ചുംബനസമരം നടത്തിയവർ എല്ലാം സഖാക്കൾ അല്ല ...അതിനെ അനുകൂലിച്ചവരൊക്കെ ആവശ്യപെടുന്നത് ഒരു ശരാശരി സ്വാതന്ത്ര്യമാണ്.മറ്റുള്ളവന്റെ കടന്നുകയറ്റം ഇല്ലാതെ തനിക്കും ഈ നാട്ടിൽ ജീവിക്കണം എന്ന ആഗ്രഹമാണ്.അതുകൊണ്ടാണ് പലരും ആ സമരത്തെ പിന്തുണച്ചത് .പക്ഷെ അതിനെ നയിച്ചവരുടെ ഉദ്ദേശങ്ങൾ മറ്റു പലതായിരുന്നു.അത് കൊണ്ട് ആ സമരത്തിന്റെ ആശയം ഇല്ലാതാകുന്നില്ല...കമ്മ്യൂണിസ്റ്റ് ഇപ്പോഴും എപ്പോഴും ഫാസ്സിസത്തിനു എതിരാണ്.ബീഫ് കഴിക്കരുത് എന്ന് പറഞ്ഞപ്പോൾ ശബ്ദം ഉയര്ത്തിയവനും,ചുംബന സമരത്തെ അനുകൂലിച്ചവനും,ദീപ ടീച്ചർക്കും ഷഫീഖ് സാറിനും ഐക്യദാർഡ്യം പ്രഖ്യപിക്കുന്നവനും കമ്മ്യൂണിസ്റ്റ് ആണെന്നെ നിങ്ങൾക്ക് പറയാനാകു.കാരണം കമ്മ്യൂണിസ്റ്റ് ക്കാരന്റെ ശബ്ദം ഉയരുന്നത് ഈ നാട്ടിലെ അരാജകത്വതിനും,അനീതിക്കും ,അസഹിഷ്ണുതയ്ക്കും എതിരെയാണ്.അതിനിയും ഉയരും...
"പറയാത്ത നാവും ഉയരാത്ത കയ്യും അടിമത്വതിന്റെതാണ് "
"പറയാത്ത നാവും ഉയരാത്ത കയ്യും അടിമത്വതിന്റെതാണ് "
No comments:
Post a Comment