Wednesday, 11 December 2013

മയിൽ‌പീലി

മനസ്സാകും പുസ്തകത്തിൻ താളുകളിൽ
ഒളിപ്പിച്ചുവെച്ച മയിൽ‌പീലിയായിരുന്നു
എന്റെ പ്രണയം
പുറത്തെടുത്താൽ ചത്തുപോകും
ഇല്ലെങ്കിൽ പെറ്റുപെരുകും
പുറത്തു കാട്ടാതെ സൂക്ഷിച്ച
ആ പ്രണയം
ഇന്ന് പെറ്റുപെരുകിയിരിക്കുന്നു
പക്ഷെ പെറ്റുപെരുകുന്ന ഓരോ പീലിയിലും
നിന്റെ പേരാണ്
ഇനിയെങ്കിലും ഏറ്റുവാങ്ങു
നിന്റെ മനസ്സിന്റെ താളുകളിലേക്ക്
ഞാൻ കൂട്ടിവെച്ച പ്രണയത്തിന്റെ മയിൽപീലികളെ....

No comments:

Post a Comment