Sunday, 29 September 2013

ദീർഖ കാലത്തെ കാത്തു  കിടക്കലിനോടുവിൽ അവൾ എന്റെ പ്രണയത്തിന് പച്ച കൊടി കാണിച്ചു .....പക്ഷെ അപ്പോഴേക്കും ഞാൻ എന്റെ പ്രണയത്തിന്  ഹർത്താൽ പ്രക്യാപിച്ചു ...അല്ല പിന്നെ എന്നോടാ കളി......... 

Friday, 27 September 2013

എനിക്ക് ഒരു യാത്ര പോകാൻ ആഗ്രഹമുണ്ട് ...ഭൂതകാലത്തിലേക്ക് ..ജനിച്ചു വീണപ്പോൾ ഉള്ള നിഷ്കളങ്കതയിൽ നിന്നും ഒന്നേനു തുടങ്ങണം എനിക്ക് ...തെറ്റുകളെ കുസൃതികളായി കണക്കാക്കിയിരുന്ന ബാല്യത്തിൽ ഒരുപാടു കാലം ജീവിക്കണം ...അവിടെ ഇനിയും ഒരുപാടു കൂട്ടുകാരെ നേടണം ...മരണം വരെ ഒന്നിച്ചു കഴിയാൻ ഒരു കളികൂട്ടുകാരിയെ തേടണം ...അവളുടെ പൊട്ടിയ  വളപൊട്ടുകൾ സൂക്ഷിച്ചു വെക്കണം ....കൌമാരരത്തിലേക്ക്    കടക്കുമ്പോഴും  ബാല്യത്തിന്റെ നിഷ്കളങ്കത നഷ്ടപെടാതെ നോക്കണം ...യവ്വ്വനത്തിൽ തെറ്റായ ചിന്തകൾക്ക് പിടികൊടുക്കാതെ ദുശീലങ്ങൾക്ക് വഴങ്ങി കൊടുക്കാതെ ജീവിക്കണം .....കളികൂട്ടുകാരിയെ കതിർമണ്ഡപത്തിൽ   വെച്ചു  സ്വന്തമാക്കണം ....അച്ഛനും അമ്മയ്ക്കും നല്ല ഒരു മകനാകണം ...സഹോദരിക്ക് നല്ലൊരു സഹോദരനാകണം ....ഭാര്യക്ക്‌ നല്ലൊരു ഭർത്താവാകണം....മക്കൾക്ക്‌ നല്ലൊരു അച്ഛനാകണം....നല്ല കൂട്ടുകരനാകണം....പിന്നീടു സന്തോഷകരമായ കുടുംബ ജീവിതത്തിലൂടെ വാര്ധക്യത്തിലേക്ക്   കടക്കുമ്പോൾ പേരകുട്ടികൾക്കൊപ്പം കളിച്ചു എനിക്കും അവൾക്കും വീണ്ടും ആ ബാല്യത്തിലേക്ക് പോകണം .....

കവിത : "കര "

ഇത് ഒരു കരയാണ്‌
ജനിച്ചു വീണ ഓരോ ജീവജാലങ്ങളും
ജീവിതത്തിന്റെ തോണി തുഴഞ്ഞു എത്തുന്നത്‌
ഈ കരയിലേക്ക് ആണ്
പാതി വഴിയിൽ ജീവിതത്തിന്റെ തോണി ഉപേക്ഷിച്ചു
വെള്ളത്തിലേക്ക്‌ ചാടുന്നവരും
ഈ കരയിലാണ് എത്തിപെടുന്നത്‌
ഈ കരയിൽ എതിപെടുന്നതുവരെ
നിങ്ങൾ നേടിയത് ഒന്നും
നിങ്ങൾക്ക് ഈ കരയിൽ
ഉപകരിക്കില്ല ....
മറ്റുള്ളവരെ അവഗണിച്ചു നിങ്ങൾക്ക് വഞ്ചി തുഴയാം
സ്നേഹിച്ചും ക്ഷമിച്ചും തുഴഞ്ഞു വരാം
പക്ഷെ ഈ കരയിൽ നിങ്ങൾ തനിച്ചാണ്
നടുകടലിൽ ജിവിതത്തിന്റെ തോണി തുഴയുന്ന
എല്ലാവര്ക്കും ഈ കര അറിയാം
ഒടുവിൽ എല്ലാവരും എത്തിപെടുന്ന
ഈ കര ഒരു യാഥാർത്ഥ്യമാണ്
മരണമെന്ന യാഥാർഥ്യം...   

