Wednesday, 16 October 2013

മിസ്സിംഗ്‌

എന്നും അവളെ കാണാറുണ്ടായിരുന്നു
പക്ഷേ മിണ്ടാൻ കഴിയില്ലായിരുന്നു
കാരണം അവൾക്കു അത്  ഇഷ്ടമല്ലായിരുന്നു
പക്ഷേ കുറച്ചു നാളുകൾ അവളെ കാണാൻ
കഴിയാതെ വന്നപ്പോൾ
എന്തോ ഒരു വേദന
കൂട്ടുകാരിയാവാതെ അവൾ അകന്നു നില്ക്കുമ്പോഴും
കണ്‍വെട്ടത് അവൾ ഉള്ളത് കൊണ്ട്
ആ വേദന അറിഞ്ഞില്ല ....
പക്ഷേ ഇപ്പോൾ .....
ഇത് പ്രണയമല്ല .....
പക്ഷേ ഉറപ്പായും സ്നേഹമാണ് ....
കളങ്കം ഇല്ലാത്ത സ്നേഹം ....  

കാണുമ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ചു
പക്ഷേ കാണാതിരുന്നപ്പോൾ മനസ്സ് പിടച്ചു
കാണാൻ കൊതിച്ചു
ഇത് തന്നെയല്ലേ സ്നേഹം .....

No comments:

Post a Comment