പദ്മദലാക്ഷൻ എന്ന ഈ കോഴികോടുകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഹാസ്യത്തിന്റെ വക്താവ് ആയത് കുതിരവട്ടം പപ്പു എന്ന പേരിലാണ് .സിനിമ അവസാനിച്ചു മടങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ തനതു കോഴികോടൻ സ്റ്റ്യ്ലിലെ ഒരു ഡയലോഗ് എങ്കിലും നിലനിർത്താൻ പപ്പുവിന് കഴിഞ്ഞു എന്നതും അദേഹത്തിന്റെ നേട്ടമാണ്.."ടാസ്കി വിളിയെടാ ","ഒരു ചെറിയ സ്പാന്നർ കിട്ടുമോ ","നമ്മുടെ താമരശേരി ചുരം"...ഇങ്ങനെ എത്ര എത്ര ഡയലോഗുകൾ ...കൂടാതെ ഒരു ചെറിയ സ്പേസിൽ പോലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ചന്ദ്രലേഖയിലെ അകൗന്ടന്റും , ദി കിംഗ് ലെ കൃഷ്ണേട്ടനും ഒക്കെ പപ്പു എന്ന നടനെ കൂടുതൽ മനസിലാക്കിത്തരുന്നു ....നിഷ്കളങ്കമായ അഭിനയം കൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്ത ഈ അഭിനയ പ്രതിഭ 2000 ഫെബ്രുവരി 25 നു നമ്മെ വിട്ടു പിരിഞ്ഞു ....14 വർഷങ്ങൾ പിന്നിടുമ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ പപ്പു ഇപ്പോഴും തലമുറകളെ മാറി മാറി ചിരിപ്പിക്കുകയാണ്,ചിന്തിപ്പികുകയാണ്.........ഓർമകൾക്ക് മുൻപിൽ ഒരു കോടി പ്രണാമം......

No comments:
Post a Comment