കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരോടുള്ള ആദരസൂചകമായി അദ്ധേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 ലോക വായനദിനമായി ആചരിക്കുന്നു.നാട്ടിലെങ്ങും വായനശാലകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ദിനത്തിന് പ്രസക്തി ഏറെയാണ് .എഴുത്തും വായനയും എന്ന് പറയുന്നത് മനുഷ്യന്റെ വിദ്യാഭ്യാസത്തിന്റെ അളവുകോലാണ് . അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ നാൾ മുതൽ വായന ശീലമാക്കിയവർ ഉണ്ട് .അറിവിന് വേണ്ടി വായനശീലം തുടങ്ങിയവർ ഉണ്ട് ,വായനശീലം സാമൂഹിക ബുദ്ധിജീവികൾക്ക് മുന്നിൽ കാട്ടാനുള്ള ഒരു ശീലമായി കൊണ്ടുനടക്കുന്നവർ ഉണ്ട് ..പക്ഷെ എന്ത് തന്നെ ആയാലും നമ്മൾ മനസിലാക്കി വായിക്കുന്ന ഏതൊരു കാര്യവും ചുട്ടയിലെ ശീലം പോലെയാണ്,ചുടല വരെ അത് പിന്തുടരും.വായന നമ്മുടെ സംസ്കാരം കൂടിയാണ് ,അത് മനസിലാക്കിയാണ് പണ്ടുള്ളവർ വായനശാലകളെ വളർത്തികൊണ്ടു വന്നത് . പക്ഷെ ലോകം പൂര്ണമായും സാങ്കേതികതയിലേക്ക് മരിതുടങ്ങിയതിന്റെ ഭാഗമായി വായനശാലകൾ ഇല്ലാതായി തുടങ്ങി.എന്ത് അറിവും സമ്പാദിക്കാൻ നമ്മള്ക്ക് കമ്പ്യുട്ടറും ഇന്റെർനെറ്റും ഒക്കെ ഉണ്ടായി ,അതൊക്കെ നമ്മുടെ വായനശീലത്തെ വളർത്തിയിട്ടുണ്ടാകം, പക്ഷെ നമ്മുടെ വായനശാലകളെ തളർത്തി.എഴുത്തുകാരന്റെ കൃതികളെ ആദ്യം പുസ്തകമായി വായനക്കാരന്റെ കയ്യിലേക്കും പിന്നീടു വാക്കുകളായി അവന്റെ മനസിലേക്കും കുടിയിരിത്തിയത്തിനു പിന്നിൽ വായനശാലകളുടെ പങ്കു ചെറുതല്ല.അതുകൊണ്ട് നമുക്ക് ആ പഴയ വായനശാലകളെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കാം.ഗ്രന്ഥശാലകളാണ് ഒരു നാടിൻറെ സംസ്കാരത്തെയും, അറിവിനെയും ആത്മാവിനെയും ഉയർത്തികാട്ടുന്നത് എന്ന് ഓര്മിപ്പിച്ചു കൊണ്ട് എല്ലാവര്ക്കും ഒരു നല്ല വായനശീലം നേരുന്നു ....
No comments:
Post a Comment