മാറ് മറയ്ക്കാൻ സമരം നടന്ന നാട്
ഇന്ന് മറയ്ക്കേണ്ടത് ഒന്നും മറയ്ക്കുന്നില്ല
എന്ന് പരാതി
ക്ഷേത്ര പ്രവേശനത്തിന് സമരം നടന്ന നാട്
ഇന്ന് നിരീശ്വരവാദികൾ ആണ് കൂടുതൽ
സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടന്ന നാട്
ഇന്നും അടിമത്വത്തിന്റെ ചങ്ങല പൊട്ടിയിട്ടില്ല
എന്ന് ചിലർ....അങ്ങനെ ഉള്ള നാട്ടിൽ
ചിലരുടെ കണ്ണുകടി സദാചാരത്തിന് എതിരെ
വിപ്ലവം സൃഷ്ടിക്കാൻ ചുംബന സമരത്തിന് തയ്യാറെടുക്കുന്ന
യുവ മിഥുനങ്ങളോട് ഒരു ചോദ്യം
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ അമ്മയ്ക്ക് മുത്തം കൊടുക്കാറുണ്ടോ ?
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ അച്ഛന് മുത്തം കൊടുക്കാറുണ്ടോ?
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെപിറപ്പിനു ജന്മദിന സമ്മാനമായി ഉമ്മ കൊടുക്കാറുണ്ടോ ?
ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നിങ്ങളെ തടയുന്നത് എന്താണ്...ഈ നാടിൻറെ കപടസദാചാരം ആണോ??എങ്കിൽ നിങ്ങൾ പ്രതികരിക്കേണ്ടത് പൊതുനിരത്തിൽ പരസ്പരം ചുംബിച്ചു കൊണ്ടല്ല...മറിച്ചു വൈകി വീട്ടില് വന്നു കയറുമ്പോഴും ചോറ് വിളമ്പി കാത്തിരിക്കുന്ന അമ്മയ്ക്ക് ഒരു ഉമ്മ നല്കി ,പ്രിയപ്പെട്ട സമ്മാനം വാങ്ങി തരുമ്പോൾ അച്ഛന് കെട്ടിപിടിച്ചു ഒരു ഉമ്മ നല്കി ,അനിയത്തികുട്ടിക്ക് പിറന്നാൾ സമ്മാനം നല്കി കൈക്കുള്ളിൽ ചേർത്ത് നിർത്തി ഒരു ഉമ്മ നല്കി, കൂട്ടുകാരനോട് ഒരുപാടു സ്നേഹം തോന്നുമ്പോൾ അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ നല്കി ..അങ്ങനെ ചുംബനത്തിനു പ്രണയത്തിനും കാമത്തിനും അപ്പുറം ജീവിതത്തിൽ സ്നേഹത്തിന്റെ ഒരുപാടു അർഥങ്ങൾ ഉണ്ട് എന്ന് മനസിലാക്കി കൊടുത്തു കൊണ്ട് പ്രതികരിക്കണം .അതല്ലേ യഥാർത്ഥ വിപ്ലവം.

No comments:
Post a Comment