Monday, 21 December 2015

ദയാ ഭായ്

2007 ൽ വനിതാ വുമൺ ഓഫ്‌ ദ ഇയർ പുരസ്കാരം കിട്ടിയത് ആർക്കാണെന്ന് ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാൽ അത് അന്നൊരിക്കൽ ആലുവയിൽ ബസ്സിൽ നിന്നും ഇറക്കി വിട്ട ദയാ  ഭായ് എന്ന സ്ത്രീക്കാണ് എന്ന് ഓർത്താൽ മതി.ഒരു മാർക്ക്‌ കിട്ടാൻ ആ അറിവ് മതിയാകും.പക്ഷെ ദയാ ഭായ് ആരാണെന്നു അറിയാൻ ഈ ഒരു ചോദ്യം മാത്രം മതിയാവില്ല.മേഴ്സി മാത്യു ദയാ ഭായ് ആയി മാറിയത് മറ്റുള്ളവർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ്.കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.
വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ്‌ അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ്‌ നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ്‌ കൊണ്ടാടുമ്പോൾ പെരുമഴയത്ത്‌ കുട്ടികളെയും ഒക്കത്ത്‌ കെട്ടി ഒറ്റവസ്ത്രം കൊണ്ട്‌ ശരീരം മറച്ച്‌ പള്ളിയുടെ മറുവശത്ത്‌ കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.
അവഗണനയുടെ തുരുത്തിൽപ്പെട്ട്‌ അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ആദിവാസികൾ തിങ്ങി പാർത്തിരുന്ന ടിൻസായ്‌ ഗ്രാമത്തിലെത്തി, അവരിലൊരാളായി മാറാൻ അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ, ബായി എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്‌. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.
ടിൻസായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവർഗ്ഗ സ്ത്രീകൾക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തിൽനിന്നും കിട്ടിയ വിഹിതം കൊണ്ട്‌ ബാറൂളിൽ രണ്ട്‌ ഏക്കർ സ്ഥലം വാങ്ങി. കീടനാശികൾ തളിക്കാതെ, മഴവെള്ളം കെട്ടി നിർത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന്‌ ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു. വിദേശ സഹായത്തോടെ നാട്ടിൽ കച്ചവടക്കണ്ണുമായി എത്തിയ എൻജിഒകളെ ദയാബായി അകറ്റി നിർത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി.
ഇറക്കി വിട്ടപ്പോൾ തിരിച്ചു പ്രതികരിച്ചത് അവർക്ക് വേണ്ടിയല്ല,വസ്ത്രധാരണത്തിന്റെയും,ഭാഷയുടെയും ഒക്കെ പേരിൽ ഇത്തരം അവഗണനകൾ സഹിക്കുന്ന ഒട്ടനവധിപ്പേർ ഇപ്പോഴും ഈ നാട്ടിൽ ഉണ്ട്.ഏഴു രൂപ ടിക്കറ്റിനു ഇരുപതു രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വരുന്ന അന്യദേശക്കാർ ഇപ്പോഴും ഉണ്ട് ഈ നാട്ടിൽ.അത്തരത്തിൽ ഉള്ളവർക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാകട്ടെ ദയാ ഭായിക്ക് വേണ്ടിയുള്ള ഈ ഐക്യം.

Friday, 11 December 2015

പൂർവവിദ്യാർഥി സംഗമത്തിന്റെ വേദിയിലേക്ക് കടന്നു ചെല്ലുമ്പോഴും ജീവിതസാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപെട്ടെങ്കിലും മനസ്സ് ഇപ്പോഴും ആ പഴയ വിദ്യാർഥിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.അപ്പോഴാണ് സദസ്സിന്റെ ഒരു കോണിൽ സന്തോഷവതിയായിരിക്കുന്ന  പഴയ സ്വപ്ന നായികയെ കണ്ടത്.ഇതിനു മുൻപ് ഇവളെ ഇത്ര സന്തോഷത്തിലും സൗന്ദര്യത്തിലും കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ പെട്ടന്നാണ് അവൾ മുന്നിൽ എത്തിയത്.കലാലയത്തിന്റെ ഇടനാഴികളിൽ പണ്ട് തമ്മിൽ കാണുമ്പോൾ ആകെ ഉണ്ടായിരുന്നത് മൗനമയിരുന്നു.പക്ഷെ ഇന്ന് അതിനു ഇടകൊടുക്കാതെ അവൾ തന്നെ സംസാരിച്ചു തുടങ്ങി.."എവിടെയാണ് ഇപ്പോൾ ,കുറെയായല്ലോ കണ്ടിട്ട് ..ഇപ്പോൾ എവിടെയാണ് ജോലി,കല്യാണം ഒക്കെ കഴിഞ്ഞോ ??"എന്നിങ്ങനെ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെയുള്ള ഒരുപിടി ചോദ്യങ്ങൾ..ഞാനപ്പോഴും അവളിൽ തിരയുന്നത് ആ പഴയ മൗനത്തെയാണ്‌...കാരണം ആ മൗനം എന്നോടുള്ള സ്നേഹമാണെന്ന് വിശ്വസിച്ചു നടന്ന ഒരു കലാലയ കാലം എനിക്കുണ്ടായിരുന്നു.

