Thursday, 20 March 2014

മഴ

വരണ്ട മണ്ണിൽ
സ്നേഹത്തിന്റെ നനവ്‌ പടർത്തി
മഴ തിമിര്ത്തു പെയ്യുമ്പോഴും
ഞാൻ ഒറ്റയ്ക്ക് നനയുകയാണ്‌

മഴ ഒരു ഓർമയാണ്
കുടകീഴിൽ പാതി നനഞ്ഞു
സ്കൂളിലേക്ക് നടന്ന ,
കുത്തിഒഴുകുന്ന പുഴകളിൽ
നീന്തി നടന്ന ,
മഴവെള്ള കെട്ടുകളിൽ
കളിവള്ളം തുഴഞ്ഞ
അച്ഛനും അമ്മയ്ക്കും ഒപ്പം
മൂടിപുതച്ചു ഉറങ്ങിയ
നല്ല രാത്രികളുടെ ,
നല്ല ബാല്യത്തിന്റെ ഓർമ

കൌമാരത്തിന്റെ പ്രണയ സ്വപ്നങ്ങളിൽ
ചാറ്റൽമഴയിൽ കുടചൂടി വരുന്ന
ഒരു പട്ടുപാവാടക്കാരിയായിരുന്നു
ചിലപ്പോഴൊക്കെ നമ്മുടെ കണ്ണുനീരിനെ
നമ്മൾപോലും അറിയാതെ
കൊണ്ടുപോയിട്ടുണ്ടാകം ഈ മഴ

ഒപ്പം നനയാൻ ആൾ ഇല്ലെങ്കിലും
എന്റെ വാടിയ സ്വപ്നങ്ങള്ക്ക് മേൽ
പെയുന്ന പ്രതീക്ഷ കൂടിയാണ്
ഈ മഴ ...      

No comments:

Post a Comment