Monday, 21 December 2015

ദയാ ഭായ്

2007 ൽ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം കിട്ടിയത് ആർക്കാണെന്ന് ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാൽ അത് അന്നൊരിക്കൽ ആലുവയിൽ ബസ്സിൽ നിന്നും ഇറക്കി വിട്ട ദയാ  ഭായ് എന്ന സ്ത്രീക്കാണ് എന്ന് ഓർത്താൽ മതി.ഒരു മാർക്ക്‌ കിട്ടാൻ ആ അറിവ് മതിയാകും.പക്ഷെ ദയാ ഭായ് ആരാണെന്നു അറിയാൻ ഈ ഒരു ചോദ്യം മാത്രം മതിയാവില്ല.മേഴ്സി മാത്യു ദയാ ഭായ് ആയി മാറിയത് മറ്റുള്ളവർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ്.കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.
വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ്‌ അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ്‌ നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ്‌ കൊണ്ടാടുമ്പോൾ പെരുമഴയത്ത്‌ കുട്ടികളെയും ഒക്കത്ത്‌ കെട്ടി ഒറ്റവസ്ത്രം കൊണ്ട്‌ ശരീരം മറച്ച്‌ പള്ളിയുടെ മറുവശത്ത്‌ കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.
അവഗണനയുടെ തുരുത്തിൽപ്പെട്ട്‌ അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ആദിവാസികൾ തിങ്ങി പാർത്തിരുന്ന ടിൻസായ്‌ ഗ്രാമത്തിലെത്തി, അവരിലൊരാളായി മാറാൻ അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ, ബായി എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.
ടിൻസായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങി. കീടനാശികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു. വിദേശ സഹായത്തോടെ നാട്ടിൽ കച്ചവടക്കണ്ണുമായി എത്തിയ എൻജിഒകളെ ദയാബായി അകറ്റി നിർത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി.
ഇറക്കി വിട്ടപ്പോൾ തിരിച്ചു പ്രതികരിച്ചത് അവർക്ക് വേണ്ടിയല്ല,വസ്ത്രധാരണത്തിന്റെയും,ഭാഷയുടെയും ഒക്കെ പേരിൽ ഇത്തരം അവഗണനകൾ സഹിക്കുന്ന ഒട്ടനവധിപ്പേർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്.ഏഴു രൂപ ടിക്കറ്റിനു ഇരുപതു രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വരുന്ന അന്യദേശക്കാർ ഇപ്പോഴും ഉണ്ട് ഈ നാട്ടിൽ.അത്തരത്തിൽ ഉള്ളവർക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാകട്ടെ ദയാ ഭായിക്ക് വേണ്ടിയുള്ള ഈ ഐക്യം.

Friday, 11 December 2015

പൂർവവിദ്യാർഥി സംഗമത്തിന്റെ വേദിയിലേക്ക് കടന്നു ചെല്ലുമ്പോഴും ജീവിതസാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപെട്ടെങ്കിലും മനസ്സ് ഇപ്പോഴും ആ പഴയ വിദ്യാർഥിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.അപ്പോഴാണ് സദസ്സിന്റെ ഒരു കോണിൽ സന്തോഷവതിയായിരിക്കുന്ന  പഴയ സ്വപ്ന നായികയെ കണ്ടത്.ഇതിനു മുൻപ് ഇവളെ ഇത്ര സന്തോഷത്തിലും സൗന്ദര്യത്തിലും കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ പെട്ടന്നാണ് അവൾ മുന്നിൽ എത്തിയത്.കലാലയത്തിന്റെ ഇടനാഴികളിൽ പണ്ട് തമ്മിൽ കാണുമ്പോൾ ആകെ ഉണ്ടായിരുന്നത് മൗനമയിരുന്നു.പക്ഷെ ഇന്ന് അതിനു ഇടകൊടുക്കാതെ അവൾ തന്നെ സംസാരിച്ചു തുടങ്ങി.."എവിടെയാണ് ഇപ്പോൾ ,കുറെയായല്ലോ കണ്ടിട്ട് ..ഇപ്പോൾ എവിടെയാണ് ജോലി,കല്യാണം ഒക്കെ കഴിഞ്ഞോ ??"എന്നിങ്ങനെ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെയുള്ള ഒരുപിടി ചോദ്യങ്ങൾ..ഞാനപ്പോഴും അവളിൽ തിരയുന്നത് ആ പഴയ മൗനത്തെയാണ്‌...കാരണം ആ മൗനം എന്നോടുള്ള സ്നേഹമാണെന്ന് വിശ്വസിച്ചു നടന്ന ഒരു കലാലയ കാലം എനിക്കുണ്ടായിരുന്നു.

