അങ്ങനെ ഇനി ഉള്ള 5 കൊല്ലത്തേക്ക് ഉള്ള കാര്യങ്ങൾ ഒക്കെ തീരുമാനമായി .തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവര്ക്കും ആശംസകൾ.കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ടവർ നിരാശപെട്ടെങ്കിലും മോഡി തരംഗത്തിലൂടെ bjp കേന്ദ്രത്തിൽ വിജയകൊടി പാറിക്കുമ്പോൾ അവർ വാഗ്ദാന ചെയ്ത രാമരാജ്യം അകലെ അല്ല ....ഇനി വിശുദ്ധിയിൽ സംശയിക്കപെടുന്ന സ്ത്രീകള്ക്ക് ചിതയിൽ ചാടേണ്ടി വന്നേക്കാം ..യുവരാജക്കന്മാർക്ക് വനവാസം അനുഭവിക്കേണ്ടി വന്നേക്കാം. ലങ്കകൾ കത്തി ചാമ്പൽ ആയേക്കാം.
ഇനി കേരളിതിന്റെ കാര്യം പറയുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് രാജഗോപാൽ ശശി ആയപ്പോൾ ശശി രാജാവായി. ജനങ്ങൾ ശശി ആകാതിരിക്കട്ടെ //ആറ്റിങ്ങലിൽ പ്രവര്ത്തനസമ്പത്ത് വിജയം നേടി.കൊല്ലത്തെ കുട്ടികളികൾ അവസാനിച്ചു ചന്ദ്രകല തെളിഞ്ഞു.മാവേലിക്കരയും ആലപ്പുഴയും ശാലുവിനെ ഇത്രയേറെ സ്നേഹിച്ചിരുന്നോ?പത്തനംതിട്ട ആന്റോ ആന്റണിയെ തുണയ്ക്കുമ്പോൾ കോട്ടയത്തെ മാണി സാറിന്റെ കൂറ്മാറ്റ നയങ്ങളുടെ തുടക്കം വിജയം കണ്ടിരിക്കുന്നു.ഇടുക്കിയുടെ കുന്നുകളിൽ ചെങ്കൊടി പാറുമ്പോൾ എറണാകുളം കൈപത്തിക്കുള്ളിൽ സുരക്ഷിതമാകുന്നു.ചാലക്കുടിയും തൃശ്ശൂരും ഇന്നസെന്റ് ആയ ജയദേവന്മാർ വാഴാൻ ഒരുങ്ങുമ്പോൾ പാലക്കാടും ആലത്തൂരും ഇപ്പോഴും തൊഴിലാളി പ്രസ്ഥാനത്തെ അടിയുറച്ചു വിശ്വസിക്കുന്നു.വയനാടാൻ ചുരങ്ങളും കോഴികോടും വടകരയും കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ പൊന്നാനി ബഷീറിന്റെ സ്വന്തം മണ്ഡലം ആകുന്നു.മലപ്പുറം പുതുമയെകാൾ പഴമയുടെ ദാര്ഷ്ട്യത്തെ ആണ് ആരാധിക്കുന്നത് എന്ന് വ്യക്തം.കണ്നുരിനു ശ്രീയും കാസര്ഗോടിനു കരുണയും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ഇനി അടുത്ത തിരഞ്ഞെടുപ്പിന് കാണാം എന്നാ ഉറപ്പോടെ ജയിച്ചവർ ഡൽഹിക്ക് വണ്ടി കയറുമ്പോൾ തോറ്റവർ പുതിയകരുക്കൾ നീക്കുകയാണ് .എല്ലാം കണ്ടു കൊണ്ട് മാറ്റം സ്വപ്നം കണ്ടു നമ്മള്ക്ക് വീണ്ടും വിലകയറ്റത്തിലും വറുതിയിലും ജീവിതം തുടരാം അടുത്ത തിരഞ്ഞെടുപ്പ് വരെ .........

No comments:
Post a Comment