അവളുടെ പ്രകടനങ്ങൾ കണ്ടുള്ള അന്താളിപ്പ് മാറിയില്ലെങ്കിലും അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കി.അപ്പോഴാണ് അവളുടെ നായകനെ അവൾ എനിക്ക് പരിചയപെടുത്തിയത്.പേരും,സ്ഥലവും,ജോലിയും ഒക്കെ പറഞ്ഞു പുള്ളി എന്നെ പരിചയപെട്ടു,അവൾ ചോദിച്ച ചോദ്യങ്ങളൊക്കെ തന്നെ പുള്ളിയും ആവർത്തിച്ചു.പെട്ടന്നു ഒരു ചെറിയ കുട്ടി അവളുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു അമ്മെ അമ്മെ എന്ന് വിളിച്ചു കരയുന്നത് കണ്ടു.ആ കുഞ്ഞിനെ ഒക്കത്തെടുത്ത്‌ കൊണ്ട് അവൾ  ആ കുഞ്ഞിനേയും എനിക്ക് പരിചയപെടുത്തി..അത് അവളുടെ മകനാണ്.പഴയ ക്യാമ്പസ് ലൈഫിൽ ആയിരുന്നു ഇങ്ങനെയൊരു സീൻ എങ്കിൽ "നിനക്ക് പിറക്കാതെപോയ ഉണ്ണി "എന്ന് പറഞ്ഞു കളിയാക്കാൻ ആളുണ്ടായേനെ എന്ന് ചിന്തിച്ച് പോയി,പക്ഷെ ആ ചിന്ത തെറ്റിയില്ല,കുറച്ചു മാറി ഇതൊക്കെ നിരീക്ഷിച്ചുകൊണ്ട് കൂട്ടം കൂടിയിരുന്നു സൊറ പറയുന്ന എന്റെ നല്ലവരായ കൂട്ടുകാര് തെണ്ടികൾ ഇത് തന്നെ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.


Tuesday, 1 December 2015

നിങ്ങളുടെ യാത്രകൾ സുഗമമാക്കാനുള്ള ആറ് ടെക്നോളജികൾ

യാത്രകൾ ഇഷ്ടപെടാത്തവർ ആരാണുള്ളത്.പക്ഷെ അത് സാധ്യമാക്കുക  എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.പക്ഷെ നൂതന  സാങ്കേതികതയുടെ ഈ ലോകത്ത് അവ സാധ്യമാക്കാൻ കഴിയുന്ന ഒരുപാടു ടെക്നോളജികൾ ഉണ്ട്.പഴയ GPS മുതൽ നൂതനമായ കട്ടിംഗ് എഡ്ജ് വരെയുള്ള ആപ്പ്ളിക്കേഷനുകൾ നിങ്ങളുടെ യാത്രകളുടെ ഓരോ ഘട്ടവും മികച്ചതാക്കുന്നു.

നിങ്ങളുടെ യാത്രകളെ ക്ലേശരഹിതമാക്കാൻ കഴിയുന്ന ആറ് നൂതന സാങ്കേതികവിദ്യകളെയാണ് ഞങ്ങൾ നിങ്ങൾക്ക് പരിചയപെടുതുന്നത്‌.

1. നാവിഗേഷൻ ആപ്പ്സ്
           ഇന്ന് യാത്രകൾക്ക് വെളിച്ചം വിതറുന്നത് തന്നെ നാവിഗേഷൻ ആപ്പ്സ് ആണ് എന്ന് പറയേണ്ടി വരും.ശ്രദ്ധേയമായ ഒരുപിടി നാവിഗേഷൻ അപ്പുകൾ ഇപ്പോഴും ലഭ്യമാണ്.റിയൽ ടൈം അപ്പ്‌ടെറ്റോടു കൂടിയുള്ള നാവിഗേഷൻ ആപ്പുകളായ കോപൈലറ്റ് ജി പി എസും,ബാക്ക് കണ്‍ട്രി നാവിഗേറ്റരും നിങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുന്നു.ഒരു വലിയ ഭൂപദവുമയി കാടുകയറുന്ന അസഹ്യമായ യാത്ര ക്ലേശങ്ങൾ ഒഴിവാക്കാൻ നാവിഗേഷൻ ആപ്പുകൾ നിങ്ങളെ സഹായിക്കുന്നു.