അവളുടെ പ്രകടനങ്ങൾ കണ്ടുള്ള അന്താളിപ്പ് മാറിയില്ലെങ്കിലും അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കി.അപ്പോഴാണ് അവളുടെ നായകനെ അവൾ എനിക്ക് പരിചയപെടുത്തിയത്.പേരും,സ്ഥലവും,ജോലിയും ഒക്കെ പറഞ്ഞു പുള്ളി എന്നെ പരിചയപെട്ടു,അവൾ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെ പുള്ളിയും ആവർത്തിച്ചു.പെട്ടന്നു ഒരു ചെറിയ കുട്ടി അവളുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു അമ്മെ അമ്മെ എന്ന് വിളിച്ചു കരയുന്നത് കണ്ടു.ആ കുഞ്ഞിനെ ഒക്കത്തെടുത്ത്‌ കൊണ്ട് അവൾ  ആ കുഞ്ഞിനേയും എനിക്ക് പരിചയപെടുത്തി..അത് അവളുടെ മകനാണ്.പഴയ ക്യാമ്പസ് ലൈഫിൽ ആയിരുന്നു ഇങ്ങനെയൊരു സീൻ എങ്കിൽ "നിനക്ക് പിറക്കാതെപോയ ഉണ്ണി "എന്ന് പറഞ്ഞു കളിയാക്കാൻ ആളുണ്ടായേനെ എന്ന് ചിന്തിച്ച് പോയി,പക്ഷെ ആ ചിന്ത തെറ്റിയില്ല,കുറച്ചു മാറി ഇതൊക്കെ നിരീക്ഷിച്ചുകൊണ്ട് കൂട്ടം കൂടിയിരുന്നു സൊറ പറയുന്ന എന്റെ നല്ലവരായ കൂട്ടുകാര് തെണ്ടികൾ ഇത് തന്നെ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.


Tuesday, 1 December 2015

നിങ്ങളുടെ യാത്രകൾ സുഗമമാക്കാനുള്ള ആറ് ടെക്നോളജികൾ

യാത്രകൾ ഇഷ്ടപെടാത്തവർ ആരാണുള്ളത്.പക്ഷെ അത് സാധ്യമാക്കുക  എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.പക്ഷെ നൂതന  സാങ്കേതികതയുടെ ഈ ലോകത്ത് അവ സാധ്യമാക്കാൻ കഴിയുന്ന ഒരുപാടു ടെക്നോളജികൾ ഉണ്ട്.പഴയ GPS മുതൽ നൂതനമായ കട്ടിംഗ് എഡ്ജ് വരെയുള്ള ആപ്പ്ളിക്കേഷനുകൾ നിങ്ങളുടെ യാത്രകളുടെ ഓരോ ഘട്ടവും മികച്ചതാക്കുന്നു.

നിങ്ങളുടെ യാത്രകളെ ക്ലേശരഹിതമാക്കാൻ കഴിയുന്ന ആറ് നൂതന സാങ്കേതികവിദ്യകളെയാണ് ഞങ്ങൾ നിങ്ങൾക്ക് പരിചയപെടുതുന്നത്‌.

