സഞ്ജു വിശ്വനാഥ് സാംസൺ (ജനനം: 11 നവംബർ 1994, വിഴിഞ്ഞത്തെ പുല്ലുവിള, തിരുവനന്തപുരം, കേരളം) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്.ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി..2012ലെ ഐ.പി.എൽ. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൺ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.
കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് കമൻറെറ്ററായ ഹർഷ ഭോഗ്ലെ ഒരിക്കൽ ട്വിറ്റെർ ഇൽ പരാമർശിക്കുകയുണ്ടായി.
പിതാവ് ഡൽഹിയിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഏഷ്യാ കപ്പിലെ പ്രകടനം നിരാശാജനകമായിരുന്നു. 3 ഇന്നിംഗ്സിൽ നിന്നുമായി 14 റൺസ് നെടാനെ കഴിഞ്ഞുള്ളൂ.മങ്ങിയ പ്രകടനം വേൾഡ് കപ്പിനുള്ള അണ്ടർ 19 ടീമിൽ സ്ഥാനം നേടി കൊടുത്തില്ല.എന്നാലും സ്ഥിരധതയാർന്ന ബാറ്റിങ്ങും വിക്കെറ്റിനു പിന്നിലെ മികവും സഞ്ജുവിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി പ്രശസ്തി ആർജിച്ചു.തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി 'നയാ സോച്' എന്നാ പുരസ്കാരത്തിന് അർഹനായി.ഓൺലൈൻ പോളിംഗിലൂടെ 2013 ഐ.പി.എൽ ഇലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു സ്വന്തമാക്കി.
ഇന്നിതാ സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടിരിക്കുന്നു.ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഒരു മലയാളി കൂടി ഇന്ത്യൻ ടീമിലേക്ക് ...അഭിനന്ദനങൾ സഞ്ജു ...ഒപ്പം ശ്രീശാന്തിനെ പോലെ കെണികളിൽ ചാടാതിരിക്കുക എന്നൊരു ചെറിയ ഉപദേശവും ....
സഞ്ജു സാംസണ്‍ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കണ്ട ഈ ഒരു സംഭവം കണ്ടപ്പോൾ ഒരേ സമയം അഭിമാനവും അപമാനവും തോന്നി ..ആര് പറഞ്ഞു ഈ നാട്ടിൽ മതപ്രീണനം ഉണ്ടെന്നൊക്കെ ???കഴിവ് നോക്കിയല്ല , മറിച്ചു മതവും ജാതിയും ഒക്കെ നോക്കി ആളുകളെ വിലയിരുതുന്നവർ ഉള്ള ഒരു മതേതര ലോകത്താണ് നമ്മൾ ജീവിക്കുന്നത് ??

No comments:
Post a Comment