Saturday, 7 June 2014

ഒരു കവിത

ഒരു കവിത എഴുതാം എന്ന് കരുതി
പക്ഷെ എന്തിനെ കുറിച്ച് എഴുതും
അച്ഛന്റെയും അമ്മയുടെയും
സ്നേഹത്തെ കുറിച്ചെഴുതാം
പക്ഷെ ആ സ്നേഹത്തിന്റെ കടലിനെ
വർണിക്കാൻ ഉള്ള തൂലിക ഇല്ലല്ലോ
എങ്കിൽ കൂടെപിറപ്പിനെ കുറിച്ചെഴുതാം
വേണ്ട ,നന്നായില്ലെങ്കിൽ അവൾ കളിയാക്കും
എങ്കിൽ സൗഹൃദത്തെ കുറിച്ചെഴുതാം
പക്ഷെ എഴുതി തുടങ്ങും മുൻപേ
അവർ ചുറ്റും കൂടി
കവിതയെന്നതെ മറന്നു
എങ്കിൽ ലഹരിയെ  കുറിച്ചെഴുതാം
വേണ്ട ചിലപ്പോൾ ഞാനും നന്നായാലോ?!!
എങ്കിൽ പ്രണയത്തെ കുറിച്ചെഴുതാം
അതെ എഴുതാൻ പ്രണയം ആണ്
എപ്പോഴും നല്ലത്
കാരണം ഒറ്റ പുറംതോടിൽ
 ഒളിപ്പിച്ചു വെച്ച ഒരായിരം കണികയാണ് പ്രണയം
അതിൽ ഓരോ കണികയും കവിതകളാണ്
ചിലർ അതിലെ വിരഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്നേഹത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ വഞ്ചനയെ കുറിച്ചെഴുതുന്നു
ചിലർ അതിലെ നഷ്ടത്തെ കുറിച്ചെഴുതുന്നു
ചിലർ അതിലെ സ്വപ്നത്തെ കുറിച്ചെഴുതുന്നു
പക്ഷെ എനിക്ക് കുറിക്കാൻ ഈ  രണ്ടു വരികൾ മാത്രം
"നനയാൻ കൊതിച്ചു ഞാൻ നിന്നിട്ടും
പെയ്യാൻ നിനക്ക് മടിയെന്തേ "... 

No comments:

Post a Comment