1. നാവിഗേഷൻ ആപ്പ്സ്
           ഇന്ന് യാത്രകൾക്ക് വെളിച്ചം വിതറുന്നത് തന്നെ നാവിഗേഷൻ ആപ്പ്സ് ആണ് എന്ന് പറയേണ്ടി വരും.ശ്രദ്ധേയമായ ഒരുപിടി നാവിഗേഷൻ അപ്പുകൾ ഇപ്പോഴും ലഭ്യമാണ്.റിയൽ ടൈം അപ്പ്‌ടെറ്റോടു കൂടിയുള്ള നാവിഗേഷൻ ആപ്പുകളായ കോപൈലറ്റ് ജി പി എസും,ബാക്ക് കണ്‍ട്രി നാവിഗേറ്റരും നിങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുന്നു.ഒരു വലിയ ഭൂപദവുമയി കാടുകയറുന്ന അസഹ്യമായ യാത്ര ക്ലേശങ്ങൾ ഒഴിവാക്കാൻ നാവിഗേഷൻ ആപ്പുകൾ നിങ്ങളെ സഹായിക്കുന്നു.

2. ട്രിപ്പ്‌ അഡ്വയ്സർ
        യാത്രകളിൽ നിങ്ങൾ കൂടെ കൂട്ടുന്ന വിശ്വസ്തനായ സഹായിയെ പോലെയാണ് ട്രിപ്പ്‌ അഡ്വയ്സർ.യാത്രികർ നിങ്ങൾക്ക് നല്കുന്ന യാത്ര വിവരണങ്ങളും,അവർ നിങ്ങൾക്ക് നിർദേശിക്കുന്ന മികച്ച ഭക്ഷണ-താമസ സൗകര്യങ്ങളും നിങ്ങളുടെ യാത്രകളെ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കുന്നു.അത് കൊണ്ട് തന്നെ ട്രിപ്പ്‌ അഡ്വയ്സർ നിങ്ങൾക്ക് യാത്രകൾക്ക് കൂടെ കൂട്ടാൻ കഴിയുന്ന ഒരു നല്ല ഉപദേശി ആയിരിക്കും.

3. എസ്.എം .എസ് ട്രാന്സലേറ്റർ 
       ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുക എന്നത് അത്ര എളുപ്പമല്ല.പക്ഷെ നിങ്ങളുടെ യാത്രകളെ ഭാഷയ്ക്ക്‌ അതീതമാക്കാൻ എസ്.എം .എസ് ട്രാന്സലേറ്റർ നിങ്ങളെ സഹായിക്കും.ട്രാൻസ്ലേറ്റ് ചെയ്യേണ്ട മെസ്സേജും ആവശ്യമുള്ള ഭാഷയും തിരഞ്ഞെടുത്തു അയക്കേണ്ട ആളുടെ കോണ്ടാക്റ്റ് നമ്പരും കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഏതു ഭാഷയിലും മെസ്സേജ് അയക്കാവുന്നതാണ്.നിങ്ങൾ ചെന്നെത്തുന്ന നാടിൻറെ പ്രാദേശിക സംസ്കാരവും ഭാഷയും മനസിലാക്കാൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.

4. ഷെയർഇറ്റ്‌ അപ്പ് 
       യുഎസ്ബി യോ പേപ്പർ ഡോകുമെന്റുകലൊ ഇല്ലാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.യാത്രകൾക്കിടയിലും നിങ്ങൾക്ക് വീഡിയോസും,ഇമെജസും പ്രകാശവേഗതയിൽ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ഈ അപ്പ് നിങ്ങൾക്ക് സൗജന്യമായി സ്വന്തമാക്കാൻ കഴിയുന്നതാണ്.

