ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി മോഡി സര്ക്കാരിന്റെ ആദ്യ കേന്ദ്ര ബജ്ജറ്റ് അവതരിപ്പിച്ചു .എല്ലാ മേഖലകളിലെയും അത്യാവശ്യങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള ഒരു ബജ്ജറ്റ് ആണ് ഇതെന്ന് തോനുന്നു ...
ബജറ്റിലെ 10 ഓർമപെടുത്തലുകൾ ...
1) മദ്യത്തെകാൾ വിഷമാണ് സിഗരറ്റ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി, മദ്യത്തിന്റെ വില കുറച്ചു ).
2) കർഷകർ ഇപ്പോഴും ഭൂരഹിതർ ആണ്, വായ്പ എടുക്കാതെ അവര്ക്ക് കൃഷി ചെയ്യാൻ സാധിക്കില്ല്ല എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ വായ്പ, കാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ).
3) യുദ്ധത്തിൽ ബാക്കിയാകുന്നത് സ്മാരകങ്ങളും മ്യുസിയത്തിൽ സൂക്ഷിക്കേണ്ട ചിലതും ആണെന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (യുദ്ധ സ്മാരകത്തിനും യുദ്ധ മ്യൂസിയത്തിനും 1000 കോടി).
4) നഗരങ്ങളിലെ യുവാക്കൾ എല്ലാം തന്നെ ബിസ്സിനെസ്സ്മാൻമാരാണ് എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു. (ഗ്രാമീണയുവാക്കള്‍ക്കായി ബിസിനസ് സ്റ്റാര്‍ട്ടപ് പദ്ധതി).
5) നിരവധി പേരുടെ പാപങ്ങൾ ഏറ്റുവാങ്ങി മുക്തി നല്കുമ്പോഴും സ്വയം മാലിന്യമുക്തം ആകാൻ ഗംഗക്കു കഴിയുന്നില്ല എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി).
6) ഗോവയിലെ നിശാക്ലബ്ബുകളിൽ ഇനി തിരക്ക് കുറയും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗോവയില്‍ ലോക നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍).
7) സുരക്ഷ ആവശ്യമുള്ള സ്ത്രീകള് വൻ നഗരങ്ങളിലേക്ക് കൂട്മാറ്റണം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി).
8) ഉരുക്ക് മനുഷ്യരുടെ പ്രതിമകൾ സൃഷ്ടിക്കാൻ കോടികൾ വേണ്ടി വരും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി).
9) പുതിയ ഒരു സരിത നായർ ജനിച്ചേക്കാം എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി).
10) വജ്രം എപ്പോഴും വിലപിടിപ്പുള്ള വസ്തു ആയിരിക്കും എന്ന് ബജറ്റ് നമ്മെ ഓർമപെടുത്തുന്നു.(വജ്രത്തിന് വില കൂടും).
എന്തൊക്കെയായാലും ഇസ്ലാം വിരുദ്ധൻ എന്ന് വിളിപേര് കേട്ടിട്ടും തന്റെ ആദ്യ ബജ്ജറ്റിൽ തന്നെ മദ്രസ വികസനത്തിന് 100 കോടി മാറ്റിവെച്ച ഒരു പ്രധാന മന്ത്രി ഭരിച്ച നാട്ടിൽ ജീവിക്കാൻ കഴിഞ്ഞല്ലോ (ഇപ്പോഴാണ് ശരിക്കും ഉള്ള മതേതരത്വം നടപ്പിലായത് ).
ഈ ബജ്ജറ്റിൽ പറഞ്ഞ പോലെയുള്ള കാര്യങ്ങളിൽ ചിലതെങ്കിലും നടപ്പിലായാൽ അത് നല്ലതാണു...അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം...
No comments:
Post a Comment