2. ട്രിപ്പ്‌ അഡ്വയ്സർ
        യാത്രകളിൽ നിങ്ങൾ കൂടെ കൂട്ടുന്ന വിശ്വസ്തനായ സഹായിയെ പോലെയാണ് ട്രിപ്പ്‌ അഡ്വയ്സർ.യാത്രികർ നിങ്ങൾക്ക് നല്കുന്ന യാത്ര വിവരണങ്ങളും,അവർ നിങ്ങൾക്ക് നിർദേശിക്കുന്ന മികച്ച ഭക്ഷണ-താമസ സൗകര്യങ്ങളും നിങ്ങളുടെ യാത്രകളെ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കുന്നു.അത് കൊണ്ട് തന്നെ ട്രിപ്പ്‌ അഡ്വയ്സർ നിങ്ങൾക്ക് യാത്രകൾക്ക് കൂടെ കൂട്ടാൻ കഴിയുന്ന ഒരു നല്ല ഉപദേശി ആയിരിക്കും.

3. എസ്.എം .എസ് ട്രാന്സലേറ്റർ 
       ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുക എന്നത് അത്ര എളുപ്പമല്ല.പക്ഷെ നിങ്ങളുടെ യാത്രകളെ ഭാഷയ്ക്ക്‌ അതീതമാക്കാൻ എസ്.എം .എസ് ട്രാന്സലേറ്റർ നിങ്ങളെ സഹായിക്കും.ട്രാൻസ്ലേറ്റ് ചെയ്യേണ്ട മെസ്സേജും ആവശ്യമുള്ള ഭാഷയും തിരഞ്ഞെടുത്തു അയക്കേണ്ട ആളുടെ കോണ്ടാക്റ്റ് നമ്പരും കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഏതു ഭാഷയിലും മെസ്സേജ് അയക്കാവുന്നതാണ്.നിങ്ങൾ ചെന്നെത്തുന്ന നാടിൻറെ പ്രാദേശിക സംസ്കാരവും ഭാഷയും മനസിലാക്കാൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.

4. ഷെയർഇറ്റ്‌ അപ്പ് 
       യുഎസ്ബി യോ പേപ്പർ ഡോകുമെന്റുകലൊ ഇല്ലാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.യാത്രകൾക്കിടയിലും നിങ്ങൾക്ക് വീഡിയോസും,ഇമെജസും പ്രകാശവേഗതയിൽ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ഈ അപ്പ് നിങ്ങൾക്ക് സൗജന്യമായി സ്വന്തമാക്കാൻ കഴിയുന്നതാണ്.

5. ട്രാവൽമാത്ത്
   ഏതൊരു യാത്രയിലും നമ്മൾ കണക്കുകൂട്ടേണ്ട ഒന്നാണ് യാത്ര ചിലവും അതിനു ആവശ്യമായ സമയവും.ഇത് രണ്ടും കണ്ടെത്താൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.യാത്രയ്ക്ക് സൗകര്യമായ വാഹനം ഏതാണ്,അതിനു എടുക്കുന്ന സമയം എത്രയാണ് ഇവയൊക്കെ കണ്ടെത്താൻ ഈ അപ്പ് നിങ്ങളെ സഹായിക്കും.ഒരു ഓണ്‍ലൈൻ ട്രിപ്പ്‌ കാൽകുലേറ്റർ കൂടിയാണ് ട്രാവൽമാത്ത്.

6. യോഗ ടാബ് 3 പ്രോ
      ലെനോവോയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് ആണ്  യോഗ ടാബ് 3 പ്രോ.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ബാറ്ററി ലൈഫ് ആണ്.നീണ്ട പതിനെട്ടു  മണിക്കൂറുകൾ ആണ് ഇതിന്റെ ബാറ്ററി ലൈഫ്.അത് കൊണ്ട് തന്നെ ഇത് നിങ്ങളുടെ യാത്രകളിൽ കൂടെ കൂട്ടാവുന്ന ഒരു മികച്ച സാങ്കേതിക ഉപകരണം തന്നെയാണ്.

യാത്രകൾ എപ്പോഴും സമ്മാനിക്കുന്നത് മനസ്സിന് ആനന്ദവും  ചിന്താഗതികളിൽ ഉയർച്ചയുമാണ്‌.നിങ്ങളുടെ ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങൾ ആകട്ടെ.