Thursday, 31 October 2013

ഇന്ന് എഴുതാൻ തോനിയത് ...

ആദ്യമായി കാണുമ്പോൾ ആർക്കും തോനുന്ന ഒരു കൗതുകം തന്നെ ആയിരുന്നു എനിക്കും അവളെ കണ്ടപ്പോൾ തോനിയത് ...ആദ്യം തോനിയത് പരിചയപെടാൻ ആണ് ..അവൾ ഒറ്റയ്ക്ക് വരാന്തയിലൂടെ നടന്നു പോയ ഒരു ദിവസം ഞാൻ അവളെ പരിചയപെട്ടു ...പക്ഷെ അന്നേരം തെക്കൻ കേരളത്തിൽ മാത്രം അടിക്കുന്ന ഒരു കാറ്റും വന്നില്ല ...അവളുടെ കണ്ണുകളിൽ കൗതുകം ആയിരുന്നില്ല പേടി ആയിരുന്നു ....എന്തിനാണെന്ന് എനിക്കറിയില്ല ...അപരിചിതത്വം കൊണ്ടുള്ള പേടി ആയിരിക്കും ....പിന്നീടു അവൾ  എന്നെ കണ്ടാൽ അപ്പോൾ തന്നെ ഓടി ഒളിക്കും ... എന്നാൽ  ഞാൻ അവളോട്‌ അങ്ങനെ ചെയ്തില്ല   ....അല്ലെങ്കിലും നമ്മളോട് ഒരാൾ ചെയുന്നത് തന്നെ നമ്മളും അവരോടു തിരിച്ചു ചെയ്താൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം ...അല്ലെ ..   അവൾക്കു എന്നെ കുറിച്ച് എന്ത് അറിയും എന്ന് എനിക്കറിയില്ല ...പക്ഷെ ഞാൻ അവളെ കുറിച്ച് എല്ലാം അറിയുന്നുണ്ട്...ഇപ്പോൾ ആകെ ഉള്ളത്  നോട്ടതിനിടയിൽ എപ്പോഴെങ്കിലും കണ്ണുകൾ തമ്മിൽ ഉള്ള ഉടക്കലാണ്  ...പക്ഷെ ആ കണ്ണുകളിൽ ഇപ്പോഴും അപരിചിതത്വവും പേടിയും തന്നെയാണ് കാണുന്നത് ....ചിലപ്പോൾ എന്റെ ജീവിതത്തിന്റെ പുസ്തകത്തിൽ ഇല്ലാത്ത ഒരു താൾ ആയിരിക്കും അവൾ ...പക്ഷെ അങ്ങനെ അങ്ങ് ഉപേക്ഷിച്ചു കളയാൻ കഴിയുന്നില്ല ...കുഴപ്പമില്ല ...നാളെ ഏതെങ്കിലും ഒരുത്തന്റെ തണലിൽ അവൾ സന്തോഷത്തോടെ നടന്നു പോകുന്നത്  കാണുമ്പോൾ എനിക്ക് അവളോട്‌ തോനിയ കൗതുകം അനാവശ്യമായിരുന്നു എന്ന് ഞാൻ മനസിലാക്കും ...അത് വരെ ഇത് ഇങ്ങനെ പോട്ടെ ....അല്ലേ ......  

No comments:

Post a Comment