പൂർവവിദ്യാർഥി സംഗമത്തിന്റെ വേദിയിലേക്ക് കടന്നു ചെല്ലുമ്പോഴും ജീവിതസാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപെട്ടെങ്കിലും മനസ്സ് ഇപ്പോഴും ആ പഴയ വിദ്യാർഥിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.അപ്പോഴാണ് സദസ്സിന്റെ ഒരു കോണിൽ സന്തോഷവതിയായിരിക്കുന്ന പഴയ സ്വപ്ന നായികയെ കണ്ടത്.ഇതിനു മുൻപ് ഇവളെ ഇത്ര സന്തോഷത്തിലും സൗന്ദര്യത്തിലും കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ പെട്ടന്നാണ് അവൾ മുന്നിൽ എത്തിയത്.കലാലയത്തിന്റെ ഇടനാഴികളിൽ പണ്ട് തമ്മിൽ കാണുമ്പോൾ ആകെ ഉണ്ടായിരുന്നത് മൗനമയിരുന്നു.പക്ഷെ ഇന്ന് അതിനു ഇടകൊടുക്കാതെ അവൾ തന്നെ സംസാരിച്ചു തുടങ്ങി.."എവിടെയാണ് ഇപ്പോൾ ,കുറെയായല്ലോ കണ്ടിട്ട് ..ഇപ്പോൾ എവിടെയാണ് ജോലി,കല്യാണം ഒക്കെ കഴിഞ്ഞോ ??"എന്നിങ്ങനെ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെയുള്ള ഒരുപിടി ചോദ്യങ്ങൾ..ഞാനപ്പോഴും അവളിൽ തിരയുന്നത് ആ പഴയ മൗനത്തെയാണ്...കാരണം ആ മൗനം എന്നോടുള്ള സ്നേഹമാണെന്ന് വിശ്വസിച്ചു നടന്ന ഒരു കലാലയ കാലം എനിക്കുണ്ടായിരുന്നു.
അവളുടെ പ്രകടനങ്ങൾ കണ്ടുള്ള അന്താളിപ്പ് മാറിയില്ലെങ്കിലും അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കി.അപ്പോഴാണ് അവളുടെ നായകനെ അവൾ എനിക്ക് പരിചയപെടുത്തിയത്.പേരും,സ്ഥലവും,ജോലിയും ഒക്കെ പറഞ്ഞു പുള്ളി എന്നെ പരിചയപെട്ടു,അവൾ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെ പുള്ളിയും ആവർത്തിച്ചു.പെട്ടന്നു ഒരു ചെറിയ കുട്ടി അവളുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു അമ്മെ അമ്മെ എന്ന് വിളിച്ചു കരയുന്നത് കണ്ടു.ആ കുഞ്ഞിനെ ഒക്കത്തെടുത്ത് കൊണ്ട് അവൾ ആ കുഞ്ഞിനേയും എനിക്ക് പരിചയപെടുത്തി..അത് അവളുടെ മകനാണ്.പഴയ ക്യാമ്പസ് ലൈഫിൽ ആയിരുന്നു ഇങ്ങനെയൊരു സീൻ എങ്കിൽ "നിനക്ക് പിറക്കാതെപോയ ഉണ്ണി "എന്ന് പറഞ്ഞു കളിയാക്കാൻ ആളുണ്ടായേനെ എന്ന് ചിന്തിച്ച് പോയി,പക്ഷെ ആ ചിന്ത തെറ്റിയില്ല,കുറച്ചു മാറി ഇതൊക്കെ നിരീക്ഷിച്ചുകൊണ്ട് കൂട്ടം കൂടിയിരുന്നു സൊറ പറയുന്ന എന്റെ നല്ലവരായ കൂട്ടുകാര് തെണ്ടികൾ ഇത് തന്നെ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

No comments:
Post a Comment