5. ട്രാവൽമാത്ത്
   ഏതൊരു യാത്രയിലും നമ്മൾ കണക്കുകൂട്ടേണ്ട ഒന്നാണ് യാത്ര ചിലവും അതിനു ആവശ്യമായ സമയവും.ഇത് രണ്ടും കണ്ടെത്താൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.യാത്രയ്ക്ക് സൗകര്യമായ വാഹനം ഏതാണ്,അതിനു എടുക്കുന്ന സമയം എത്രയാണ് ഇവയൊക്കെ കണ്ടെത്താൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.ഒരു ഓണ്‍ലൈൻ ട്രിപ്പ്‌ കാൽകുലേറ്റർ കൂടിയാണ് ട്രാവൽമാത്ത്.

6. യോഗ ടാബ് 3 പ്രോ
      ലെനോവോയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആണ്  യോഗ ടാബ് 3 പ്രോ.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ബാറ്ററി ലൈഫ് ആണ്.നീണ്ട പതിനെട്ടു  മണിക്കൂറുകൾ ആണ് ഇതിന്റെ ബാറ്ററി ലൈഫ്.അത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ യാത്രകളിൽ കൂടെ കൂട്ടാവുന്ന ഒരു മികച്ച സാങ്കേതിക ഉപകരണം തന്നെയാണ്.

യാത്രകൾ എപ്പോഴും സമ്മാനിക്കുന്നത് മനസ്സിന് ആനന്ദവും  ചിന്താഗതികളിൽ ഉയർച്ചയുമാണ്‌.നിങ്ങളുടെ ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങൾ ആകട്ടെ.

Wednesday, 18 November 2015

ചുംബനസമരം നടത്തിയവർ എല്ലാം സഖാക്കൾ അല്ല ...അതിനെ അനുകൂലിച്ചവരൊക്കെ ആവശ്യപെടുന്നത്  ഒരു ശരാശരി സ്വാതന്ത്ര്യമാണ്.മറ്റുള്ളവന്റെ കടന്നുകയറ്റം ഇല്ലാതെ തനിക്കും ഈ നാട്ടിൽ ജീവിക്കണം എന്ന ആഗ്രഹമാണ്.അതുകൊണ്ടാണ് പലരും ആ സമരത്തെ പിന്തുണച്ചത്‌ .പക്ഷെ അതിനെ നയിച്ചവരുടെ ഉദ്ദേശങ്ങൾ മറ്റു പലതായിരുന്നു.അത് കൊണ്ട് ആ സമരത്തിന്റെ ആശയം ഇല്ലാതാകുന്നില്ല...കമ്മ്യൂണിസ്റ്റ്‌ ഇപ്പോഴും എപ്പോഴും ഫാസ്സിസത്തിനു എതിരാണ്.ബീഫ് കഴിക്കരുത് എന്ന് പറഞ്ഞപ്പോൾ ശബ്ദം ഉയര്ത്തിയവനും,ചുംബന സമരത്തെ അനുകൂലിച്ചവനും,ദീപ ടീച്ചർക്കും ഷഫീഖ് സാറിനും ഐക്യദാർഡ്യം പ്രഖ്യപിക്കുന്നവനും കമ്മ്യൂണിസ്റ്റ്‌ ആണെന്നെ നിങ്ങൾക്ക് പറയാനാകു.കാരണം കമ്മ്യൂണിസ്റ്റ്‌ ക്കാരന്റെ ശബ്ദം ഉയരുന്നത് ഈ നാട്ടിലെ അരാജകത്വതിനും,അനീതിക്കും ,അസഹിഷ്ണുതയ്ക്കും എതിരെയാണ്.അതിനിയും ഉയരും...
"പറയാത്ത നാവും ഉയരാത്ത കയ്യും അടിമത്വതിന്റെതാണ് "

