2007 ൽ വനിതാ വുമൺ ഓഫ് ദ ഇയർ പുരസ്കാരം കിട്ടിയത് ആർക്കാണെന്ന് ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാൽ അത് അന്നൊരിക്കൽ ആലുവയിൽ ബസ്സിൽ നിന്നും ഇറക്കി വിട്ട ദയാ ഭായ് എന്ന സ്ത്രീക്കാണ് എന്ന് ഓർത്താൽ മതി.ഒരു മാർക്ക് കിട്ടാൻ ആ അറിവ് മതിയാകും.പക്ഷെ ദയാ ഭായ് ആരാണെന്നു അറിയാൻ ഈ ഒരു ചോദ്യം മാത്രം മതിയാവില്ല.മേഴ്സി മാത്യു ദയാ ഭായ് ആയി മാറിയത് മറ്റുള്ളവർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ്.കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.
വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ് അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ് നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ് കൊണ്ടാടുമ്പോൾ പെരുമഴയത്ത് കുട്ടികളെയും ഒക്കത്ത് കെട്ടി ഒറ്റവസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയുടെ മറുവശത്ത് കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.
അവഗണനയുടെ തുരുത്തിൽപ്പെട്ട് അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ആദിവാസികൾ തിങ്ങി പാർത്തിരുന്ന ടിൻസായ് ഗ്രാമത്തിലെത്തി, അവരിലൊരാളായി മാറാൻ അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ, ബായി എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.
ടിൻസായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട് ബാറൂളിൽ രണ്ട് ഏക്കർ സ്ഥലം വാങ്ങി. കീടനാശികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന് ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു. വിദേശ സഹായത്തോടെ നാട്ടിൽ കച്ചവടക്കണ്ണുമായി എത്തിയ എൻജിഒകളെ ദയാബായി അകറ്റി നിർത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി.
ഇറക്കി വിട്ടപ്പോൾ തിരിച്ചു പ്രതികരിച്ചത് അവർക്ക് വേണ്ടിയല്ല,വസ്ത്രധാരണത്തിന്റെയും,ഭാഷയുടെയും ഒക്കെ പേരിൽ ഇത്തരം അവഗണനകൾ സഹിക്കുന്ന ഒട്ടനവധിപ്പേർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്.ഏഴു രൂപ ടിക്കറ്റിനു ഇരുപതു രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വരുന്ന അന്യദേശക്കാർ ഇപ്പോഴും ഉണ്ട് ഈ നാട്ടിൽ.അത്തരത്തിൽ ഉള്ളവർക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാകട്ടെ ദയാ ഭായിക്ക് വേണ്ടിയുള്ള ഈ ഐക്യം.

No comments:
Post a Comment