ഭൂമിദേവി എന്ന് പാഠപുസ്തകത്തിൽ പലതവണ ചൊല്ലി പഠിച്ചിട്ടും മരം മുറിച്ചപ്പോഴും,വയൽ നികത്തിയപ്പോഴും ,പുഴകൾ മലിനമാക്കിയപ്പോഴും
നമ്മൾ അത് സൗകര്യപൂർവ്വം മറന്നു."എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് ഒരിക്കൽ എങ്കിലും ചൊല്ലാത്ത ഒരു കുട്ടികാലം നമ്മള്ക്ക് ഇല്ല ..എന്നിട്ടും തെരുവിൽ സഹോദരങ്ങൾ പീഡിപ്പിക്കപെടുമ്പോഴും മരിച്ചു വീഴുമ്പോഴും നമ്മൾ മൗനത്തിൽ ആയിരുന്നു."മത പിതാ ഗുരു ദൈവം " എന്ന് ചൊല്ലി പഠിച്ചിട്ടും മാതാവിനെയും പിതാവിനെയും ഗുരുവിനെയും മറന്നു നമ്മൾ ആൾദൈവങ്ങളെ സൃഷ്ടിച്ചു ..."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞ ആൾ ജാതിയുടെ വക്താവ് ആയി ...വിഗ്രഹാരാധന തെറ്റാണെന്ന് പറഞ്ഞവർ വഴിയോരങ്ങളിൽ മൗനം പാലിച്ചിരിക്കുന്ന പ്രതിമകളായി...കൃഷിയിലൂടെ നാട് സമ്പന്നമാകുന്ന സ്വപ്നം കണ്ട മഹാത്മാവിന്റെ ചിത്രത്തിന് മുന്നില് വെച്ച് പണം വാങ്ങി പലരും പാടങ്ങൾ തീറെഴുതി ..
ജനാധിപത്യ രാജ്യത്തു ജീവിക്കുമ്പോഴും സ്വന്തം പാർട്ടിയെ ജയിപ്പിക്കാനുള്ള ഒരിറ്റ് മഷി മാത്രമായി പലർക്കും വോട്ട് ...ഇങ്ങനെ ഒക്കെ ആണെങ്കിലും അങ്ങിങ്ങായി നടക്കുന്ന നന്മകളുടെ ഒരു കൂട്ടം ആണ് നമ്മുടെ നാടിനെ നമുക്ക് പ്രിയപെട്ടതാക്കുന്നത്...അങ്ങനെ സംഭവിക്കുന്ന നന്മകളുടെ വക്താക്കൾ ആകാൻ കഴിയട്ടെ നമ്മൾ ഓരോര്തര്ക്കും ....

No comments:
Post a Comment