Thursday, 22 October 2015

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ

പിഞ്ചുകുഞ്ഞുങ്ങളെ വരെ ചുട്ടു കൊല്ലാൻ മനസുള്ള സവർണ മേധാവിത്വം വരുന്നുണ്ട്.തൊലി കറുത്ത് പോകുന്നതും, ജാതിയിൽ താഴെ ആയി പോകുന്നതും ജീവിക്കാനുള്ള അവകാശ നിഷേധം ആകുന്ന കാലം വിദൂരമല്ല.തെരുവ് നായ്ക്കളുടെ ജീവന് വേണ്ടി ആളുകൾ മുറവിളി കൂട്ടുമ്പോൾ,പശുവിനെ അമ്മയായി കണ്ടു ആരാധിക്കാൻ ആളുകൾ വ്യഗ്രത കാട്ടുമ്പോൾ,പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ തെരുവിൽ കൊല്ലപെടുന്നു.പാണനും, പറയനും,പുലയനും മതത്തിൽ ഹിന്ദുവും,ജാതിയിൽ കീഴാളനും ആയി നിലനിർത്തുന്ന തേർവാഴ്ചയുടെ   പേരാണോ ഈ വിശാല ഹിന്ദു ഐക്യം???

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ,
നിങ്ങളവരുടെ കുഴിഞ്ഞ കണ്ണുകൾ ചൂഴ്‌ന്നെടുത്തില്ലേ?
നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടീല്ലേ?,
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു്"

Wednesday, 30 September 2015

വെളിച്ചം വിതറിയ ചെകുത്താൻ

ദൈവത്തിന്റെ കാവൽക്കാരുടെ ആയുധങ്ങളാൽ
ഒരിക്കൽ ഈ ഭൂമി മനുഷ്യന്റെ ചോരകൊണ്ട് നിറയും
മൊത്തമായി അന്ധത പടരും
അപ്പോൾ തിരിച്ചറിവുള്ള ഒരാൾ വരും
അയാൾ ആദ്യത്തെ തിരി തെളിച്ചു വെളിച്ചം വിതറും
അതിൽ നിന്നും ആയിരം തിരികൾ തെളിയും
അപ്പോൾ നിങ്ങൾ തമ്മിൽ തമ്മിൽ കാണും
മനുഷ്യരെ തിരിച്ചറിയും
ചുണ്ടിൽ പുഞ്ചിരി വിരിയും
മനസ്സിൽ സ്നേഹം നിറയും
പക്ഷെ ആ തിരിച്ചറിവിന്റെ വെളിച്ചത്തെ
ഒരിക്കലും നിങ്ങൾ ദൈവം എന്ന് വിളിച്ചു ആരാധിക്കരുത്‌
നിങ്ങൾക്കയാളെ  ചെകുത്താൻ എന്ന് വിളിക്കാം
വെളിച്ചം വിതറിയ ചെകുത്താൻ  

Wednesday, 20 May 2015

പേറ്റന്റ്

അവന്റെ പട്ടിണി കണ്ടു കഷ്ടം തോന്നി ഞാൻ ഒരു കവിത എഴുതി
ആ കവിത കണ്ടു ഇഷ്ടം തോന്നി ഒരുത്തൻ അത് അവന്റെ ആക്കി
കവിത കട്ടെടുത്തതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ തല്ലുകൂടുമ്പോഴും
കവിതയിലെ അനുഭവത്തിന്റെ അധികാരി പട്ടിണിയിൽ തന്നെയായിരുന്നു

