ഇടവഴികാറ്റിന്റെ തണലിൽ നാം
ഇത്തിരിനേരം സ്വയം മറന്നിരുന്നു
ഇടവപ്പാതി പെയ്ത നാട്ടുവഴിയിൽ നാം
നനവറിയാതെ നടന്നിരുന്നു
നാട്ടുമാഞ്ചോട്ടിൽ മാമ്പഴം പകുത്തപ്പോൾ
അറിയാതെ മനസ്സും പകുത്തു നല്കി
അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു നടന്നു
അറിഞ്ഞും അറിയാതെയും നാം വളർന്നു
പിണങ്ങുമ്പോഴും പിന്നെ ഇണങ്ങുമ്പോഴും
തമ്മിൽ അകലാൻ കഴിയില്ല എന്നറിഞ്ഞു
നാദസ്വരമേളം സാക്ഷിയാക്കി
നിന്നെയെൻ ജീവന്റെ പാതിയാക്കി
പേറ്റുനോവ് ഏറ്റു പിറവി നല്കി
നമ്മുടെ മക്കളായി മനസ്സായി അവർ വളർന്നു
സ്വപ്‌നങ്ങൾ നെയ്തു അവരും
ഓർമ്മകൾ മാത്രമായി നാമും
ഒടുവിലാ വാർദ്ധക്യവും കടന്നു
മണ്ണിന്റെ മാറിലേക്ക് അലിയുമ്പോഴും
കൊതിക്കുന്നു മറ്റൊരു ജന്മത്തിനായി
നിന്റെ പാതിയായി പതിയായി മാറീടുവാൻ ..
ഇത്തിരിനേരം സ്വയം മറന്നിരുന്നു
ഇടവപ്പാതി പെയ്ത നാട്ടുവഴിയിൽ നാം
നനവറിയാതെ നടന്നിരുന്നു
നാട്ടുമാഞ്ചോട്ടിൽ മാമ്പഴം പകുത്തപ്പോൾ
അറിയാതെ മനസ്സും പകുത്തു നല്കി
അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു നടന്നു
അറിഞ്ഞും അറിയാതെയും നാം വളർന്നു
പിണങ്ങുമ്പോഴും പിന്നെ ഇണങ്ങുമ്പോഴും
തമ്മിൽ അകലാൻ കഴിയില്ല എന്നറിഞ്ഞു
നാദസ്വരമേളം സാക്ഷിയാക്കി
നിന്നെയെൻ ജീവന്റെ പാതിയാക്കി
പേറ്റുനോവ് ഏറ്റു പിറവി നല്കി
നമ്മുടെ മക്കളായി മനസ്സായി അവർ വളർന്നു
സ്വപ്‌നങ്ങൾ നെയ്തു അവരും
ഓർമ്മകൾ മാത്രമായി നാമും
ഒടുവിലാ വാർദ്ധക്യവും കടന്നു
മണ്ണിന്റെ മാറിലേക്ക് അലിയുമ്പോഴും
കൊതിക്കുന്നു മറ്റൊരു ജന്മത്തിനായി
നിന്റെ പാതിയായി പതിയായി മാറീടുവാൻ ..
No comments:
Post a Comment