാർത്ഥ്യത്തിലേക്ക് ഉണർന്നാൽ
നീയെനിക്കു അപരിചിതയാകും
എന്നുള്ളതുകൊണ്ട് ഞാൻ ഇപ്പോഴും
ആ സ്വപ്നത്തിൽ നിന്നും
ഉണരാതെ കിടക്കുകയാണ്
ഇത് എന്റെ മരണമല്ല.,...

Thursday, 12 March 2015

ആർഷഭാരതസംസ്കാരം

വോട്ടവകാശം ഇല്ലാത്ത പശുവിനു കിട്ടുന്ന പരിഗണന പോലും പാവം വോട്ടർക്ക്‌ കിട്ടുന്നില്ല.കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഉള്ള സഞ്ചാരവും,നിത്യവും കൂടുന്ന യാത്രാകൂലിയും,പെട്രോളിന് ഒപ്പം മത്സരിച്ചു വിലകൂടുന്ന ഉപ്പും മുളകും,വിഷം നിറച്ച പച്ചകറികളും,സർക്കാർ ആശുപത്രികളിൽ ഒരു കയ്യിൽ കുത്തികയറ്റിയ   സൂചിയും മറുകയ്യിൽ അതിന്റെ ഗ്ലുകോസ് കുപ്പിയും താങ്ങി ഉള്ള കിടപ്പും...ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഘീകരിക്കുന്നുണ്ട് ഒരു സാധാരണ വോട്ടർ.പക്ഷെ ഈ കഷ്ടപാടുകൾക്കിടയിലും അവനെ വേദനിപ്പിച്ചത്,തന്റെ പ്ലയിറ്റിലെ പൊറോട്ടയുടെ വക്കത്തു കിടന്നു ആർഷഭാരതസംസ്കാരം നശിക്കുന്നു എന്ന് കേട്ടപ്പോൾ ആണ്.