Thursday, 26 September 2013

കവിത : പ്രണയം




കാമുകൻ  അറിയാതെ  കാമുകിയിലും
കാമുകി അറിയാതെ കാമുകനിലും
പ്രണയം നിലനില്ക്കട്ടെ
ഒടുവിൽ വിവാഹം എന്ന
യാഥാർത്ഥ്യത്തിൽ എത്തിപെടുമ്പോൾ
നിയമത്തിന്റെ അനുമതിയോടെ
താലിച്ചരടിന്റെ വിശുദ്ധിയിൽ
ശരീരത്തിന്റെ ഉരസലുകൽക്കുമപ്പുരം    
ഒരിക്കലും അകലാത്ത മനസ്സുമായി
അവർ പ്രണയിച്ചു തുടങ്ങട്ടെ ...
വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ
പ്രണയത്തിന്റെ നല്ല പാഠങ്ങൾ പിറക്കട്ടെ
ഇതാണെന്റെ പ്രണയത്തിന്റെ,
വിവാഹത്തിന്റെ  പ്രത്യശാസ്ത്രം ...

Wednesday, 25 September 2013

കവിത : അവൾ




അമ്മയുടെ വാത്സല്യം അറിയേണ്ട കാലത്ത്
അച്ഛന്റെ കരുതലിൽ വളരേണ്ട കാലത്ത്
കൂടെപിറപ്പിനും കൂട്ടുകാർക്കും ഒപ്പം
കുസൃതി കട്ടി നടക്കേണ്ട കാലത്ത്
പുസ്തകങ്ങള ചുമക്കേണ്ട കാലത്ത്
കൈകുഞ്ഞിനു മുലയൂട്ടെണ്ടി വന്ന
ഗതികേടിനു കാരണം
അവൾ പെണ്ണായി പിറന്നത്‌ കൊണ്ടത്രേ ,,,,,,,

എന്നാലും ഈ മണ്ണിൽ വേണ്ടൊരു ജന്മം പുരുഷനായി
എന്നവൾ ആഗ്രഹിക്കുന്നു
ചെറുപ്രായത്തിൽ കല്യാണത്തിന് വഴങ്ങേണ്ടി വരുന്ന
ഗതികേടിനെകാൽ   കാടത്തമാണ്
കുരുന്നിനെ കെട്ടാൻ തുനിയുന്നവന്റെ മനസ്സ്
എന്നതാണ് അവളുടെ തത്വം ....

Tuesday, 24 September 2013

കവിത : മാതൃ സ്നേഹം





ബാല്യത്തിൽ ആകെ അറിയുന്ന സ്നേഹം
കവുമാരത്തിലും പിന്തുടരുന്ന സ്നേഹം
യവുനത്തിൽ ഞാൻ മറന്ന സ്നേഹം
വാർധക്യത്തിൽ ഞാൻ തേടിയ സ്നേഹം
അതാണെൻ അമ്മ തൻ സ്നേഹം
ഒന്നും പകരം ഇല്ലാത്തൊരു മാതൃ സ്നേഹം ...

Monday, 2 September 2013

കവിത : വിരൽതുമ്പിൽ ഇറ്റിച്ച വിഷം ......

നഗരത്തിലെ റോഡുകളിൽ ജീവൻ പൊലിയുംപ്പോഴും
ശീതീകരിച്ച വാഹനങ്ങളിൽ അവർ ചീറിപായുകയായിരുന്നു...
അട്ടപാടിയിലെ ഗ്രാമങ്ങളിൽ പുറംലോകം കാണാൻ കഴിയാതെ
പൈതങ്ങൾ മരിക്കുമ്പോഴും
 ഭരണസിരകേന്ദ്രത്തിൽ
അവർ കണക്കു പറഞ്ഞു കാശ് വാങ്ങുകയായിരുന്നു ...
വിശ്വസിച്ച ജനതയുടെ കുടിവെള്ളത്തിൽ മാലിന്യം കലരുമ്പോഴും
അവർ മിനെറൽ വാട്ടർഇൽ കുളിക്കുകയായിരുന്നു ....
ഒടുവിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ
അവന്റെ ചെറ്റ കുടിലിലേക്ക്  അവർ എത്തി
ഒരു പിടി വാഗ്ധാനങ്ങളുമായി....
വോട്ടുറപ്പിച്ചു അവർ പടിയിറങ്ങുമ്പോൾ
അവൻ അകത്തേക്ക് പോയി
വിഷം പോലും തോറ്റു പോകുന്ന
റേഷനരിയുടെ കഞ്ഞികുടിക്കാൻ ...........