Saturday, 9 May 2015

Mother's Day

ഞായറാഴ്ച അല്ലെ !!! എഴുനേറ്റു വന്നപ്പോൾ പത്തു മണിയായി.ഉണർന്നാൽ ആദ്യം നോക്കുന്നത് ഫേസ് ബുക്കും, വാട്ട്സ്ആപ്പും ഒക്കെ ആണല്ലോ !!അപ്പോഴാണ് അറിയുന്നത് ഇന്ന് Mother's Day ആണെന്ന് ..ഒരു അടിപ്പൻ സ്റ്റാറ്റസ് ഇടാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ ഇരുന്നു അമ്മയുടെ മൊഴി " മോനെ സമയം 10 ആയി എഴുനേറ്റ് വല്ലതും കഴിക്കു എന്ന് ".അപ്പോഴാണ് ഓർത്തത്‌ വിഷസ് ആദ്യം പറയേണ്ടത് അമ്മയോടല്ലേ???നേരെ അടുക്കളയിലേക്കു ചെന്ന് അമ്മയെ കെട്ടിപിടിച്ചു ഒരു വിഷ് അങ്ങോട്ട്‌ കാച്ചി ഗമയിൽ നിൽക്കുമ്പോൾ അമ്മ ആദ്യം പറഞ്ഞത് ഇങ്ങനെ ആണെങ്കിൽ എല്ലാ ദിവസവും Mother's Day ആയാൽ മതിയായിരുന്നു.അടുക്കളയിൽ ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആകെ വിയർത്തു നില്ക്കുന്ന അമ്മയെ കണ്ടപ്പോൾ ഒരു കാര്യം മനസിലായി ,ഒരിക്കൽ പോലും ചോദിക്കുന്നില്ലെങ്കിലും മക്കളിൽ നിന്നും വലിയ തോതിൽ സ്നേഹവും കരുതലും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു എന്ന് ...ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സ്നേഹകൂടുതൽ കൊണ്ട് ഒരിക്കൽ കൂടി അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു പുറത്തേക്കു വരുമ്പോൾ ദേ ഉമ്മറത്ത്‌ പത്രം വായനയിൽ മുഴുകി ഇരിക്കുകയാണ് അച്ഛൻ.അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ Father's Day വരെ കാത്തിരിക്കണ്ട കാര്യം ഇല്ല എന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് ഞാൻ അച്ഛനെ സ്നേഹത്തോടെ കെട്ടിപിടിച്ചു.ഗൗരവം വിടാതെ അച്ഛൻ ചോദിച്ചു എന്ത് പറ്റി പതിവില്ലാത്ത കാര്യങ്ങൾ ഒക്കെ ?????ഞാൻ പറഞ്ഞു ഇപ്പോഴാണ്‌ തിരിച്ചറിവ് ഉണ്ടായതു ..ഇനിയങ്ങോട്ട് ഇതൊരു പതിവാക്കിയേക്കാം.നോക്കിയൊരു ചിരി ചിരിച്ചു അച്ഛൻ വീണ്ടും പത്രം വായന തുടർന്നു.അപ്പോൾ അകത്തു നിന്ന് വീണ്ടും ആ വിളി വന്നു "മോനെ വന്നു ആഹാരം കഴിക്കെടാ ..."
പരിധികളും പരിമിധികളും ഇല്ലാതെ നമ്മളെ സ്നേഹിക്കുന്നവർ ആണ് മാതാപിതാക്കൾ.എല്ലാവർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ.

