റോസ്ലിക് പനി.വൈകുന്നേരം അവളെ ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടില് വന്നപ്പോൾ ടി വിയിൽ വൈദീകൻ 9 വയസുകാരിയെ പീഡിപ്പിച്ച വാർത്ത കേട്ട് തോമസ് ഞെട്ടി.മറ്റെന്തിനോടൊക്കെ മുഖം തിരിച്ചു കാണിച്ചാലും ദൈവത്തോടും അവന്റെ ബിനാമികളോടും എന്നും വിശ്വാസം പുലർത്തിയിരുന്ന ഒരു ഇടത്തരം കുടുംബം ആയിരുന്നു തോമസിന്റെത്.അയാൾ അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു ;
എടിയെ നീ അറിഞ്ഞോ ? തൃശൂർ ഒരു വൈദീകൻ 9 വയസുകാരി കൊച്ചിനെ പീഡിപ്പിചെന്നു...
ഗുളിക കഴിച്ച കിടക്കയിൽ വിശ്രമിച്ചുകൊണ്ട് കുടുംബനന്മാക്കായി ജപമാല പ്രാർത്ഥിക്കുന്ന റോസ്ലി പറഞ്ഞു ..
നിങ്ങളൊന്നു പതുക്കെ പറ മനുഷ്യാ പിള്ളേര് അപ്പുറത്ത് ഉണ്ട് .ഇങ്ങനെയുല്ലവന്മാർക്ക് കർത്താവു കൊടുക്കും.നിങ്ങൾ അത്താഴം കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക് ...
പുറംലോകവുമായി ഇടപെഴകുന്ന ഒരാൾ എന്ന നിലയിൽ റോസ്ലിയുടെ അഭിപ്രായവും ആയി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും സമാധാനം ആഗ്രഹിക്കുന്ന ഒരു ഗൃഹനാഥൻ എന്ന നിലയിൽ അയാൾ ഒരക്ഷരം തിരിച്ചു പറയാതെ അത്താഴം കഴിക്കാനായി നടന്നു.
അമ്മച്ചിക്ക് പനിയായത് കൊണ്ട് മക്കൾ 2 പേരും രാവിലെ തന്നെ കുളിചൊരുങ്ങി ഞായറാഴ്ച കുർബാനയ്ക്ക് പോകാൻ ഇറങ്ങുമ്പോൾ തോമസ് പറഞ്ഞു ഇന്ന് നിങ്ങൾ പോകണ്ട.അപ്പന് ഒരു സ്ഥലം വരെ പോകാൻ ഉണ്ട് .അമ്മച്ചിയുടെ കൂടെ ആരുമില്ല.നമുക്ക് ഒരുമിച്ചു അടുത്ത ഞായറാഴ്ച പോകാം.2 പേരും തലയാട്ടി അകത്തേക്ക് നടന്നു.
തോമസിന്റെ വാക്കുകൾ കേട്ട് പുറത്തേക്കു വന്ന റോസ്ലി കാര്യം തിരക്കിയപ്പോൾ തോമസ് പറഞ്ഞു.
നീയും കേട്ടതല്ലേ ഇന്നലത്തെ വാർത്ത ?
"തകർന്നു പോയാൽ പിന്നീടു നേടിയെടുക്കാൻ പാട് ഉള്ള ഒന്ന് തന്നെയാണ് വിശ്വാസം "

No comments:
Post a Comment