ആദ്യം കണ്ടപ്പോഴേ എന്തോ ഒരു ഇഷ്ടം അവനു അവളോട് തോന്നി ...പക്ഷെ പെണ്‍കുട്ടികളുടെ കാര്യം അറിയാമല്ലോ ..ഒരു ആണ്‍കുട്ടി ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പിന്നെ ഒടുക്കത്തെ ജാട ആണ് ...ആ ജാട തന്നെ അവളും കാണിച്ചു ....പക്ഷെ അവൻ അത് മൈൻഡ് ചെയ്തില്ല ...എങ്ങനെയും അവളോട് സംസാരിക്കുക എന്നതായിരുന്നു അവന്റെ ആദ്യത്തെ ആഗ്രഹം ...ഒടുവിൽ ഒരു ദിവസം അവൻ അത് സാധിച്ചു ....പക്ഷെ അധികം ഒന്നും മിണ്ടാതെ അവൾ പോയി ...അവൻ പിന്നെയും അവളെ പിന്തുടർന്നു...ഒരുപാടു നാളുകൾക്ക് ശേഷം അവൾ ആദ്യമായി അവനെ നോക്കി ചിരിച്ചു ...അപ്പോൾ അവനു സാന്റിയാഗോയുടെ വാക്കുകൾ ആണ് ഓർമ വന്നത് .."നമ്മൾ ഒരു കാര്യം നേടണം എന്ന് വിചാരിച്ചു പ്രയത്നിച്ചു കഴിഞ്ഞാൽ ഈലോകം മുഴുവൻ അതിനു വേണ്ടി നമ്മുടെ കൂടെ നില്ക്കും "....
ചിരിയിൽ നിന്ന് പിന്നീടു സംസാരത്തിലേക്ക് കടന്നു ...പതിയെ പതിയെ അവർ സുഹൃത്തുക്കൾ ആയി ...പക്ഷെ എപ്പോഴും സുഹൃത്തുക്കൾ ആയി തന്നെ ഇരിക്കാൻ അവർ ശ്രമിച്ചു ...ഒരുപക്ഷേ അതിന്റെ കാരണം അവർക്കിടയിൽ ഉള്ള പ്രണയം ആയിരിക്കാം ...ചിലപ്പോഴൊക്കെ പ്രണയം മറയ്ക്കാൻ സൗഹൃദം നല്ലതല്ലേ ???
എപ്പോഴെങ്കിലും മനസ്സ് ഒന്ന് വേദനിച്ചാൽ അവൾ ഓടി അവന്റെ അടുത്ത് എത്തും...അവന്റെ തോളിൽ തല ചായ്ച്ചു അങ്ങനെ കിടക്കുമ്പോൾ അവളുടെ എല്ലാ സങ്കടങ്ങളും മാറും...പിന്നീടു അവന്റെ അടുത്തേക്ക് ഓടി എത്താൻ അവൾ തന്നെ കാരണങ്ങൾ ഉണ്ടാക്കി...പക്ഷെ അപ്പോഴും അവർ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു പ്രണയം തുടങ്ങിയിട്ടില്ല ....സ്നേഹം പങ്കുവെച്ചു സുഹൃത്തുക്കളായി തന്നെ തുടർന്നു ...
അങ്ങനെ അവരുടെ സ്നേഹത്തിലേക്കു സമൂഹം ഇടപെടാൻ തുടങ്ങി ...അവർ പ്രണയത്തിലാണ് എന്ന് എല്ലാവരും പറഞ്ഞു ....ജാതിയുടെയും മതത്തിന്റെയും കോമരങ്ങൾ ...വിശ്വാസത്തിന്റെ ആൾരൂപങ്ങൾ ഒക്കെ അതിൽ ഇടപെടാൻ തുടങ്ങി ..ഇതൊക്കെ ആയപ്പോൾ അവളുടെ മനസ്സ് സൗഹൃദത്തിന്റെ മറ നീക്കി തുടങ്ങി ..പക്ഷെ അവനോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാതെ അവളുടെ മനസ്സ് പിടഞ്ഞു ... അങ്ങനെ അവളുടെ ഈ ആകുലത അറിഞ്ഞ അവളുടെ ഒരു സുഹൃത്ത് അവനെ തേടി എത്തി ...അവൾ പറഞ്ഞു .."നിന്നോടുള്ള മുടിഞ്ഞ പ്രേമം കാരണം വട്ടുപിടിച്ചു നടക്കുകയാണ് ആ പെണ്ണ് ...നീ അവളെ പറഞ്ഞു തിരുത്തണം ..അവളുടെ വീട്ടുകാരെ വേദനിപ്പിച്ചു എന്തെങ്കിലും ചെയ്താൽ അത് വലിയ കുറ്റബോധം ആകും പിന്നീടു ..."
അപ്പോൾ അവൻ പറഞ്ഞു ..."അവൾ അനുഭവിക്കുന്ന അതെ വേദന തന്നെയാണ് ഞാനും അനുഭവിക്കുന്നത് ..വീട്ടുകാരെ വേദനിപ്പിച്ചു എന്റെ ഇഷ്ടം നേടിയാൽ അത് പിന്നീടു വലിയ വേദനയാകും ..ഇപ്പോൾ വേണമെങ്കിൽ ഇഷ്ടം തുറന്നു പറഞ്ഞു പ്രണയിച്ചു നടക്കാം ..പിന്നീടു ആലോചിച്ചാൽ മതി ബാക്കി കാര്യങ്ങൾ ....പക്ഷെ ശരിക്കും പ്രണയത്തിന്റെ തീരുമാനം എടുക്കേണ്ടത് അത് തുറന്നു പറയുന്നതിന് മുൻപ് ആണ്..അങ്ങനെ ഞാൻ എടുത്ത തീരുമാനം ആണ് ഇത് ..അവൾ എന്നും എന്റെ കൂട്ടുകാരി ആയി ഇരിക്കട്ടെ ..."""
അവൻ നായകൻ ഒന്നുമല്ല ....പക്ഷെ അവന്റെ ആ തിരിച്ചറിവ് നമുക്ക് ഉണ്ടെങ്കിൽ പ്രണയം വളരെ സുന്ദരമായ ഒന്നായേനെ....ഒന്നോർക്കുക പ്രണയം വിവാഹത്തിലേക്ക് എത്തുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഒന്നല്ല അച്ഛനും അമ്മയും ജാതിയും മതവും സമൂഹവും ഒന്നും....

No comments:
Post a Comment