ഉറക്കെ ചിരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം; പൊട്ടിച്ചിരിച്ച് ടര്‍ക്കിഷ് സ്ത്രീകളുടെ പ്രതിഷേധം.
ഈ നിര്‍ദേശം കേരളത്തിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ലയിരുന്നു പ്രതിഷേധം.നിർദേശം വന്നു കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാർത്ത ശ്രദ്ധിക്കാം ആദ്യം.
മാതൃഭൂമി : “ചിരിക്കു സര്ക്കാരിന്റെ വിലക്ക് ”
മനോരമ : “ചിരി ആരോഗ്യത്തിനു ഹാനീകരമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തൽ ” ദേശാഭിമാനി : “ചിരിക്കെതിരെ ശബ്ദം ഉയര്ത്തിയ മുഖ്യമന്ത്രി രാജി വെക്കുക” ….അങ്ങനെ പോകുന്നു പത്രവാർത്തകൾ!!
ഇനി ചാനലുകളിൽ വരുന്ന കലാപരുപാടികൾ:::
ഒന്നിൽ രാഹുൽ ഈശ്വരും സംഘവും
ഒന്നിൽ അപ്പുകുട്ടൻ വള്ളികുന്നിന്റെ 1 മാൻ ഷോ
ചിലതിൽ ചര്ച്ചക്കു വിളിച്ചവരെ ഒന്നും പറയാൻ അനുവദിക്കാതെ അവതാരകൻ തന്നെ നിഗമനങ്ങളിൽ എത്തുന്നു.
ഇനി ഈ നാട്ടിൽ അരങ്ങേറാൻ പോകുന്ന റോഡ്‌ഷോസിലേക്ക് വരാം..
സർക്കാരിനെതിരെ ഉള്ള എല്ലാ യുദ്ധങ്ങളുടെയും കളം അനന്തപുരി ആണല്ലോ ? വിദ്യാർഥി സംഘടനകൾ മുതൽ ആരോഗ്യ സംഘടനകൾ വരെ സെക്രട്ടറിയേറ്റിലേക്ക് ധർണ നടത്തി …ചിലതൊക്കെ അക്രമം ആയി മാറി …അക്രമങ്ങൾ തടയാൻ പോലീസ് ലാത്തി മുതൽ ജലപീരങ്കി വരെ ഉപയോഗിച്ചു…പക്ഷേ അടുത്ത ദിവസം മുതൽ പത്ര വാര്ത്തകളും ചര്ച്ചകളും ഒക്കെ പോലീസ് അക്രമങ്ങളെ കുറിച്ച് ആയിരുന്നു … അപ്പോഴും അവിടെ ആരും ഉറക്കെ ചിരിച്ചിട്ടില്ല എന്നതാണ് സത്യം …ചിലപ്പോള ചില മാറ്റങ്ങള്ക്ക് ഒരു പൊട്ടിചിരിയോ ഉറച്ചുള്ള ഒരു വാക്കോ മതിയായേക്കാം .
നമ്മുടെ പ്രതിഷേധങ്ങളെയും രീതികളെയും കുറ്റപെടുത്തുക അല്ല ഒരിക്കലും..ചില നയങ്ങളെയും രീതികളെയും മാറ്റാൻ യുദ്ധം തന്നെ വേണ്ടി വന്നേക്കാം പക്ഷേ,ചിലപ്പോഴൊക്കെ നമ്മുടെ പ്രതിഷേധം അതിര് കടക്കുന്നു … ചന്ദ്രശേഖരന്റെ മകന് അച്ഛൻ ഇല്ലാതാക്കിയവർ ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കരഞ്ഞ നാടാണിത് … മതിൽകെട്ടുകൾക്കു ഉള്ളിൽ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാൻ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങൾ ഉള്ള നാടാണിത്…കഴിവുള്ളവർ മാത്രം നിലനില്ക്കുന്ന കലാ മേഖലകിൽ പോലും കലാകാരന്മാര്ക്ക് വിലക്ക് എർപെടുത്തിയ പ്രമാണിമാർ ഉള്ള നാടാണിത് ….ഇങ്ങനെ ഒക്കെ ആണെങ്കിലും കൂട്ടുകാരന് വേണ്ടി വീട് കെട്ടാൻ സഹായിക്കുന്ന ,മണ്ണിനെയും മരങ്ങളെയും പരിപാലിക്കുന്ന,വിശന്നിരിക്കുന്നവന് അന്നം വിളമ്പുന്ന,എന്തിനേറെ പറയുന്നു കൂട്ടുകാരന്റെ ഇഷ്ടം നിറവേറ്റാൻ കാതിലെ കടുക്കൻ വരെ വിലക്കാൻ തയ്യാറായിട്ടുള്ള സ്നേഹം നിറഞ്ഞ എത്രയോ സുമനസ്സുകൾ ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് തന്നെയാണ് ഇപ്പോഴും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടക്കുന്നത് .

No comments:
Post a Comment