Friday, 10 January 2014

കനലും കുളിരും

പറഞ്ഞും  എഴുതിയും
വാക്കുകൾ തേഞ്ഞുപോയ ഒരു
പ്രണയകാവ്യം ഉണ്ട് എന്റെ കയ്യിൽ
ചെറിയ വാക്കുകളിലൂടെ ഹൃദയത്തിലെ
വലിയ സ്നേഹത്തെ കാണിക്കാൻ
കഴിയാതെ പോയെനിക്ക് ...

ഇഷ്ടമാണ് എന്ന വാക്കിന്
എന്നോട് തന്നെ ഇഷ്ടക്കേട്
തോന്നിയിട്ടുണ്ടാകാം
കാരണം, കേട്ടപ്പോഴൊക്കെ
അവൾ അതിനെ പരിഹസിചിട്ടെ ഉള്ളു ...

ഇന്ന് ആ പ്രണയകാവ്യം
ഞാൻ വില്പനയ്ക്ക് വെച്ചു
എണ്ണിതിട്ടപെടുത്താൻ കഴിയാത്ത അത്ര
സ്നേഹം നല്കി എന്റെ കൂട്ടുകാർ
അത് വാങ്ങി  കത്തിച്ചു കളഞ്ഞു
ഇന്നെന്റെ പ്രണയം ഒരുപിടി ചാരം
ഇടക്കെപ്പോഴോ ഓർമകളെ ചികഞ്ഞപ്പോൾ
ചാരമാകാത്ത പഴയ പ്രണയത്തിന്റെ കനൽ
അത് നീറി തുടങ്ങിയിരിക്കുന്നു
പക്ഷെ എനിക്ക് പേടി ഇല്ല
എത്ര നീറിയാലും
എന്നെ നശിപ്പിക്കാൻ കഴിയില്ല ഈ കനലുകൾക്ക്
കാരണം എന്നെ പൊതിഞ്ഞു പിടിക്കുന്ന
സൗഹൃദത്തിന്റെ കുളിരുണ്ട് എനിക്ക് ....

No comments:

Post a Comment