എനിക്ക് ഒരു യാത്ര പോകാൻ ആഗ്രഹമുണ്ട് ...ഭൂതകാലത്തിലേക്ക് ..ജനിച്ചു വീണപ്പോൾ ഉള്ള നിഷ്കളങ്കതയിൽ നിന്നും ഒന്നേനു തുടങ്ങണം എനിക്ക് ...തെറ്റുകളെ കുസൃതികളായി കണക്കാക്കിയിരുന്ന ബാല്യത്തിൽ ഒരുപാടു കാലം ജീവിക്കണം ...അവിടെ ഇനിയും ഒരുപാടു കൂട്ടുകാരെ നേടണം ...മരണം വരെ ഒന്നിച്ചു കഴിയാൻ ഒരു കളികൂട്ടുകാരിയെ തേടണം ...അവളുടെ പൊട്ടിയ വളപൊട്ടുകൾ സൂക്ഷിച്ചു വെക്കണം ....കൌമാരരത്തിലേക്ക് കടക്കുമ്പോഴും ബാല്യത്തിന്റെ നിഷ്കളങ്കത നഷ്ടപെടാതെ നോക്കണം ...യവ്വ്വനത്തിൽ തെറ്റായ ചിന്തകൾക്ക് പിടികൊടുക്കാതെ ദുശീലങ്ങൾക്ക് വഴങ്ങി കൊടുക്കാതെ ജീവിക്കണം .....കളികൂട്ടുകാരിയെ കതിർമണ്ഡപത്തിൽ വെച്ചു സ്വന്തമാക്കണം ....അച്ഛനും അമ്മയ്ക്കും നല്ല ഒരു മകനാകണം ...സഹോദരിക്ക് നല്ലൊരു സഹോദരനാകണം ....ഭാര്യക്ക് നല്ലൊരു ഭർത്താവാകണം....മക്കൾക്ക് നല്ലൊരു അച്ഛനാകണം....നല്ല കൂട്ടുകരനാകണം....പിന്നീടു സന്തോഷകരമായ കുടുംബ ജീവിതത്തിലൂടെ വാര്ധക്യത്തിലേക്ക് കടക്കുമ്പോൾ പേരകുട്ടികൾക്കൊപ്പം കളിച്ചു എനിക്കും അവൾക്കും വീണ്ടും ആ ബാല്യത്തിലേക്ക് പോകണം .....
No comments:
Post a Comment