Friday, 27 March 2015

കല-കായികം

"ഇന്ത്യ തോറ്റതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ക്രിക്കറ്റിനേക്കാള്‍ അതിനെ സ്‌നേഹിക്കുന്ന ആളുകളെയും വെറുക്കുന്നു. എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ട് ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ഇന്ത്യക്കാര്‍ ക്രിക്കറ്റെറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ്. മദ്യത്തോടും പുകവിലയോടുമുള്ള ആസക്തി അത് ഉപയോഗിക്കുന്ന ജനങ്ങള്‍ക്കേ ദോഷം ചെയ്യൂ. എന്നാല്‍, ക്രിക്കറ്റിനോടുള്ള ആസക്തി രാജ്യത്തിന് മൊത്തം ദോഷം ചെയ്യും. അത് ഈ രാജ്യത്തെ ജനങ്ങളെ നിഷ്‌ക്രിയരാക്കും. ക്രിക്കറ്റ് ഉണ്ടാക്കുന്ന ദോഷങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണെ എന്നാണ് എന്റെ പ്രാര്‍ഥന. അതുകൊണ്ട് ഇന്ത്യക്കാര്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തി ജോലിയെടുക്കുന്നതുവരെ ഇന്ത്യന്‍ ടീമിനെ തോല്‍പിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ മറ്റ് രാജ്യക്കാരോട് അഭ്യര്‍ഥിക്കുകയാണ്.-രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു."
അങ്ങനെ ആണെങ്കിൽ സിനിമയും ജനങ്ങളെ നിഷ്ക്രിയരാക്കുകയല്ലേ ??ആരാധകരുടെ ആവേശം ആണ് ക്രിക്കറ്റ് എങ്കിൽ ആരാധകരെ ആസ്വദിപ്പിക്കുന്നതാണ് സിനിമ. പാടത്തും പറമ്പിലും കളിക്കാരെ നിരത്തി ക്രിക്കറ്റും ഇരുണ്ട 4 ചുവരുകൾക്ക് അകത്തു ആസ്വാദകരെ പിടിച്ചിരുത്തി സിനിമയും ജനതയെ നിഷ്ക്രിയരാക്കുകയല്ലേ ചെയ്തത്.കലയും കായികവും ഒരേ തുലാസ്സിൽ കിടക്കുന്നവരാണ്.അല്ലാതെ ക്രിക്കറ്റ് നിഷ്ക്രിയരാക്കിയ ജനതയെ സിനിമ കർമ്മനിരതർ ആക്കുകയോന്നും ഇല്ല !!!വ്യക്തിപരമായി ക്രിക്കറ്റിനോടും സിനിമയോടും വെറുപ്പ്‌ ഇല്ല,സിനിമയോടാണ് സ്നേഹം കൂടുതലും !!!!

ഇന്ത്യയ്ക്ക് ഒരു കായിക സംസ്‌കാരമില്ലെന്ന് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.ഡിവില്ലിയെർസിന്റെ കണ്ണീരിനോടു കനിവ്  തോനിയവരും,ഓസ്ട്രേലിയയുടെ കായികക്ഷമതയെ അഭിനന്ദിക്കുന്നവർക്കും വലിയ പ്രതീക്ഷകളില്ലാതെ വന്ന് തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച് സെമിയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ നേട്ടത്തെ അംഗീകരിക്കാൻ കഴിയാത്തതും ഒരു കായിക സംസ്കാരത്തിന്റെ പോരായ്മ തന്നെയാണ്.

Wednesday, 25 March 2015

സ്വപ്നം

ഇത് എന്റെ മരണമല്ല
ഉറക്കത്തിന്റെ യാമങ്ങളിൽ എപ്പോഴോ
നീയെന്റെ സ്വന്തമായി
യാഥാർത്ഥ്യത്തിലേക്ക് ഉണർന്നാൽ
നീയെനിക്കു അപരിചിതയാകും
എന്നുള്ളതുകൊണ്ട് ഞാൻ ഇപ്പോഴും
ആ സ്വപ്നത്തിൽ നിന്നും
ഉണരാതെ കിടക്കുകയാണ്
ഇത് എന്റെ മരണമല്ല.,...

Thursday, 12 March 2015

ആർഷഭാരതസംസ്കാരം

വോട്ടവകാശം ഇല്ലാത്ത പശുവിനു കിട്ടുന്ന പരിഗണന പോലും പാവം വോട്ടർക്ക്‌ കിട്ടുന്നില്ല.കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഉള്ള സഞ്ചാരവും,നിത്യവും കൂടുന്ന യാത്രാകൂലിയും,പെട്രോളിന് ഒപ്പം മത്സരിച്ചു വിലകൂടുന്ന ഉപ്പും മുളകും,വിഷം നിറച്ച പച്ചകറികളും,സർക്കാർ ആശുപത്രികളിൽ ഒരു കയ്യിൽ കുത്തികയറ്റിയ   സൂചിയും മറുകയ്യിൽ അതിന്റെ ഗ്ലുകോസ് കുപ്പിയും താങ്ങി ഉള്ള കിടപ്പും...ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഘീകരിക്കുന്നുണ്ട് ഒരു സാധാരണ വോട്ടർ.പക്ഷെ ഈ കഷ്ടപാടുകൾക്കിടയിലും അവനെ വേദനിപ്പിച്ചത്,തന്റെ പ്ലയിറ്റിലെ പൊറോട്ടയുടെ വക്കത്തു കിടന്നു ആർഷഭാരതസംസ്കാരം നശിക്കുന്നു എന്ന് കേട്ടപ്പോൾ ആണ്.  

Thursday, 26 February 2015

കല്യാണം

ആണുങ്ങളെ നന്നാക്കാനും
പെണ്ണുങ്ങൾ നശിക്കാതിരിക്കാനും
വീട്ടുകാർ കണ്ടുപിടിച്ചൊരു
പോംവഴി അത്രേ കല്യാണം.

Saturday, 14 February 2015

ഷാനവാസ്‌ എന്ന മനുഷ്യസ്നേഹി

ശീതീകരിച്ച മുറിയിലെ ആഡംബര ജീവിതം ഉപേക്ഷിച്ചു ഒരു കൈ സഹായം ആവശ്യം ഉള്ളവരിലേക്ക് ഇറങ്ങി ചെന്ന് അവർക്ക് വേണ്ടി എന്തും ചെയുന്ന ഷാനവാസ്‌ എന്ന മനുഷ്യസ്നേഹി വിടവാങ്ങിയിരിക്കുന്നു."കല്ലും മുള്ളും ഉള്ള പാതയിലൂടെ നടന്നു നോക്കു അപ്പോൾ നിങ്ങൾക്ക് പ്രതീക്ഷയറ്റ കണ്ണുകൾ കാണാം " എന്നാണ് ഷാനവാസ്‌ പറഞ്ഞത് .ഫേസ് ബൂക്കിലൂടെ ഷാനവാസ്‌ എന്ന ആദിത്യൻ തുടങ്ങി വെച്ചത് അഴിമതിക്ക് എതിരെ ഉള്ള യുദ്ധമാണ്.പക്ഷെ അത്  പൂർണതയിൽ എത്തും മുൻപേ ഷാനവാസ്‌ ചുവപ്പ് കാർഡ്‌ വാങ്ങി മടങ്ങി പോയിരിക്കുന്നു.ആദരാഞ്ജലികൾ ...

ഷാനവാസിന്റെ ഈ അഭിമുഖം ഒന്ന് കേട്ട് നോക്കു...


https://soundcloud.com/hai-its-me-dr-shanavas-pc/drshanavas-pc

Friday, 13 February 2015

നീട്ടിയ പൂവ് തട്ടിത്തെറിപ്പിച്ചു അവൾ നടന്നു ഒടുവിൽ അവളൊരു പൂവ് നീട്ടിയപ്പോൾ വാങ്ങാൻ പറ്റാത്തവിധം കല്ലറ മൂടപെട്ടിരുന്നു എല്ലാവർക്കും പ്രണയദിന ആശംസകൾ  

Friday, 6 February 2015

അസ്തമയം ഇല്ലാത്ത അസ്ഥിത്വമാണ്‌ പിതൃത്വം
അണയാതെ കാക്കേണ്ട തിരിയാണ് മാതൃത്വം
അഞ്ജനത്തിന് അടിയിടും അഴകാണ് സാഹോദര്യത്വം
അകന്നാലും അടുപ്പിക്കുന്ന കാന്തമാണ് സൗഹൃദം
അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന കള്ളത്തരമാണ് പ്രണയം
ഒക്കെയും അറിയാതെ അറിയുന്ന അറിവാണ് ജീവിതം